Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കും സൂര്യയുമില്ല? എംഐക്ക് ക്യാപ്റ്റനെ വേണം!! ആര്‍സിബിക്കെതിരേ നയിക്കുകയാര്, 3 ഓപ്ഷന്‍

റായ്പൂര്‍: ഞായറാഴ്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിനെതിരേ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ക്യാംപ് ആശങ്കയിലാണ്. കാരണം ഈ മല്‍സരത്തില്‍ ടീമിനെ നയിക്കാന്‍ ഒരു ക്യാപ്റ്റനില്ലെന്നതാണ് മുംബൈയെ വലിയ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ഈ മല്‍സരം മുംബൈയെ സംബന്ധിച്ച് ശരിക്കും ഡു ഓര്‍ ഡൈ തന്നെയാണ്. പുറത്താവലിന്റെ വക്കിലെത്തി നില്‍ക്കുന്ന അവര്‍ക്കു നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ വലിയൊരു മാര്‍ജിനില്‍ തന്നെ ശേഷിച്ച മല്‍സരങ്ങളിലെല്ലാം ജയിച്ചേ തീരൂ. അതോടൊപ്പം മറ്റു മല്‍സരങ്ങളുടെ ഫലങ്ങും മുംബൈക്കു അനുകൂലായി വരികയും വേണം.

പുറം വേദനയെ തുടര്‍ന്ന് അവസാനത്തെ മല്‍സരം മുതല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ആര്‍സിബിയായുള്ള അടുത്ത മാച്ചിലും അദ്ദേഹം കളിക്കില്ലെന്നാണ് വിവരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സിനെതിരായ കഴിഞ്ഞ കളിയില്‍ ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് സൂര്യകുമാര്‍ യാദവാണ്. ഈ മല്‍സരം മുംബൈ ജയിക്കുകയും ചെയ്തു.

ROHIT SHARMA

പക്ഷെ ഭാര്യയയുടെ പ്രസവവുമായി ബന്ധപ്പെട്ട് സൂര്യ ടീം വിട്ടിരിക്കുകയാണ്. ആര്‍സിബിക്കെതിരേ അദ്ദേഹം കൡക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും ഒരുമിച്ച് നഷ്ടായതോടെയാണ് മുംബൈയ്ക്കു ഇപ്പോള്‍ പുതിയൊരു നായകനെ ആവശ്യമായി വന്നിരിക്കുന്നത്.

രോഹിത് നയിക്കുമോ?

ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കു മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരികെയെത്തുമോയെന്നതാണ് സുപ്രധാന ചോദ്യം. മുംബൈയുടെ ആരാധകര്‍ കാത്തിരിക്കുന്നതിനും ഇതിനു വേണ്ടിയായിരിക്കും.

അഞ്ചു തവണ മുംബൈയെ ഐപിഎല്‍ ചാംപ്യന്മാരാക്കിയ ഐതിഹാസിക നായകനാണ് ഹിറ്റ്മാന്‍. പക്ഷെ 2023നു ശേഷം അദ്ദേഹം ടീമിനെ നയിച്ചിട്ടില്ല. 2024ലെ സീസണിനുു മുന്നോടിയായാണ് രോഹിത്തിനെ നായകസ്ഥാനത്തു നിന്നും പുറത്താക്കി പകരം ഹാര്‍ദിക്കിനെ സ്ഥിരം ക്യാപ്റ്റനാക്കിയത്.

163 മല്‍സരങ്ങളില്‍ മുംബൈയെ നിയിച്ചിട്ടുള്ള ക്യാപ്റ്റനാണ് രോഹിത്. ഇതില്‍ 91ലും ടീം ജയിക്കുകയും ചെയ്തു. പക്ഷെ ഇനിയൊരിക്കല്‍ക്കൂടി മുംബൈ ടീമിനെ നയിക്കാന്‍ ഓഫര്‍ ലഭിച്ചാല്‍ രോഹിത് അതു സ്വീകരിച്ചേക്കില്ല.

പരിക്കു കാരണം അഞ്ചു മല്‍സരങ്ങള്‍ നഷ്ടമായ അദ്ദേഹം അവസാന മാച്ചിലാണ് തിരിച്ചെത്തിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങി 80 പ്ലസ് സ്‌കോര്‍ കുറിക്കുകയും ചെയ്തു. ബാറ്റിങില്‍ മികച്ച ഫോമിലായതിനാല്‍ ഇനി ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഏറ്റുവാങ്ങാന്‍ രോഹിത് തയ്യാറായേക്കില്ല.

ബുംറ റെഡിയോ?

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈ ഇന്ത്യന്‍സിന്റെ നായക റോളിലേക്കു മറ്റൊരു ഓപ്ഷന്‍. പക്ഷെ ഐപിഎല്ലില്‍ ടീമിനെ നയിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ചില മല്‍സരങ്ങളില്‍ നയിച്ചിട്ടുള്ളയാളാണ് ബുംറ.

എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം ഐപിഎല്‍ സീസണാണിത്. 10 മല്‍സരങ്ങളില്‍ നേടിയത് വെറും മൂന്നു വിക്കറ്റാണ്. ഇത്രയും മോശം ഫോമില്‍, ആത്മവിശ്വാസ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കവെ ഇനി ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കൂടി ബുംറയ്ക്കു താങ്ങാന്‍ സാധിച്ചേക്കില്ല.

TILAK VARMA

തിലകും ഓപ്ഷന്‍

ഇവര്‍ രണ്ടു പേരുമില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അടുത്ത ഓപ്ഷന്‍ യുവതാരം തിലക് വര്‍മയാണ്. താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേടിയ സെഞ്ച്വറി മാറ്റിയാല്‍ ബാക്കിയുള്ള മല്‍സരങ്ങളിലും തിലക് ദയനീയമായി പരാജയപ്പെട്ടു. എങ്കിലും രോഹിക് ശര്‍മയും ജസ്പ്രീത് ബുംറയുമില്ലെങ്കില്‍ പിന്നെ ക്യാപ്റ്റന്‍ റോളിലേക്കു വരാവുന്നയാള്‍ തിലകാണ്.

Story first published: Wednesday, May 6, 2026, 20:52 [IST]
Other articles published on May 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+