വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ഇന്ത്യ സ്ലെഡ്ജ് ചെയ്താല്‍ എങ്ങനെ പ്രതികരിക്കും? വെളിപ്പെടുത്തി വാര്‍ണര്‍

മൂന്നു ഫോര്‍മാറ്റുകളിലും ഓസീസ് ടീമീല്‍ അംഗമാണ് വാര്‍ണര്‍

ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരകളില്‍ സ്ലെഡ്ജ് ചെയ്യപ്പെടാല്‍ എങ്ങനെയായിരിക്കും താന്‍ പ്രതികരിക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഓസീസ് പര്യടനം ആരംഭിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി തുറന്നു പറഞ്ഞ വാര്‍ണര്‍ ഇന്ത്യയുടെ ഭാഗത്തു നിന്നു സ്ലെഡ്ജ് ചെയ്യാനുള്ള ശ്രമമുണ്ടായാല്‍ അതിനെ അവഗണിക്കുമെന്നും വ്യക്തമാക്കി.

David Warner says he won’t respond to sledging | Oneindia Malayalam
1

സ്ലെഡ്ജ് ചെയ്ത് എതിര്‍ ടീമിനെയും തങ്ങളുടെ വഴിക്കു കൊണ്ടുവന്ന് കളി മുന്നോട്ടു കൊണ്ടുപോവുന്ന ശൈലിയാണ് ഇന്ത്യയുടേത്. എന്നാല്‍ ഞങ്ങള്‍ അതില്‍ വീഴാതിരിക്കുക എങ്ങനെയാണെന്നു പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്ലെഡ്ജ് ചെയ്യാന്‍ എതിര്‍ ടീം ശ്രമിച്ചാല്‍ അതിനെ കണ്ടില്ലെന്നു നടിക്കാനാണ് ഞങ്ങളുടെ ശ്രമം. പകരം ബാറ്റ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ക്കു മറുപടി നല്‍കാനാണ് ഓസീസ് ശ്രമിക്കുന്നതെന്നും വാര്‍ണര്‍ വ്യക്തമാക്കി. ബാറ്റിങ്, സ്ലെഡ്ജിങ് എന്നിവയില്‍ കുറച്ചു വര്‍ഷങ്ങളായി തന്റെ സമീപനം മാറിയിട്ടുണ്ടെന്നു 34 കാരനായ വാര്‍ണര്‍ പറയുന്നു.

സഞ്ജുവിനും പന്തിനും ഒരേ പ്രശ്‌നം! രാഹുലിനെ ഇന്ത്യക്കു വിശ്വസിക്കാം- അജയ് രാത്രസഞ്ജുവിനും പന്തിനും ഒരേ പ്രശ്‌നം! രാഹുലിനെ ഇന്ത്യക്കു വിശ്വസിക്കാം- അജയ് രാത്ര

IPL 2020-21: പുതിയ ടീം വന്നാല്‍ ചിലരുടെ സമയം തെളിയും! കൂട്ടത്തില്‍ റെയ്‌നയുംIPL 2020-21: പുതിയ ടീം വന്നാല്‍ ചിലരുടെ സമയം തെളിയും! കൂട്ടത്തില്‍ റെയ്‌നയും

ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ പാതിവഴിയില്‍ വച്ച് നാട്ടിലേക്കു മടങ്ങാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ വാര്‍ണര്‍ പ്രശംസിച്ചു. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനു ശേഷമാണ് കോലി ഇന്ത്യയിലേക്കു മടങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മഹത്തായ കാര്യം ടീമിനെ നയിക്കാന്‍ ശേഷിയുള്ള മൂന്നോ, നാലോ താരങ്ങള്‍ ഉണ്ടെന്നതാണ്. അജിങ്ക്യ രഹാനെ വളരെ ശാന്തപ്രകൃതമുള്ള ക്യാപ്റ്റനാണ്. ഏതു സമ്മര്‍ദ്ദഘട്ടത്തെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനാവുമെന്നും വാര്‍ണര്‍ അഭിപ്രായപ്പെട്ടു.

കുടുംബനാഥനായതോടെ തന്റെ മുന്‍ഗണനകളില്‍ മാറ്റം വന്നു കഴിഞ്ഞതായി വാര്‍ണര്‍ പറയുന്നു. ബിഗ് ബാഷ് ടി20 ലീഗില്‍ താന്‍ കളിക്കില്ലെന്നും ഓസീസ് ടീമിനായി കളിക്കുകയെന്നതാണ് തനിക്ക് ഇപ്പോള്‍ പ്രധാനമെന്നും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Monday, November 23, 2020, 18:46 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X