വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തലവര മാറ്റാന്‍ ആര്‍സിബി... ലക്ഷ്യം ഐപിഎല്‍ ട്രോഫി തന്നെ, വഴികാട്ടാന്‍ ഗാരി കേസ്റ്റണ്‍!! ഇനിയാണ് കളി

ഡാനിയേല്‍ വെറ്റോറിക്കു പകരമാണ് കേസ്റ്റണിനെ നിയമിച്ചത്

ബെംഗളൂരു: ഐപിഎല്ലില്‍ കിരീടം നേടാനുള്ള എല്ലാ വിഭവങ്ങളുമുണ്ടായിട്ടും കഴിഞ്ഞ 11 സീസണുകള്‍ക്കിടെ ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരാവാന്‍ ഭാഗ്യമുണ്ടാവാത്ത ടീമാണ് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മൂന്നു തവണ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്താന്‍ ആര്‍സിബിക്കായെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ തീര്‍ച്ചയായും കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍സിബി.

റൊണാള്‍ഡോയും സലായുമല്ല, യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! അവാര്‍ഡുകള്‍ തൂത്തുവാരി റയല്‍ റൊണാള്‍ഡോയും സലായുമല്ല, യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! അവാര്‍ഡുകള്‍ തൂത്തുവാരി റയല്‍

ഇതിന്റെ ഭാഗമായി സൂപ്പര്‍ കോച്ച് ഗാരി കേസ്റ്റണിനെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുകയാണ് ആര്‍സിബി. കഴിഞ്ഞ സീസണില്‍ ടീമിന്റെ ബാറ്റിങ് ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മുന്‍ കോച്ച്

ഇന്ത്യയുടെ മുന്‍ കോച്ച്

ഇന്ത്യന്‍ ആരാധകര്‍ക്കു ഏറെ പ്രിയങ്കരനായ പരിശീലകന്‍ കൂടിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ കൂടിയായിരുന്ന കേസ്റ്റണ്‍. 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ അദ്ദേഹമായിരുന്നു ടീമിന്റെ പരിശീലകന്‍.
ലോകകപ്പ് നേട്ടം കൂടാതെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തേക്കു കയറിയതും കേസ്റ്റണ്‍ കോച്ചായിരുന്നപ്പോഴാണ്.

വെറ്റോറിയുടെ പകരക്കാരന്‍

വെറ്റോറിയുടെ പകരക്കാരന്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഡാനിയേല്‍ വെറ്റോറിയുടെ പകരക്കാരനായാണ് കേസ്റ്റണ്‍ ആര്‍സിബിയുടെ കോച്ചായി സ്ഥാനമേറ്റത്. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് അടുത്തിടെ വെറ്റോറിയെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ച്ചയായി എട്ടു സീസണില്‍ കോച്ചായും താരമായും ടീമിനൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് വെറ്റോറിയെ ആര്‍സിബി വേണ്ടെന്നു വച്ചത്.
വെറ്റോറിയെ മാത്രമല്ല ബാറ്റിങ്, ഫീല്‍ഡിങ് കോച്ചായ ട്രെന്റ് വുഡ്ഹില്‍, ബൗളിങ് കോച്ചായ ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് എന്നിവരെയും നീക്കിയിരുന്നു. എന്നാല്‍ ബൗളിങ് ഉപദേഷ്ടാവായി ആശിഷ് നെഹ്‌റയെ നിലനിര്‍ത്തിയിരുന്നു.

കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിരാശാജനകമായ പ്രകടനമാണ് ആര്‍സിബി കാഴ്ചവച്ചത്. വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ ആര്‍സിബിക്കു 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. കോലിയെക്കൂടാതെ ഒറ്റയ്ക്കു മല്‍സരം ജയിപ്പിക്കാന്‍ മിടുക്കുള്ള ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സും ടീമിലുണ്ടായിട്ടും ആര്‍സിബി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു.

നന്ദി പറഞ്ഞ് കേസ്റ്റണ്‍

നന്ദി പറഞ്ഞ് കേസ്റ്റണ്‍

ആര്‍സിബിയുടെ പരിശീലകസ്ഥാനത്തേക്കു തന്നെ പരിഗണിച്ചതില്‍ കേസ്റ്റണ്‍ നന്ദി പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഡാനിയേല്‍ വെറ്റോറിക്കു കീഴില്‍ ആര്‍സിബിയുടെ കോച്ചിങ് സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. ആര്‍സിബിയെ അടുത്ത സീസണില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, August 31, 2018, 11:53 [IST]
Other articles published on Aug 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X