Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഞ്ച് നായകര്‍ ഔട്ട്, 3 കോച്ചും!! ധോണി കളി നിര്‍ത്തും, സീസണിനു ശേഷമെന്ത്? ഇതാ പ്രവചനങ്ങള്‍

19ാം ഐപിഎല്‍ ആവേശകരമായ അവസാന റൗണ്ടുകളിലേക്കു കടക്കുകയാണ്. ഇനിയുള്ളതെല്ലാം ടീമുകള്‍ക്കു നിലനില്‍പ്പുകളുടെ പോരാട്ടമാണ്. പ്ലേഓഫിലെത്തുന്ന ഭാഗ്യശാലികളായ നാലു ടീമുകള്‍ ആരൊക്കെയാവുമെന്നു തീരുമാനിക്കുക ഇനി നടക്കാനിരിക്കുന്ന മല്‍സരങ്ങളായിരിക്കും.

ഈ സീസണ്‍ കഴിയുന്നതോടെ പല ഫ്രാഞ്ചൈസകളിലും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ നമുക്കു പ്രതീക്ഷിക്കാം. ചില ക്യാപ്റ്റന്‍മാരുടെയും കോച്ചുമാരുടെയുമെല്ലാം കസേരകള്‍ തെറിക്കും. പകരം ടീമുകളെ വഴി കാണിക്കാന്‍ പുതിയ നായകരും പരിശീലകരുമെത്തും. ഈ ഐപിഎല്ലിനു ശേഷം സംഭവിച്ചേച്ചാക്കാവുന്ന ചില വമ്പന്‍ പ്രവചനങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

MS DHONI

പ്രവചനങ്ങളിങ്ങനെ

ഈ ഐപിഎല്‍ സീസണിനു ശേഷം ആദ്യം സംഭവിക്കാനിടയുള്ള ഒരു കാര്യം ചെന്നൈസൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമായിരിക്കും.

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് 44 കാരനായ ധോണി ഈ സീസണില്‍ ഇനിയും ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. അദ്ദേഹം ഇനി ബാക്കിയുളള നാലു ഡു ഓര്‍ ഡൈ മാച്ചുകളില്‍ കളിക്കാനുള്ള സാധ്യതയും തീരെ കുറവാണ്.

സീസണ്‍ കഴിയുന്നതോടെ ക്രിക്കറ്റില്‍ നിന്നുള്ള ധോണിയുടെ വിരമിക്കല്‍ നമുക്കു പ്രതീക്ഷിക്കാം. കാരണം മാനസികവും ശാരീരികവുമായി അദ്ദേഹം തളര്‍ന്നു കഴിഞ്ഞു. ക്രിക്കറ്റില്‍ ഇനിയൊരു ഭാവി ധോണിക്കു ഇല്ലെന്നു തന്നെപറയാം.

അതിനാല്‍ കളി നിര്‍ത്തുകയല്ലാതെ അദ്ദേഹത്തിനു മുന്നില്‍ മറ്റു വഴികളില്ല. വിരമിച്ച ശേഷം സിഎസ്‌കെയുടെ കോച്ചിങ് സംഘത്തിലേക്കോ, ഉപദേശകന്റ റോളിലേക്കോ ധോണി വന്നേക്കുകയും ചെയ്യും.

സീസണിനു ശേഷം സംഭവിക്കാനിടയുള്ള അടുത്ത മാറ്റം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്തു നിന്നും റിഷഭ് പന്തിനെ പുറത്താക്കിയേക്കും എന്നതാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ പരാജയമാണ് അദ്ദേഹം.

27 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് റിഷഭിനെ എല്‍എസ്ജി വാങ്ങിയത്. ആദ്യ സീസണില്‍ നിരാശപ്പെടുത്തിയ അദ്ദേഹം ഇത്തവണ അതിനേക്കാള്‍ വലിയ ദുരന്തമാണ്.

