വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സൂര്യയെ ടെസ്റ്റില്‍ ഓപ്പണറാക്കൂ, സെവാഗ് സ്റ്റൈല്‍ കാണാം-ആരാധകര്‍ പറയുന്നു

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡ് അവകാശപ്പെടാം

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. ടി20യിലെ ഇന്ത്യയുടെ സൂപ്പര്‍ താരത്തിന് ഏകദിനത്തില്‍ ഇന്ത്യ കാര്യമായ അവസരം നല്‍കുന്നില്ല.

ഈ സമയത്ത് ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത് അല്‍പ്പം കൗതുകമുണ്ടാക്കുന്ന തീരുമാനം തന്നെയാണ്. ആക്രമണ ശൈലിയില്‍ കളിക്കുന്ന താരമാണ് സൂര്യകുമാര്‍. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മോശമല്ലാത്ത റെക്കോഡ് അവകാശപ്പെടാം.

സൂര്യയെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സൂര്യയെ ഇന്ത്യ ഓപ്പണറാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. സൂര്യയെ ഓപ്പണറാക്കിയാല്‍ വീരേന്ദര്‍ സെവാഗ് സ്റ്റൈല്‍ വീണ്ടും കാണാമെന്നാണ് ആരാധകര്‍ പറയുന്നത്.

Also Read: IND vs SL: അഞ്ചാം നമ്പറില്‍ കളിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? മനസ് തുറന്ന് കെ എല്‍ രാഹുല്‍Also Read: IND vs SL: അഞ്ചാം നമ്പറില്‍ കളിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? മനസ് തുറന്ന് കെ എല്‍ രാഹുല്‍

സൂര്യയെ ടീമിലെത്തിച്ചത് നന്നായി

സൂര്യയെ ടീമിലെത്തിച്ചത് നന്നായി

സൂര്യകുമാറിനെ ടെസ്റ്റ് ടീമിലെത്തിച്ചതിനെ അനുകൂലിക്കുന്നവരാണ് കൂടുതല്‍ ആരാധകരും. ഇന്ത്യക്ക് ടെസ്റ്റില്‍ ആക്രമിച്ച് കളിക്കുന്ന താരങ്ങളെയും ആവിശ്യമാണെന്നും ഏറേ നേരം മുട്ടിനിന്ന് റണ്‍സുയര്‍ത്തുന്ന രീതി ടെസ്റ്റില്‍ ഇപ്പോള്‍ കാര്യമായി ക്ലിക്കാവുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഇംഗ്ലണ്ടിന്റെ ബേസ്‌ബോള്‍ ശൈലിയിലേക്ക് ഇന്ത്യയും എത്തണമെങ്കില്‍ കൂടുതല്‍ ആക്രമണ ശൈലിയുള്ള താരങ്ങള്‍ വളര്‍ന്നുവരേണ്ടതായുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ സൂര്യകുമാറിനെ ടെസ്റ്റിലെടുക്കാനുള്ള തീരുമാനം മികച്ചതാണെന്നും അവര്‍ പറയുന്നു.

Also Read: IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

സൂര്യയെ ഓപ്പണറാക്കൂ

സൂര്യയെ ഓപ്പണറാക്കൂ

രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കണമെന്നും ആരാധകര്‍ പറയുന്നു. സെവാഗ് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കിയതുപോലെ സൂര്യകുമാര്‍ യാദവിനും ഇന്ത്യക്കായി വെടിക്കെട്ട് തുടക്കം നല്‍കാനാവും.

സമീപകാലത്ത് ഇന്ത്യയുടെ ടെസ്റ്റിലെ കണക്കുകള്‍ നോക്കിയാല്‍ ഇരട്ട സെഞ്ച്വറി പിറന്നിട്ട് നാളുകളേറെയായെന്ന് കാണാനാവും. വലിയ സ്‌കോര്‍ നേടാന്‍ വെടിക്കെട്ട് താരങ്ങളെ ടെസ്റ്റിലേക്കെത്തിക്കേണ്ടതായുണ്ട്.

അതിന് സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലപ്പോലെയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടതായുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

സൂര്യക്ക് റിഷഭിന്റെ റോളോ?

സൂര്യക്ക് റിഷഭിന്റെ റോളോ?

ഇന്ത്യയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് റിഷഭ് നിലവില്‍ കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് വിശ്രമത്തിലാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭിന് പകരം കെ എസ് ഭരത് വിക്കറ്റ് കീപ്പറായി ടീമിലേക്കെത്തിയേക്കും.

എന്നാല്‍ റിഷഭിനെപ്പോലെ ഒറ്റക്ക് മത്സരഫലം മാറ്റാന്‍ കെല്‍പ്പുള്ളവനാരെന്നതാണ് പ്രധാന ചോദ്യം. ഇഷാന്‍ കിഷനെ വിശ്വസ്തതയോടെ ഈ റോളിലേക്കെത്തിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യ സൂര്യകുമാറിനെ ഈ റോളിലേക്കെത്തിച്ചേക്കും.

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സൂര്യക്കാവും. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മിടുക്കനായ സൂര്യ റിഷഭിന്റെ അഭാവം നികത്താന്‍ കഴിവുള്ളവനാണ്. എതിര്‍ ടീമിനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ സൂര്യക്ക് കഴിവുണ്ട്.

Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

സൂര്യക്ക് തിളങ്ങുക എളുപ്പമല്ല

സൂര്യക്ക് തിളങ്ങുക എളുപ്പമല്ല

ടി20യില്‍ കാട്ടുന്ന അത്ഭുത ബാറ്റിങ് ടെസ്റ്റില്‍ ആവര്‍ത്തിക്കുന്ന സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് എളുപ്പമാവില്ല. ടി20യില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സാഹസിക ഷോട്ടിന് ശ്രമിക്കുന്നതിനെ ആരും തെറ്റുപറയില്ല. എന്നാല്‍ ടെസ്റ്റില്‍ ഇത്തരമൊരു ഷോട്ട് കളിച്ച് പുറത്തായാല്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരും.

കൂടാതെ ടെസ്റ്റില്‍ ഇത്തരം ഷോട്ടുകള്‍ ഫലപ്രദമായി കളിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ സൂര്യക്ക് ക്ഷമയോടെ ക്രീസില്‍ തുടരാനാവാത്ത പക്ഷം കാര്യങ്ങള്‍ എളുപ്പമാവില്ല. സെവാഗ് സ്റ്റൈല്‍ പ്രകടനം സൂര്യയില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല.

കൂടാതെ ഓസീസ് കരുത്തുറ്റ ബൗളര്‍മാരുടെ നിരയാണ്. പേസുകൊണ്ടും സ്പിന്നുകൊണ്ടും വിറപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. നതാന്‍ ലിയോണടക്കം മികച്ച ടേണ്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ സൂര്യ നിലവിലെ ശൈലിയില്‍ കളിച്ചാല്‍ പെട്ടെന്ന് കൂടാരത്തിലേക്ക് മടങ്ങാനാണ് സാധ്യത കൂടുതല്‍.

Story first published: Saturday, January 14, 2023, 11:45 [IST]
Other articles published on Jan 14, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X