വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ടെസ്റ്റ് റാങ്കിങ്: കോലി തന്നെ രാജാവ്, പൂജാരയ്ക്കും രഹാനെയ്ക്കും കാലിടറി

ദുബായ്: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ പദവിയില്‍ നിലയുറച്ച് നില്‍ക്കുകയാണ് വിരാട് കോലി. പുതിയ ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയിലും ഇന്ത്യന്‍ നായകന്‍ തന്നെ തലപ്പത്ത്. 928 പോയിന്റുണ്ട് പ്രഥമ സ്ഥാനത്ത് തുടരുന്ന കോലിക്ക്. ഓസീസ് താരം സ്റ്റീവ് സ്മിത്താണ് കോലിക്ക് പിന്നില്‍ രണ്ടാമത് (911 പോയിന്റ്). ജനുവരി ആദ്യവാരം സമാപിച്ച സിഡ്‌നി, കേപ്പ് ടൗണ്‍ ടെസ്റ്റുകള്‍ ലോക ബാറ്റ്‌സ്മാന്മാരുടെ സമവാക്യം തിരുത്തിയത് കാണാം.

കോലി ഒന്നാമത്

മാര്‍നസ് ലബ്യുഷെയ്ന്‍ ഒരുപടി കൂടി കയറി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ (827 പോയിന്റ്). സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ കുറിച്ച ഇരട്ട ശതകവും രണ്ടാം ഇന്നിങ്‌സില്‍ പിന്നിട്ട അര്‍ധ ശതകവും താരത്തിന്റെ റാങ്കിങ് ഉയര്‍ത്തി. ന്യൂസിലാന്‍ഡിനെതിരെ കളിച്ച മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ 549 റണ്‍സാണ് ലബ്യുഷെയ്ന്‍ അടിച്ചെടുത്തത്.
മുന്‍പ് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം നാലാം സ്ഥാനത്തേക്ക് ഇറങ്ങി (814 പോയിന്റ്).

വാർണർ അഞ്ചാമത്

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അഞ്ചാമത്. സിഡ്‌നി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നേടിയ 111 റണ്‍സ് വാര്‍ണറെ തുണച്ചു. രണ്ടു സ്ഥാനം ചാടിക്കടന്നാണ് ഓസീസ് താരം അഞ്ചാം സ്ഥാനം കയ്യടക്കിയത്. ഇതേസമയം, ലബ്യുഷെയ്‌ന്റെയും വാര്‍ണറുടെയും മുന്നേറ്റത്തില്‍ ചേതേശ്വര്‍ പൂജാരയും ബാബര്‍ അസമും ഓരോ പടിവീതം താഴോട്ടിറങ്ങി. ആറാം സ്ഥാനത്താണ് ചേതേശ്വര്‍ പൂജാര (791 പോയിന്റ്); ബാബര്‍ അസം ഏഴാം സ്ഥാനത്തും (767 പോയിന്റ്).

കാലിടറി

കേപ്പ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പുറത്തെടുത്ത പ്രകടനം മുന്‍നിര്‍ത്തി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഒരുനില മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കടന്നിട്ടുണ്ട് (761 പോയിന്റ്).ജോ റൂട്ടിന് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ രണ്ടുപടിയിറങ്ങി. ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ് രഹാനെ (759 പോയിന്റ്).

Most Read: ഒരോവറില്‍ ആറു സിക്‌സര്‍... എലൈറ്റ് ക്ലബ്ബിലേക്കു കാര്‍ട്ടറെ സ്വാഗതം ചെയ്ത് യുവി, ഇനിയത് ചെയ്യണം

ആദ്യ പത്തിൽ സ്റ്റോക്ക്സും

ആദ്യ പത്തില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കടന്നുവരവാണ് ഇത്തവണ ശ്രദ്ധേയമായ മറ്റൊരു കാര്യം (708 പോയിന്റ്). ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ സ്റ്റോക്ക്‌സിന്റെ കളി മികവിലാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്. ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയെടുത്താല്‍ പതിവുപോലെ പാറ്റ് കമ്മിന്‍സിനെ ഏറ്റവും മുകളില്‍ കാണാം. ന്യൂസിലാന്‍ഡ് താരം നീല്‍ വാഗ്നര്‍ രണ്ടാം സ്ഥാനത്താണ്. ഇത്തവണ വിന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദ നാലാമതുമാണ്.

ബൂംറ ആറാമത്

ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് പരമ്പരയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടുപടി ചാടി അഞ്ചാമതെത്തി. സ്റ്റാര്‍ക്കിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 2018 മാര്‍ച്ചിലും സ്റ്റാര്‍ക്ക് അഞ്ചാം സ്ഥാനം കയ്യടക്കിയിരുന്നു. ജസ്പ്രീത് ബൂംറയുടെ ചിത്രത്തില്‍ മാറ്റമില്ല. ആറാം സ്ഥാനത്തുതന്നെയാണ് താരം. അഞ്ചുനില മെച്ചപ്പെടുത്തിയ ജെയിംസ് ആന്‍ഡേഴ്‌സണാണ് പട്ടികയിലെ ഏഴാമന്‍.

നില മെച്ചപ്പെടുത്തി ലയോൺ

Most Read: 'ഇന്ത്യയെ കണ്ടു പഠിക്കണം', കയ്യടിച്ച് ലങ്കന്‍ പരിശീലകന്‍ — തോല്‍ക്കാന്‍ കാരണമിത്

വെര്‍നോണ്‍ ഫിലാന്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചത് കാണാം. സിഡ്‌നി ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളിലായി പത്തു വിക്കറ്റുകള്‍ സ്വന്തമാക്കിയ സ്പിന്നര്‍ നാതന്‍ ലയോണ്‍ അഞ്ചു സ്ഥാനം മറികടന്ന് 14 സ്ഥാനത്താണ് ഇപ്പോള്‍.

Story first published: Wednesday, January 8, 2020, 17:23 [IST]
Other articles published on Jan 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X