Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരോവറില്‍ ആറു സിക്‌സര്‍... എലൈറ്റ് ക്ലബ്ബിലേക്കു കാര്‍ട്ടറെ സ്വാഗതം ചെയ്ത് യുവി, ഇനിയത് ചെയ്യണം

മുംബൈ: ടി20യില്‍ ഒരോവറിലെ ആറു പന്തുകളും സിക്‌സറിലേക്കു പായിച്ച ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ ലിയോ കാര്‍ട്ടറെ താനുള്‍പ്പെട്ട എലൈറ്റ് ക്ലബ്ബിലേക്കു സ്വാഗതം ചെയ്ത് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ന്യൂസിലാന്‍ഡില്‍ നടന്ന ടി20 ലീഗിലായിരുന്നു ആന്റണ്‍ ഡെവിച്ചിന്റെ ഒരോവറിലെ എല്ലാ പന്തുകളും കാര്‍ട്ടര്‍ സിക്‌സറിലേക്കു പായിച്ചത്. ട്വിറ്ററിലൂടെയാണ് യുവി കാര്‍ട്ടറെ എലൈറ്റ് ക്ലബ്ബിലേക്കു ക്ഷണിച്ചത്.

yuvi

സിക്‌സ് സിക്‌സസ് ക്ലബ്ബിലേക്കു ലിയോ കാര്‍ട്ടര്‍ക്കു സ്വാഗതം. ഐതിഹാസിക ബാറ്റിങ് തന്നെയായിരുന്നു അത്. ഇനി ചെയ്യേണ്ടത് സ്വന്തം ജഴ്‌സിയില്‍ ഒപ്പിട്ട് അത് ഡെവിച്ചിന് ആദരസൂചകമായി നല്‍കുകയെന്നതാണെന്നും യുവി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു തുടരെ ആറു സിക്‌സറുകള്‍ പറത്തി കാാര്‍ട്ടര്‍ അവിസ്മരണീയ നേട്ടത്തിന് അര്‍ഹനായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്ത ഏഴാമത്തെ താരം കൂടിയാണ് അദ്ദേഹം.

ന്യൂസിലാന്‍ഡിലെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സൂപ്പര്‍ സ്മാഷില്‍ കാന്റെര്‍ബെറി ടീമിനു വേണ്ടി ഇറങ്ങിയാണ് കാര്‍ട്ടര്‍ ചരിത്രം കുറിച്ചത്. നോര്‍ത്തേണ്‍ നൈറ്റ്‌സിനെതിരേയുള്ള മല്‍സരത്തിലായിരുന്നു താരം സംഹാര താണ്ഡവമാടിയത്. കളിയുടെ 16ാം ഓവറില്‍ ഡെവിച്ച് ബൗള്‍ ചെയ്യാനെത്തിയപ്പോഴായിരുന്നു കാര്‍ട്ടര്‍ ഒന്നിനു പിറകെ ഒന്നായി തുടരെ ആറു സിക്‌സറുകള്‍ പറത്തിയത്. 220 റണ്‍സെന്ന വന്‍ വിജയലക്ഷ്യം ഏഴു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കാനും ഇതോടെ കിങ്‌സിനു കഴിഞ്ഞു.

carter

യുവി, കാര്‍ട്ടര്‍ എന്നിവരെക്കൂടാതെ ഗാരി സോബേഴ്‌സ് (വെസ്റ്റ് ഇന്‍ഡീസ്), രവി ശാസ്ത്രി (ഇന്ത്യ), ഹെര്‍ഷല്‍ ഗിബ്‌സ് (ദക്ഷിണാഫ്രിക്ക), റോസ് വൈറ്റ്‌ലി (ഇംഗ്ലണ്ട്), ഹസ്‌റത്തുള്ള സസ്സായ് (അഫ്ഗാനിസ്താന്‍) എന്നിവരാണ് നേരത്തേ ഒരോവറിലെ ആറു പന്തുകളും സിക്‌സറാക്കിയിട്ടുള്ളത്. ഇവരില്‍ യുവി, കാര്‍ട്ടര്‍, വൈറ്റ്‌ലി, സസ്സായ് എന്നിവരുടെ നേട്ടം ടി20യിലായിരുന്നു. അതേസമയം, അന്താരാഷ്ട്ര ടി20യില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും യുവിയുടെ പേരില്‍ ഭദ്രമാണ്. 2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ മാസ്മരിക ഇന്നിങ്‌സ്.

Story first published: Wednesday, January 8, 2020, 16:29 [IST]
Other articles published on Jan 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+