വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് നന്ദികേട്... 96ല ലോകകപ്പ് മറക്കരുത്, ലങ്കന്‍ താരങ്ങളുടെ പിന്‍മാറ്റത്തെക്കുറിച്ച് അക്തര്‍

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് ലങ്കന്‍ താരങ്ങളുടെ പിന്‍മാറ്റം

കറാച്ചി: പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കയുടെ 10 പ്രമുഖ താരങ്ങള്‍ പിന്‍മാറിയതില്‍ നിരാശ പ്രകടിപ്പിച്ച് മുന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ലങ്കന്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡിനുമെതിരേ അക്തര്‍ രംഗത്തു വന്നത്. ഈ മാസം 27 മുതല്‍ ലങ്കന്‍ ടീം പാകിസ്താനില്‍ നിശ്ചിത ഓവര്‍ പരമ്പരയില്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍ ടീമിനു നേരെ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുന്‍നിര കളിക്കാര്‍ പാകിസ്താനിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു.

9.3 ഓവര്‍ വരെ വിക്കറ്റില്ല, അടുത്ത മൂന്ന് പന്തിലും വിക്കറ്റ്!! മേഗന്‍ മാജിക്ക്... ചരിത്രനേട്ടം9.3 ഓവര്‍ വരെ വിക്കറ്റില്ല, അടുത്ത മൂന്ന് പന്തിലും വിക്കറ്റ്!! മേഗന്‍ മാജിക്ക്... ചരിത്രനേട്ടം

മൂന്നു വീതം ഏകദിനങ്ങളും ടി20 മല്‍സരങ്ങളുമാണ് ലങ്കന്‍ ടീമിന് പാകിസ്താനില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ താരങ്ങള്‍ പാകിസ്താനിലേക്കില്ലെന്നു അറിയിച്ചതോടെ പരമ്പരയുടെ ഗ്ലാമര്‍ കുറകയും ചെയ്തിട്ടുണ്ട്.

ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറപ്പ്

ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറപ്പ്

പര്യടനത്തിനുള്ള സംഘത്തിലെ മുഴുവ താരങ്ങള്‍ക്കും മതിയായ സുരക്ഷ പാകിസ്താനില്‍ ഒരുക്കുമെന്ന് ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത് വകവയ്ക്കാതെയാണ് പ്രമുഖര്‍ പരമ്പരയില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്നു ബോര്‍ഡിനെ അറിയിച്ചത്.
സ്റ്റാര്‍ പേസര്‍ ലസിത് മലിങ്ക. ആഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്‌നെ, ദിനേഷ് ചാണ്ഡിമല്‍, സുരംഗ ലക്മല്‍, തിസാര പെരേര, അകില ധനഞ്ജയ, ധനഞ്ജയ ഡിസില്‍വ, കുശാല്‍ പെരേര, നിരോഷന്‍ ഡിക്വെല്ല എന്നിവരാണ് പാക് പര്യടനത്തില്‍ നിന്നു പിന്‍മാറിയത്. തുടര്‍ന്ന് ഇവരെ ഒഴിവാക്കി രണ്ടാംനിര താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ ലങ്ക പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

വലിയ നിരാശ തോന്നി

വലിയ നിരാശ തോന്നി

ലങ്കയുടെ 10 മുന്‍നിര താരങ്ങള്‍ പാകിസ്താന്‍ പര്യടനത്തില്‍ നിന്നും പിന്‍മാറിയെന്നറിഞ്ഞപ്പോള്‍ വലിയ നിരാശ തോന്നിയതായി അക്തര്‍ ട്വിറ്ററില്‍ കുറിച്ചു. ലങ്കന്‍ ക്രിക്കറ്റിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ളവരാണ് പാകിസ്താന്‍. അടുത്തിടെ ഈസ്റ്ററിന് ലങ്കയില്‍ ഭീകരാക്രമണമുണ്ടായ ശേഷവും പാകിസ്താന്‍ തങ്ങളുടെ അണ്ടര്‍ 19 ടീമിനെ അവിടേക്കു പര്യടനത്തിന് അയച്ചിരുന്നു. 1996ലെ ലോകകപ്പ് എങ്ങനെ മറക്കാന്‍ കഴിയും? അന്ന് ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ലങ്കയിലേക്കു ടീമിനെ അയക്കാന്‍ വിസമ്മതിച്ചിരുന്നു. അപ്പോള്‍ കൊളംബോയിലേക്കു ടീമിനെ അയച്ചവരാണ് പാകിസ്താന്‍. അതുപോലെയുള്ള പെരുമാറ്റമാണ് ലങ്കയില്‍ നിന്നും തിരിച്ചും പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണ്. താരങ്ങളും ഇത് തന്നെ ചെയ്യണമെന്നും അക്തര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

2009ലെ ഭീകരാക്രമണം

2009ലെ ഭീകരാക്രമണം

2009ല്‍ പാകിസ്താനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേരെ ഭീകരാക്രമണമുണ്ടായിരുന്നു. അന്നു തലനാരിഴയ്ക്കാണ് ചില ലങ്കന്‍ താരങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ ആറു പോലീസുകാരും രണ്ട് പാകിസ്താനികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017ലാണ് ലങ്കന്‍ ടീം അവസാനമായി പാക് പര്യടനം നടത്തിയത്. അന്ന് ഒരു ടി20 മല്‍സരം മാത്രമാണ് ലങ്ക പാകിസ്താനില്‍ കളിച്ചത്.

Story first published: Thursday, September 12, 2019, 14:11 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X