വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പേരിനൊപ്പം ജി ചേര്‍ക്കണം... 2013ല്‍ അത് തിരിച്ചറിഞ്ഞു, രോഹിത്തിനെക്കുറിച്ച് അക്തറിന്‍റെ പ്രവചനം

ഓപ്പണറായി അരങ്ങേറ്റത്തില്‍ തന്നെ രോഹിത് സെഞ്ച്വറി നേടിയിരുന്നു

Shoaib Akhtar Suggests New Nickname For Rohit Sharma | Oneindia Malayalam

വിശാഖപട്ടണം: ടെസ്റ്റിലും ഓപ്പണിങില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ വെടിക്കെട്ട് താരം രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറിയ അദ്ദേഹം ഉജ്ജ്വല ഇന്നിങ്‌സുമായാണ് വിമര്‍ശകര്‍ക്കു മറുപടി നല്‍കിയത്. കളിയില്‍ 176 റണ്‍സ് അടിച്ചെടുത്ത് രോഹിത് പുറത്താവുകയായിരുന്നു.

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രഹസ്യമെന്ത്? രോഹിത് പറയുന്നുഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഓപ്പണിങ് തുടക്കം സെഞ്ച്വറിയോടെ... രഹസ്യമെന്ത്? രോഹിത് പറയുന്നു

രോഹിത്തിന് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നു തനിക്കു നേരത്തേ തന്നോ ബോധ്യമായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍.

2013ല്‍ ബോധ്യമായി

2013ല്‍ ബോധ്യമായി

2013ല്‍ രോഹിത്തിന്റെ ബാറ്റിങ് പാടവം തനിക്കു ബോധ്യമായിക്കഴിഞ്ഞതായി അക്തര്‍ പറയുന്നു. അന്നു പേരിനൊപ്പം ജി ചേര്‍ക്കാന്‍ താന്‍ രോഹിത്തിനോടു തമാശയായി പറഞ്ഞിരുന്നു. ജിആര്‍എസ് (ഗ്രേറ്റ് രോഹിത് ശര്‍മ) എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നതെന്നും അദ്ദേഹത്തോടു പറഞ്ഞതായി അക്തര്‍ വിശദമാക്കി. രാജ്യത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയാണെന്നു വിചാരിച്ചു കളിക്കാനും രോഹിത്തിന് ആവശ്യപ്പെട്ടതായി അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസക്കുറവ്

ആത്മവിശ്വാസക്കുറവ്

ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത്തിന് പ്രതിഭയുടെ കാര്യത്തില്‍ ഒട്ടും കുറവില്ലെന്നു അന്നു തനിക്കു ഉറപ്പുണ്ടായിരുന്നതായി അക്തര്‍ വ്യക്തമാക്കി. തന്റെ കഴിവ് മുഴുവന്‍ ടെസ്റ്റില്‍ പുറത്തെടുക്കാന്‍ രോഹിത്തിനു സാധിക്കുന്നില്ല. ആത്മവിശ്വാസക്കുറവാണ് താരത്തിനെ ഇതില്‍ നിന്നും തടഞ്ഞുനിര്‍ത്തുന്നത്. ആത്മവിശ്വാസമുണ്ടെങ്കില്‍ രോഹിത്തിന് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിയുമെന്നു തനിക്കുറപ്പുണ്ടായിരുന്നെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഡബിള്‍ സെഞ്ച്വറി നേടും

ഡബിള്‍ സെഞ്ച്വറി നേടും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടാന്‍ രോഹിത്തിനാവുമെന്നും അക്തര്‍ അഭിപ്രായപ്പെട്ടു. രോഹിത് ഈ പരമ്പരയില്‍ മികച്ച പ്രകടനം തന്നെ നടത്തും. ഈ പരമ്പരയില്‍ ഒരു ഡബിള്‍ സെഞ്ച്വറി അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കാം. ഭാവിയില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ആയിരത്തിന് അടുത്ത് റണ്‍സ് രോഹിത് അടിച്ചുകൂട്ടുമെന്നും അക്തര്‍ പ്രവചിക്കുന്നു.

Story first published: Thursday, October 3, 2019, 12:26 [IST]
Other articles published on Oct 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X