വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!

140 റണ്‍സാണ് താരം നേടിയത്

bracewell

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ത്രില്ലിങ് വിജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഒരു ഘട്ടത്തില്‍ ഇന്ത്യ അനായാസം 'പാട്ടുംപാടി' ജയിക്കുമെന്നു കരുതപ്പെട്ട കളിയെ ത്രില്ലറാക്കി മാറ്റിയത് ഏഴാം നമ്പറില്‍ ഇറങ്ങിയ മൈക്കല്‍ ബ്രേസ്വെല്ലായിരുന്നു. ഇന്ത്യയെ വിറപ്പിക്കുന്ന, അവിശ്വസനീയ ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവച്ചത്. 140 റണ്‍സുമായി ബ്രേസ്വെല്‍ ന്യൂസിലാന്‍ഡിനെ വിജയത്തിന്റെ പടിവാതില്‍ക്കെ വരെയെത്തിക്കുകയും ചെയ്തു.

വെറും 78 ബോള്‍ മാത്രമേ 140 റണ്‍സിലെത്താന്‍ കിവി താരത്തിനു വേണ്ടി വന്നുള്ളൂ. 12 ബൗണ്ടറികളടിച്ച ബ്രേസ്വേല്‍ 10 കൂറ്റന്‍ സിക്‌സറുകളും പായിച്ചു. കളയില്‍ താരം തൊടുന്ന ഷോട്ടുകളെല്ലാം 'പൊന്നായി' മാറുന്നതാണ് കണ്ടത്. ബൗണ്‍സറുകളും ഓഫ് സ്റ്റംപിനു പുറത്തും യോര്‍ക്കറും എല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ബ്രേസ്വെല്‍ ഇവയെ എല്ലാം തീര്‍ത്തും അനായാസം അടിച്ചു പറത്തുകയായിരുന്നു.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാംAlso Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികള്‍ ഒരു ഘട്ടത്തില്‍ ആറിനു 131 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഏഴാം വിക്കറ്റില്‍ മിച്ചെല്‍ സാന്റ്‌നറെ കൂട്ടുപിടിച്ച് ബ്രേസ്വെല്‍ കളിയുടെ ഗതി തന്നെ മാറ്റി. 111 ബോളില്‍ 162 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറി കൂടിയാണ് താരം നേടിയിരിക്കുന്നത്. ബ്രേസ്വെല്ലിനെക്കുറിച്ച് കൂടുതലറിയാം.

റണ്‍ചേസില്‍ ഇതു രണ്ടാം തവണ

റണ്‍ചേസില്‍ ഇതു രണ്ടാം തവണ

ന്യൂസിലാന്‍ഡിനു വേണ്ടി മൈക്കല്‍ ബ്രേസ്വെല്‍ തന്റെ രണ്ടു ഏകദിന സെഞ്ച്വറികളും നേടിയിരിക്കുന്നത് റണ്‍ചേസിലാണെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല രണ്ടു കളിയിലും കിവികള്‍ 300 പ്ലസ് റണ്‍സ് ചേസ് ചെയ്യവെയായിരുന്നുതാരം ടീമിന്റെ രക്ഷകനായത്.

കൂടാതെ അന്നും ന്യൂസിലാന്‍ഡ് മുന്‍നിര വിക്കറ്റുകള്‍ കൈവിട്ട് വന്‍ പരാജയ ഭീതിയില്‍ നില്‍ക്കെയാണ് ബ്രേസ്വേല്‍ ഇടിവെട്ട് സെഞ്ച്വറിയുമായി ടീമിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത് എന്നും എടുത്തു പറയേണ്ടതാണ്.

Also Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

അയര്‍ലാന്‍ഡിനെതിരേ ഹീറോ

അയര്‍ലാന്‍ഡിനെതിരേ ഹീറോ

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ന്യൂസിലാന്‍ഡ് ടീം അയര്‍ലാന്‍ഡ് പര്യടനം നടത്തിയപ്പോഴായിരുന്ന മൈക്കല്‍ ബ്രേസ്വേല്ലിന്റെ കന്നി സെഞ്ച്വറി കണ്ടത്. ഇന്നു ഇന്ത്യക്കെതിരേ കണ്ടതു പോലെയുള്ള മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് വിരുന്നായിരുന്നു അത്. അന്നു 301 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഐറിഷ് പട കിവികള്‍ക്കു നല്‍കിയത്.

റണ്‍ചേസില്‍ ആറിനു 153 റണ്‍സിലേക്കു വീണ ന്യൂസിലാന്‍ഡ് പരാജയം മുന്നില്‍ കണ്ടു. പക്ഷെ ബ്രേസ്വെല്ലിനു തോല്‍ക്കാന്‍ മനസ്സിലായിരുന്നു. പുറത്താവാതെ 127 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഒരു ബോളും ഒരു വിക്കറ്റും ശേഷിക്കെ ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. 82 ബോളുകള്‍ നേരിട്ട ബ്രേസ്വെല്‍ 10 ബൗണ്ടറിയും ഏഴു സിക്‌സറുകളുമടിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

Also Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

ബ്രേസ്വെല്ലിന്റെ കരിയര്‍

ബ്രേസ്വെല്ലിന്റെ കരിയര്‍

മൈക്കല്‍ ബ്രേസ്വെല്ലിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ അദ്ദേഹത്തിന്റെ അരങ്ങറ്റം കഴിഞ്ഞ വര്‍ഷമായിരുന്നു. ന്യൂസിലാന്‍ഡിനായി 12 ഏകദിനങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 44 ശരാശരിയില്‍ 264 റണ്‍സാണ് നേടിയത്. നേടിയ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും സെഞ്ച്വറിയിലെത്തിക്കാന്‍ ബ്രേസ്വെല്ലിനായിട്ടുണ്ട്.

അതേസമയം, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ടെസ്റ്റില്‍ രണ്ടു മല്‍സരങ്ങളില്‍ നിന്നും 96ഉം ടി20യില്‍ 13 മല്‍സരങ്ങളില്‍ നിന്നും 90ഉം റണ്‍സ് മാത്രമേ ബ്രേസ്വെല്‍ നേടിയിട്ടുള്ളൂ.

Story first published: Wednesday, January 18, 2023, 23:53 [IST]
Other articles published on Jan 18, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X