Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ ഔട്ട്!! ടീമില്‍ കാണില്ല, ആരുടെയെല്ലാം ചീട്ട് കീറും?

19ാം ഐപിഎല്‍ സീസണില്‍ പോരാട്ടങ്ങള്‍ 50ാമത് മല്‍സരത്തിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫിലേരക്കു ഇനിയും ആരു ഔദ്യോഗികമായി യോഗ്യത നേടിയിട്ടില്ല. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ അതിനു തൊട്ടിരികെയും എത്തിനില്‍ക്കുകയാണ്. എസ്ആര്‍എച്ചിനു ഒരു ജയവും പഞ്ചാബിനു രണ്ടു ജയവും മാത്രമേ ഇനി ആവശ്യമുള്ളൂ.

സീസണ്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനിങുകളും ഫ്രാഞ്ചൈസികള്‍ ആരംഭിക്കും. മിനി താരലേലമാണ് ഇനി വരാനിരിക്കുന്നത്. അതിനു മുന്നോടിയായി ഫ്രാഞ്ചൈസികളെല്ലാം പല താരങ്ങളെയും റിലീസും ചെയ്യും. ഈ സീസണ്‍ കഴിഞ്ഞാല്‍ ഓരോ ടീമും ഒഴിവാക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

HARDIK PANDYA

ആരെല്ലാം തെറിക്കും?

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കാര്യമെടുത്താല്‍ പ്രധാനമായും മൂന്നു കളിക്കാരെയാലും അവര്‍ കൈവിട്ടേക്കുക. ഇതില്‍ എടുത്തു പറയേണ്ടയാള്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയായിരിക്കും. ഇത്തവണ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ജിതേഷിനെ അടുത്ത സീസണില്‍ ടീമില്‍ കണ്ടേക്കുകയുമില്ല.

വിവാദ ഫാസ്റ്റ് ബൗളര്‍ യഷ് ദയാലാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഈ സീസണില്‍ ഒരു മല്‍സരം പോലും കളിപ്പിക്കാതെ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അടുത്ത തവണ ദയാല്‍ തീര്‍ച്ചയായും ആര്‍സിബിയില്‍ കാണില്ല. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ തുഷാരയാണ് ഒഴിവാക്കപ്പെടാന്‍ സാധ്യയുള്ള മറ്റൊരാള്‍.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. അതിനാല്‍ അടുത്ത സീസണില്‍ വലിയ അഴിച്ചുപണികള്‍ തന്നെ ടീമില്‍ പ്രതീക്ഷിക്കാം. ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമില്‍ നിന്നു റിലീസ് ചെയ്യപ്പെടാനിടയുള്ള വമ്പന്‍ താരം.

ഹാര്‍ദിക്കിനെ കൂടാതെ ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ തുടങ്ങിയവരും എംഐയില്‍ കാണില്ല. ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ഈ സീസണില്‍ കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. അദ്ദേഹവും ഇനി മുംബൈയില്‍ തുടര്‍ന്നേക്കില്ല. റോബിന്‍ മിന്‍സ്, സ്പിന്നര്‍ മായങ്ക്് മാര്‍ക്കണ്ഡെ എന്നിവരും ഇനി മുംബൈയില്‍ കണ്ടേക്കില്ല.

ചെന്നൈ സൂപ്പര്‍ കിങ്‌സ് അധികം താരങ്ങളെ റിലീസ് ചെയ്‌തേക്കില്ല. കാരണം പുതിയ ലുക്കില്‍ ടീം ഇപ്പോള്‍ സെറ്റായി വരികയാണ്. എങ്കിലും ചിലരെ സിഎസ്‌കെ കൈവിട്ടേക്കും. അതിലൊരാള്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാത്യു ഷോര്‍ട്ടായിരിക്കും. കൂടാതെ ശിവം ദുബെയെയും ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്‍ട്രിയയും സിഎസ്‌കെ കൈവിടുമെന്നുറപ്പാണ്.

പഞ്ചാബ് കിങ്‌സിന്റെ കാര്യമെടുത്താല്‍ ഇത്തവണ നിരാശപ്പെടുത്തിയ ചില കളിക്കാരെ അവര്‍ കൈവിട്ടേക്കും. അതിലൊരാള്‍ ഫിനിഷര്‍ ശശാങ്ക് സിങാണ്. ബാറ്റിങില്‍ നനഞ്ഞ പടക്കമായ അദ്ദേഹം ഫീല്‍ഡിങിലാവട്ടെ വന്‍ ദുരന്തവുമാണ്.

അനായാസ ക്യാച്ചുകള്‍ പോലും ശശാങ്ക് നിരന്തരം താഴെയിടുകയാണ്. അതിനാല്‍ ഈ സീസണ്‍ പഞ്ചാബില്‍ അദ്ദേഹത്തിനു അവസാനത്തേതുമായേക്കും. യുവ ഇടംകൈയന്‍ ബാറ്റര്‍ നെഹാല്‍ വദേരയാണ് ടീമില്‍ നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. ബാറ്റിങില്‍ അദ്ദേഹം തുടരെ തുടരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

RISHABH PANT

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കു വന്നാല്‍ ആദ്യം തെറിക്കുക ക്യാപ്റ്റന്‍ റിഷഭ് പന്താണ്. 27 കോടി രൂപയാണ് അദ്ദേഹം കാരണം ടീമിനു നഷ്ടമായിരിക്കുന്നത്. തുടരെ രണ്ടു സീസണിലും നിറംമങ്ങിയ റിഷഭിനെ സീസണ്‍ കഴിഞ്ഞാല്‍ പുറത്താക്കാന്‍ സാധ്യത കൂടുതലാണ്. അബ്ദുള്‍ സമദ്, പേസര്‍മാരായ മായങ്ക് യാദവ്, ആന്‍ട്രിച്ച് നോര്‍ക്കിയ എന്നിവരെയും റിലീസ് ചെയ്‌തേക്കും.

ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ആദ്യം പുറത്തായേക്കുക പൃഥ്വി ഷായും പതും നിസങ്കയുമായിരിക്കും. മറുനാടന്‍ മലയാളി കരുണ്‍ നായരെയും ഡിസി കൈവിട്ടേക്കും. ഗുജറാത്ത് ടൈറ്റന്‍സ് റിലീസ് ചെയ്യാനിടയുള്ള കളിക്കാര്‍ ഗ്ലെന്‍ ഫിലിപ്‌സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ എന്നിവരാണ്.

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ആയിരിക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആദ്യം ഒഴിവാക്കുക. കൂടാതെ ടിം സെയ്‌ഫേര്‍ട്ട്, ബ്ലെസിങ് മുസറബാനി, രമണ്‍ദീപ് സിങ് തുടങ്ങിയവരെയും ഒഴിവാക്കാനിടയുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യമെത്താല്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍ എന്നിവര്‍ക്കാണ് ചീട്ട് കീറുക.സണ്‍റൈസേഴ്‌സ് ഹൈദരാബാദാവട്ടെ ലിയാം ലിവിങ്സ്റ്റണ്‍, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനാട്കട്ട് എന്നിവരെയും കൈവിടും.

Story first published: Thursday, May 7, 2026, 10:22 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+