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയ എല്‍എസ്ജിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ബാറ്റിങെടുത്താല്‍ ഒമ്പതിന്നങ്‌സുകളില്‍ റിഷഭിനു നേടാനായത് വെറും 204 റണ്‍സുമാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. ഓപ്പണിങ് മുതല്‍ പല പൊസിഷനിലും റിഷഭ് ബാറ്റിങിന് ഇറങ്ങിയെങ്കിലും എവിടെയും ക്ലിക്കായില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകസ്ഥാനത്തു നിന്നും അക്ഷര്‍ പട്ടേലിനെയും കോച്ച് റോളില്‍ നിന്നും ഹേമങ് ബദാനിയെയും ഒഴിവാക്കുമെന്നാണ് സീസണിനു ശേഷം സംഭവിക്കാന്‍ പോവുന്ന അടുത്ത കാര്യം.

നായകന്റെ റോളില്‍ തുടരെ രണ്ടാം സീസണിലും അക്ഷര്‍ ശോകമാണ്. ശക്തമായ ടീമിനെ ലഭിച്ചിട്ടും അതിനെ മികച്ച രീതിയില്‍ നയിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ബദാനിയും പരിശീലക കുപ്പായത്തിയാല്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയിട്ടില്ല.

HARDIK RUTURAJ

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അക്ഷറിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ബാറ്റിങിലും ബൗളിങിലും തീര്‍ത്തും നിരാശാജനകമാണ് അദ്ദേഹത്തിന്റെ പ്രകടനം. വെറും 33 റണ്‍സാണ് അക്ഷറിന്റെ ഇത്തവണത്തെ സമ്പാദ്യം. ബൗളിങിലാവട്ടെ ലഭിച്ചത് ഒമ്പതു വിക്കറ്റുകളുമാണ്.

മുംബൈ ഇന്ത്യന്‍സിലാവും സീസണ്‍ കഴിഞ്ഞാല്‍ വലിയൊരു മാറ്റം സംഭവിച്ചേക്കുക. ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയേക്കും. ഇത്തവണ മുംബൈ പ്ലേഓഫിലുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും, ഹാര്‍ദിക്കിനായിരിക്കും. അദ്ദേഹത്തിനു പകരം സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരില്‍ ഒരാളായിരിക്കും എംഐയുടെ അടുത്ത ക്യാപ്റ്റന്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സിലും തലപ്പത്ത് മാറ്റങ്ങള്‍ വന്നേക്കും. ടീം ഇത്തവണ പ്ലേഓഫിലെത്താതെ പുറത്തായാല്‍ നായകസ്ഥാനത്തു നിന്നും റുതുരാജ് ഗെയ്ക്വാദിനെ മാറ്റി പകരം സഞ്ജു സാംസണിനെ ചുമതല ഏല്‍പ്പേച്ചേക്കും. ഓള്‍ഡ് സ്‌കൂള്‍ കോച്ചായ സ്റ്റീഫന്‍ ഫ്‌ളെമിങിനു പകരം ആധുനിക ടി20ക്കു യോജിച്ച പുതിയ കോച്ചിനെയും അവര്‍ കൊണ്ടു വന്നേക്കും.

അടുത്തതായി മാറ്റം സംഭവിച്ചേക്കുക കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലായിരിക്കും. ഈ സീസണില്‍ അവര്‍ പ്ലേഓഫിലെത്താന്‍ സാധ്യതയില്ല. ഇതിനു വില നല്‍കേണ്ടി വരിക ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കും മുഖ്യ കോച്ച് അഭിഷേക് നായര്‍ക്കുമായിരിക്കും. സീസണ്‍ കഴിഞ്ഞാല്‍ ഇരുവരെയും പുറത്താക്കിയേക്കും. രഹാനെയെ ടീമില്‍ നിന്നും റിലീസ് ചെയ്യാന്‍ പോലും സാധ്യതയുമുണ്ട്.

Story first published: Wednesday, May 6, 2026, 17:53 [IST]
Other articles published on May 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+