വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്താണ് ഡ്യൂക്‌സ് ബോള്‍? ചില്ലറക്കാരനല്ല! ഇംഗ്ലണ്ടില്‍ ഇന്ത്യ ശരിക്കും ഭയക്കണം

ഇംഗ്ലണ്ടില്‍ ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബോളാണിത്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര എന്നിവയില്‍ എതിര്‍ ടീം മാത്രമല്ല ഇന്ത്യയുടെ ഉറക്കം കെടുത്തുന്നത്. ഡ്യൂക്ക് ബോളിനെക്കൂടി ഇന്ത്യക്കു ഭയമുണ്ട്. കാരണം മറ്റു ബോളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അപകടകാരികളാണ് ഡ്യൂക്‌സ് ബോള്‍. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു തരത്തിലുള്ള ബോളുകളാണ് ഉപയോഗിച്ചു വരുന്നത്. ഡ്യൂക്‌സിനെക്കൂടാതെ എസ്ജി, കൂക്കാബുറ എന്നിവയാണ് മറ്റു രണ്ടു വ്യത്യസ്ത ബോളുകള്‍. എസ്ജി ബോള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതാണ്.

ഇന്ത്യയിലെ അന്താരാഷ്ട്ര മല്‍സരങ്ങളിലും രഞ്ജി ട്രോഫിയിലുമെല്ലാം ഇവയാണ് ഉപയോഗിക്കുന്നത്. ഓസ്‌ട്രേലിയയിലാണ് കൂക്കബുറ ബോള്‍ നിര്‍മിക്കുന്നത്. ഓസീസിനെക്കൂടാതെ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, പാകിസ്താന്‍, ശ്രീലങ്ക, സിംബാബ്‌വെ എന്നീ രാജ്യങ്ങളെല്ലാം ടെസ്റ്റ് മല്‍സരങ്ങള്‍ക്കു ഈ ബോളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഡ്യൂക്‌സാവട്ടെ ഇംഗ്ലണ്ടിനെക്കൂടാതെ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

 ബോളുകള്‍ തമ്മിലുള്ള വ്യത്യാസം

ബോളുകള്‍ തമ്മിലുള്ള വ്യത്യാസം

കൈകള്‍ കൊണ്ടു തുന്നിച്ചേര്‍ത്ത പന്താണ് ഡ്യൂക്‌സ് ബോള്‍. മറ്റു രണ്ടു ബോളുകളെ അപേക്ഷിച്ച് കൂടുതല്‍ സീം ലഭിക്കുന്നതും ഈ ബോളിനാണ്. മല്‍സരങ്ങളില്‍ ദീര്‍ഘനേരം ബൗളര്‍മാരെ സഹായിക്കുന്നുവെന്നതും ഡ്യൂക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ്ജി ബോളും കൈകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ബോളാണ്. 1990കള്‍ മുതല്‍ ഇന്ത്യയില്‍ എസ്ജിയാണ് ടെസ്റ്റ് മല്‍സരങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ എസ്ജി ബോളിനു ഗുണനിലവാരം കുറവാണെന്നു നായകന്‍ വിരാട് കോലിയും ആര്‍ അശ്വിനുമെല്ലാം ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കിടെ പരാതിപ്പെട്ടിരുന്നു.
കൂക്കബുറ ബോളിന്റെ കാര്യമെടുത്താല്‍ പകുതി കൈകള്‍ കൊണ്ടും പകുതി മെഷീന്‍ കൊണ്ടും തുന്നിച്ചേര്‍ത്തതാണ്. ബോളിന് അകത്തുള്ള രണ്ടു നിര കൈകള്‍ കൊണ്ടും പുറത്തുള്ള രണ്ടു നിര മെഷീന്‍ കൊണ്ടും തുന്നിച്ചേര്‍ത്തതാണ്. ഈ ബോളിന് സീം അത്ര ലഭിക്കില്ല, അതുകൊണ്ടു തന്നെ ഡ്യൂക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിങും കുറവാണ്.

ഇംഗ്ലണ്ടില്‍ എന്തുകൊണ്ട് ഡ്യൂക്‌സ്?

ഇംഗ്ലണ്ടില്‍ എന്തുകൊണ്ട് ഡ്യൂക്‌സ്?

ടെസ്റ്റ് മല്‍സരങ്ങളില്‍ വളരെയേറെ സമയം സീം ലഭിക്കുന്ന ബോളാണ് ഡ്യൂക്‌സ്. ദീര്‍ഘസമയം സ്വിങ് ചെയ്യുന്നതിനാല്‍ തന്നെ പേസര്‍മാര്‍ക്കു പ്രിയപ്പെട്ട ബോള്‍ കൂടിയാണിത്. സീം കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ബോള്‍ ദീര്‍ഘനേരം സ്വിങ് ചെയ്യിക്കാന്‍ പേസര്‍മാരെ സഹായിക്കുന്നുണ്ട്. പലപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് ഇവിടെ ടെസ്റ്റ് മല്‍സരങ്ങള്‍ നടക്കാറുള്ളത്. പിച്ചുകളില്‍ നല്ല അളവില്‍ പുല്ലുണ്ടെന്നതും ഡ്യൂക്‌സ് ബോളിന് കൂടുതല്‍ മൂവ്‌മെന്റ് നല്‍കുന്നു.
വായുവിലും പിച്ചിലും ഡ്യൂക്‌സ് ബോള്‍ ഒരുപാട് മൂവ് ചെയ്യുന്നതായി കാണാന്‍ സാധിക്കും. ഇംഗ്ലണ്ടിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരും സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്.

ഡ്യൂക്‌സിനെക്കുറിച്ച് വിഹാരി

ഡ്യൂക്‌സിനെക്കുറിച്ച് വിഹാരി

ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ഹനുമാ വിഹാരി അടുത്തിടെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. ഇവിടെ ഡ്യൂക്‌സ് ബോളുകള്‍ക്കെതിരേ കളിക്കാനായത് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഓസ്‌ട്രേലിയയിലെ കൂക്കബുറ മല്‍സരം പുരോഗമിച്ചാല്‍ കുറച്ചു മൃദുവായ മാറും. എന്നാല്‍ ദിവസം മുഴുവന്‍ ഒരുപോലെയായിരിക്കും ഡ്യൂക്‌സ്. ബൗളര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും ഡ്യൂക്‌സില്‍ നിന്നും ഗുണം ലഭിക്കും. ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് വെല്ലുവിളിയാണിത്. ഏപ്രിലില്‍ ഞാന്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഇവിടെ നല്ല തണുപ്പായിരുന്നു. ബാറ്റിങിനിടെ നിങ്ങള്‍ ക്രീസില്‍ നിലയുറപ്പിച്ചതായി തോന്നുമെങ്കിലും ബോളിന്റെ മൂവ്‌മെന്റ് ആശ്ചര്യപ്പെടുത്തും. എസെക്‌സിനെതിരേ 30കളില്‍ ഞാന്‍ പുറത്തായിരുന്നു. വിക്കറ്റ് ബാറ്റ് ചെയ്യാന്‍ എളുപ്പമാണെന്നായിരുന്നു ഞാന്‍ കരുതിയത്, പക്ഷെ ഡ്യൂക്‌സ് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതായി വിഹാരി പറയുന്നു.

Story first published: Sunday, June 6, 2021, 12:00 [IST]
Other articles published on Jun 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X