ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തിലെ ദയനയീയ ഫീല്‍ഡിങിന്റെയും ബൗളിങിന്റെയും പേരില്‍ വലിയ വിമര്‍ശനങ്ങളാണ് പഞ്ചാബ് കിങ്‌സ് നേരിടുന്നത്. ക്യാച്ചുകള്‍ പാഴാക്കുന്നത് ശീലമാക്കി മാറ്റിയ അവര്‍ ഇതിനകം കളിച്ച ഭൂരിഭാഗം മല്‍സരങ്ങളിലും 200 പ്ലസ് വാരിക്കോരി നല്‍കുകയും ചെയ്തിട്ടുണ്ട്.
എസ്ആര്‍ച്ചുമായുള്ള കളിയിലേക്കു വന്നാല്‍ അതി ദയനീയമായിരുന്നു ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ഫീല്‍ഡങ് പ്രകടനം. മൂന്നു സിംപിള്‍ ക്യാച്ചുകളാണ് അവര്‍ കളഞ്ഞു കുളിച്ചത്. അപകടകാരിയായ ഇഷാന്‍ കിഷന്റെ ക്യാച്ച് രണ്ടു തവണ താഴെയിട്ട അവര്‍ വമ്പനടിക്കാരനായ ഹെന്‍ട്രിച്ച് ക്ലാസെന്റെ ക്യാച്ച് ഒരു തവണയും നഷ്ടപ്പെടുത്തി.

കൂടാതെ ഇഷാന്റെ ഒരു അനായാസ സ്റ്റംപിങ് അവസരം വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങും നഷ്ടപ്പെടുത്തി. ഈ അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ 200ല്‍ താഴെ ടോട്ടലില്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്താനും പഞ്ചാബിനു കഴിഞ്ഞേനെ.
അവരുടെ പിഴവുള്‍ കാരണം വെറും നാലു വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച്ച് വാരിക്കൂട്ടിയത് 235 റണ്‍സാണ്. എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ പഞ്ചാബിന് രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നത്.
'ഐപിഎല്‍ 2026 ലെ പിബികെഎസ്-
ഏറ്റവും മോശം ഫീല്‍ഡിംഗ് ടീം
ഏറ്റവും മോശം ബൗളിംഗ് ടീമുകളില്‍ ഒന്ന്.
ഇതൊക്കെയാണെങ്കിലും, ഈ സീസണില്‍ അവര്‍ ജയിക്കുമെന്ന ഉറപ്പിലാണ് ഫാന്‍സ്. ചരിത്രമെടുത്താല്‍ വിജയം കൊയ്തിട്ടുള്ള എല്ലാ ടീമുകളും എല്ലാ മേഖലയിലും (ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ്) ഒരുപോലെ മികവ് പുലര്‍ത്തിയതായി കാണാം.
2020ലെ മുംബൈ ഇന്ത്യന്‍സ്, 2024ലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, 2025ലെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ സീസണില്‍ വിജയിക്കണമെന്നു പഞ്ചാബ് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഫീല്‍ഡിങും ബൗളിങും മെച്ചപ്പെടുത്തിയേ തീരൂ.'
'പഞ്ചാബ് കിംഗ്സിന്റെ ഫീല്‍ഡിംഗ് 2026 ലെ ഏറ്റവും മോശമാണ്. ഇന്ന് മൂന്നു ക്യാച്ചുകള്‍ വിട്ടുകളഞ്ഞു-
ഇഷാന്‍ കിഷനെ 9 റണ്‍സില്‍ കൈവിട്ടു
ഹെന്‍ട്രിച്ച് ക്ലാസെനെ 9 റണ്‍സില്‍ കൈവിട്ടു
ഇഷാന്‍ കിഷനെ 18 റണ്‍സില്‍ താഴെയിട്ടു
പിബികെഎസ് ഈ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ എസ്ആര്‍എച്ച് 200ല്‍ താഴെ റണ്‍സിനു ഓള്‍ഔട്ടാവുമായിരുന്നു'.

' പഞ്ചാബ് കിങ്‌സിന്റെ ബൗളിംഗ് വളരെ മോശം ആയിരുന്നു, ഫീല്‍ഡിങിന്റെ കാര്യവും അങ്ങനെ തന്നെയണ്. നേരത്തേയുള്ള ഓരോ മല്‍സരത്തിലും അവരുടെ ടോപ്പ് ഓര്‍ഡറാണ് തോല്‍വികളില്‍ നിന്നും രക്ഷിച്ചത്. 200+ റണ്‍സ് പിന്തുടരുമ്പോള്‍ ടോപ്പ് ഓര്‍ഡര്‍ പരാജയപ്പെടുന്നത് ഇതാദ്യമായാണ്, അവര്‍ എസ്ആര്‍എച്ചുമായുള്ള ഈ കളിയില്‍ പതറുകയും ചെയ്യുന്നു, അതില്‍ അതിശയവുമില്ല'.
' പഞ്ചാബ് കിംഗ്സിന് ശരിക്കും വിശ്രമം ആവശ്യമാണ്. പക്ഷേ അവര്‍ക്ക് വിശ്രമം എടുക്കേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. അവര്‍ ഫീല്‍ഡിംഗ് പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
അവരുടെ പ്രധാന ബൗളര്‍ അര്‍ഷ്ദീപ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല, ടീമിനെ മുന്നോട്ട് നയിക്കുന്ന വെറും ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ്. അവര്‍ ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.