Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇതെന്ത് ഐപിഎല്‍? ഇത്തവണ ആര്‍ക്കും വേണ്ട!! ബോറിങ് ആയതിന് കാരണം പറഞ്ഞ് ശ്രീകാന്ത്

മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ ഐപിഎല്‍ ഏറെ ബോറിങായി മാറിയിരിക്കുകയാണ്. ഇക്കാര്യം ആരും എതിര്‍ക്കാന്‍ സാധ്യതയില്ല. ഐപിഎല്ലില്‍ ഇത്തവണ പുറത്തു വന്നിട്ടുള്ള ഔദ്യോഗികമായ കണക്കുകളും അതു ശരിവയ്ക്കുകയാണ്. നേരത്തേയുള്ള സീസണുകളെടുത്താല്‍ ഇത്തവണ കാണികളുടെ എണ്ണത്തില്‍ വലിയ ഇവിടുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

എന്തുകൊണ്ടാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗെന്നു വിളിക്കപ്പെടുന്ന ഐപിഎല്ലിനു ഇങ്ങനെയൊരു പതനം സംഭവിച്ചത്. അതിനു പിന്നിലെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.

K SRIKKANTH

എന്തുകൊണ്ട് കാണികള്‍ കൈവിട്ടു?

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഈ ഐരിഎല്ലില്‍ കാണികള്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിനു പിന്നിലെ കാരണങ്ങള്‍ കെ ശ്രീകാന്ത് വിശദീകരിച്ചത്.

'ഐപിഎല്ലില്‍ ഇത്തവണ 240 റണ്‍സും 260 റണ്‍സുമെല്ലാം ചേസ് ചെയ്യപ്പെട്ടതായ നമുക്കു കാണാന്‍ സാധിക്കും. അതേസമയത്തു തന്നെ ചില ഗ്രൗണ്ടുകളിലാവട്ടെ 180 റണ്‍സ് ചേസ് ചെയ്യാനും കഴിയുന്നില്ല. മുംബൈയിലെ മല്‍സരങ്ങളില്‍ 230-240 റണ്‍സൊക്കെ ചേസ് ചെയ്യാന്‍ സാധിക്കുന്ന സ്‌കോറുകളായി മാറിയിരിക്കുകയാണ്.

നിര്‍ഭാഗ്യവശാല്‍ ബാറ്റും ബോളും തമ്മില്‍ നല്ലൊരു പോരാട്ടം നടക്കുന്നില്ല. അതു സംഭവിച്ചാല്‍ മാത്രമേ മല്‍സരങ്ങളും കൂടുതല്‍ ആവേശകരമായി മാറുകയുള്ളൂ. പക്ഷെ ഈ സീസണില്‍ അതുണ്ടായില്ല. 95 ശതമാനം മല്‍സരങ്ങളുംതീര്‍ത്തും ഏകപക്ഷീയമായിരുന്നു. അതിനാല്‍ തന്നെ കളി കാണാനുള്ള ആളുകളുടെ താല്‍പ്പര്യം കുറയുകയാണ്.

മല്‍സരം ക്ലോസ് ഫിനിഷായിരിക്കുമോ? ത്രില്ലിങായിരിക്കുമോ എന്നെല്ലാം അവര്‍ ചിന്തിക്കുമ്പോള്‍ മാത്രമേ കളി കാണാനും താല്‍പ്പര്യം തോന്നുകയുള്ളൂ. പക്ഷെ ഭൂരിഭാഗം കളിയും ഏകപക്ഷീയമായതിനാല്‍ അതു കാണാനുള്ള അവരുടെ താല്‍പ്പര്യവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വ്യൂവര്‍ഷിപ്പില്‍ ഗണ്യമായ ഇടിവുണ്ടായതിന്റെ കാരണവും ഇതു ്തന്നെ ആയിരിക്കും.

കളിയുടെ തുടക്കത്തില്‍ ഫോറുകളും സിക്‌സറുകളുമെല്ലാം കാണുമ്പോള്‍ എല്ലാവരും ഹാപ്പിയായിരിക്കും. പക്ഷെ അതുകൊണ്ടു കാര്യമില്ല. എല്ലാവരും നല്ല ക്രിക്കറ്റ്, ബാറ്റും ബോളും തമ്മിലുള്ള വീറുറ്റ പോരാട്ടം കാണാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. തുടര്‍ച്ചയായി അവര്‍ക്കു ലഭിക്കാതെ വരുമ്പോള്‍ സ്വാഭവികമായും മല്‍സരം കാണേണ്ടെന്നു വയ്ക്കുകയും ചെയ്യും'- ശ്രീകാന്ത് വിശദമാക്കി.

RCB TEAM

ഈ സീസണില്‍ ഇതുവരെ നോക്കിയാല്‍ വെറും രണ്ടു ഗ്രൗണ്ടുകളില്‍ മാത്രാണ് 180 റണ്‍സ് വിന്നിങ് ടോട്ടലായി മാറുന്നത്. ഒന്ന് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോംഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. മറ്റൊന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ എകാന സ്‌റ്റേഡിയവുമാണ്.

ഈ തരത്തിലുള്ള പിച്ചുകളില്‍ കളിക്കുമ്പോള്‍ മാത്രമേ ബാറ്റും ബോളും തമ്മിലുള്ള യഥാര്‍ഥ പോരാട്ടം കാണാന്‍ സാധിക്കുകയിള്ളൂ. അപ്പോള്‍ മാത്രമാണ് മല്‍സരം ആവേശകരമായി മാറുന്നത്. പക്ഷെ രണ്ടു വേദികളിലൊഴികെ ബാക്കിയെല്ലായിടത്തും റണ്ണൊഴുകുകയാണ്. എത്ര വലിയ സ്‌കോറും അവിടെ ചേസ് ചെയ്യാന്‍ സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടായ വാംഖഡെില്‍ 220 റണ്‍സ് സ്‌കോര്‍ ഉറപ്പാണ്.

അതുകൊണ്ടു ഈ തരത്തില്‍ കൂറ്റന്‍ സ്‌കോറുകളടിക്കുന്നതും അതു ചേസ് ചെയ്ത് ജയിക്കുന്നതുമെല്ലാം തമാശയായി മാറിയിരിക്കുകയാണ്. കളിയില്‍ അവിടെയും ഇവിടെയുമായി സിക്‌സറുകളും ഫോറുകളുമെല്ലം കാണാന്‍ രസമാണ്. പക്ഷെ ക്ലോസ് മാച്ചുകളാണ് എല്ലായ്്‌പ്പോഴും കാണികളെ ആകര്‍ഷിക്കുക. പക്ഷെ ഇത്തവണ അതുണ്ടായില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 7, 2026, 13:43 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+