Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ കിങ്!! സഞ്ജു എത്രാമന്‍? മുന്‍ ഫിനിഷര്‍ ദുരന്തം; ഇന്ത്യന്‍ കീപ്പര്‍മാരുടെ പ്രകടനമിങ്ങനെ

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥാനത്തിനായി ഏറ്റവുമധികം താരങ്ങള്‍ പോരടിക്കുന്ന റോളുകളിലൊന്നാണ് വിക്കറ്റ് കീപ്പറുടേത്. നിരവധി ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ സ്ഥാനം ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. അതുകൊണ്ടു തന്നെ ഐപിഎല്ലിലെ പ്രകടനം അവരെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്. കാരണം ഇതു കൂടി പരിഗണിച്ചാണ് ടീം ഇന്ത്യയിലേക്കു കീപ്പര്‍മാരെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കാറുമുള്ളത്.

മുന്‍നിര കീപ്പര്‍മാരെല്ലാം ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്. ഇതുവരെ പൂര്‍ത്തിയായി കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കീപ്പര്‍മാരെ വേര്‍തിരിച്ചാല്‍ ആരൊക്കെയാവും മുന്നിലെത്തുകയെന്നു നമുക്കു പരിശോധിക്കാം.

KL RAHUL

ഹീറോയായി രാഹുല്‍

ഐപിഎല്ലില്‍ ഇതുവരെയുള്ള മല്‍സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരിലെ ഹീറോ സ്റ്റാര്‍ ബാറ്ററും ഡല്‍ഹി ക്യാപ്പില്‍സ് ഓപ്പണറുമായ കെഎല്‍ രഹുലാണ്. ഇത്രയും ഗംഭീരമായൊരു പ്രകടനം അദ്ദേഹത്തില്‍ നിന്നും ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഡിസി ഈ സീസണില്‍ കിതയ്ക്കുകയാണെങ്കിലും റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ രാഹുല്‍ മൂന്നാംസ്ഥാനത്തുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. സീസണിലെ ആദ്യത്തെ മാച്ചില്‍ ഡെക്കുമായാണ് അദ്ദേഹം തുടങ്ങിയതെങ്കിലും പിന്നീട് ബാറ്റിങിലെ ഗ്രാഫ് നേരെ മുകളിലേക്കായിരുന്നു.

10 മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ ഇതിനകം അടിച്ചെടുത്തത് 445 റണ്‍സാണ്. 49.44 ശരാശരിയില്‍ 180.89 എന്ന തകര്‍പ്പന് സ്‌ട്രൈക്ക് റേറ്റിലാണിത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. സീസണിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും രാഹുലിനു അവകാശപ്പെട്ടതാണ്.

പഞ്ചാബ് കിങ്‌സുമായുള്ള മാച്ചില്‍ അദ്ദേഹം പുറത്താവാതെ വാരിക്കൂട്ടിയത് 152 റണ്‍സാണ്. ഇത്രയും വലിയൊരു ഇന്നിങ്‌സ് കളിച്ചിട്ടും കളിയില്‍ ഡിസി പരാജയപ്പെട്ടുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ടി20 ക്രിക്കറ്റ് തനിക്കു വഴങ്ങില്ലെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിക്കാന്‍ കൂടി രാഹുലിനു സാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടി20 ടീമിലേക്കൊരു മടങ്ങിവരവ് തന്നെയായിരിക്കും അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷെ അതുണ്ടാവാനുള്ള സാധ്യത കുറവാണെന്നു തന്നെ പറയാം.

രാഹുല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ കീപ്പര്‍മാരില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ രണ്ടാമത്തെയാള്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ഇഷാന്‍ കിഷനാണ്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെയാണ് അദ്ദേഹം ഐപിഎല്ലില്‍ തുടങ്ങിയിരിക്കുന്നത്. ലോകകപ്പിലെ കിടിലന്‍ ഫോം ഓറഞ്ച് കുപ്പായത്തിലും ഇഷാന്‍ ആവര്‍ത്തിക്കുകയാണ്.

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായുള്ള റേസില്‍ രാഹുലിനു തൊട്ടു പിന്നിലായി നാാലം സ്ഥാനത്ത് ഇഷാനുണ്ട്. എസ്ആര്‍എച്ചിനൊപ്പമുള്ള കഴിഞ്ഞ അരങ്ങേറ്റ സീസണില്‍ അത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇഷാനു സാധിച്ചില്ല. എന്നാല്‍ ഇത്തവണ അഹേം ഈ ക്ഷീണം തീര്‍ക്കുകയാണ്.

11 ഇന്നിങ്‌സുകള്‍ എസ്ആര്‍എച്ചിനായി ഇഷാന്‍ കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നു 186.75 സ്‌ട്രൈക്ക് റേറ്റോടെ 409 റണ്‍സാണ് സമ്പാദ്യം. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം. ഇപ്പോള്‍ എസ്ആര്‍എച്ചിന്റെ കുതിപ്പിലും നിര്‍ണായക പങ്കാണ് ഇഷാന്‍ വഹിക്കുന്നത്.

രാഹുലും ഇഷാനും കഴിഞ്ഞാല്‍ കീപ്പര്‍മാരില്‍ മുന്നാമന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ അദ്ദേഹം സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

SANJU SAMSON

ഐപിഎല്‍ റണ്‍വേട്ടയില്‍ അദ്ദേഹം ആറാമതുണ്ട്. 10 മല്‍സരങ്ങളില്‍ നിന്നും 57.42 ശരാശരിയില്‍ രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം സഞ്ജു അടിച്ചെടുത്തത് 402 റണ്‍സാണ്. ഇത്തവണ ഒന്നിലേറെ സെഞ്ച്വറികളുള്ള ഏക താരവും അദ്ദേഹം തന്നെ.

അതേസമയം, മറ്റു ഇന്ത്യന്‍ കീപ്പര്‍മാായ റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ തുടങ്ങിവര്‍ക്കു ഐപിഎല്ലില്‍ അത്ര തിളങ്ങാനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനായി 10 കളിയില്‍ നിന്നും മൂന്നു ഫിഫ്റ്റിടക്കം 290 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ റിഷഭാവട്ടെ ഒമ്പതിന്നിങ്‌സില്‍ നിന്നും നേടിയത് വെറും 204 റണ്‍സാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഫിനിഷര്‍ ജിതേഷ് ശര്‍മയാണ് കീപ്പര്‍മാരില്‍ ഏറ്റവും വലിയ ഫ്‌ളോപ്പ്. ഏഴിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിനു നേടാനായത് വെറും 63 റണ്‍സാണ്.

Story first published: Thursday, May 7, 2026, 12:26 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+