വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്ക് ഇത്രയും മികച്ച ബൗളര്‍മാര്‍ ഉള്ളപ്പോള്‍ 275 റണ്‍സ് തന്നെ ധാരാളം: ഗംഭീര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം കളി പിരിയുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ഇന്ത്യ. ആതിഥേയരായ ഓസ്‌ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 1 വിക്കറ്റിന് 36 റണ്‍സെന്ന നിലയിലാണ്. വിരാട് കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവം ഉള്‍പ്പെടെ ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുന്ന ഘടകങ്ങള്‍ ഏറെയായിരുന്നെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ മെല്‍ബണില്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ഇത്രയും മികച്ച ബൗളിങ് നിര ഇന്ത്യക്കൊപ്പമുള്ളപ്പോള്‍ 275 റണ്‍സ് തന്നെ ജയിക്കാന്‍ മതിയാവുമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്. 'ജസ്പ്രീത് ബൂംറയെപ്പോലെ ലോകത്തര ബൗളറും ആര്‍ അശ്വിനെപ്പോലൊയൊരു സ്പിന്നറും 30-40 മത്സരം കളിച്ചിട്ടുള്ള ഉമേഷ് യാദവിനെപ്പോലൊരു പേസറും ഉള്ളപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ ആലോചിച്ചാലും സ്‌കോര്‍ബോര്‍ഡില്‍ 400 റണ്‍സ് ചേര്‍ക്കണമെന്ന് ആഗ്രഹിക്കരുത്. 275 റണ്‍സ് തന്നെ ഇന്ത്യക്ക് മതിയാവും. ബൂംറയെപ്പോലൊരു ബൗളറുള്ളപ്പോള്‍ അഞ്ച് സ്‌പെല്ലിനുള്ളില്‍ കളി തീര്‍ത്തേക്കും. മറ്റ് ബൗളര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അവര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടി'-ഗംഭീര്‍ പറഞ്ഞു.

gautamgambhir

കരുത്തുറ്റ ഓസീസ് ബാറ്റിങ് നിരയെ അവര്‍ക്ക് മികച്ച റെക്കോഡുള്ള മെല്‍ബണില്‍ 200 റണ്‍സില്‍ താഴെ പിടിച്ചുകെട്ടുകയെന്നത് വലിയ പ്രയാസമാണ്. അതിന്റെ ക്രഡിറ്റ് ഇന്ത്യയുടെ ബൗളിങ് നിരക്ക് തന്നെയാണ്. ബൂംറ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അശ്വിന്‍ മൂന്നും അരങ്ങേറ്റ താരം മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്. സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിന് അശ്വിന്‍ പുറത്താക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. ആദ്യമായാണ് സ്മിത്ത് ഇന്ത്യക്കെതിരേ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്നത്. അവസാന 52 ഇന്നിങ്‌സിലെ സ്മിത്തിന്റെ ഏറ്റവും മോശം സ്‌കോറാണിത്.

ഓസീസ് ബാറ്റിങ് നിരയുടെ പ്രകടനത്തെക്കുറിച്ചും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'എളുപ്പത്തില്‍ കാലിടറുന്നു ടോപ് ഓഡറാണ് ഓസ്‌ട്രേലിയക്കുള്ളത്. സ്റ്റീവ് സ്മിത്തും ലാബുഷാനെയും ഉണ്ടായിട്ടും അവര്‍ ദുര്‍ബലരാണ്. ട്രവിസ് ഹെഡ്ഡിനും പിഴവുകളേറെ. കാമറൂണ്‍ ഗ്രീന്‍ തന്റെ രണ്ടാമത്തെ ടെസ്റ്റ് മാത്രമാണ് കളിക്കുന്നത്. ടിം പെയ്ന്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റേതായ ശൈലിയിലേക്ക് ഉയരാനാവുന്നില്ല. മൂന്നാം നമ്പറിലും നാലാം നമ്പറിലും ഓസ്‌ട്രേലിയക്ക് പിഴവ് സംഭവിക്കുന്നു. ഇന്ത്യ അത് മുതലാക്കാന്‍ ശ്രമിക്കുന്നു'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 26, 2020, 16:20 [IST]
Other articles published on Dec 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X