കോലിയൊരു സംഭവം തന്നെ! ബാറ്റിങ് കാണാന്‍ ഏറെ ഇഷ്ടം- പുകഴ്ത്തി ലങ്കന്‍ ഇതിഹാസം

മുംബൈ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ വാനോളം പുകഴ്ത്തി ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരം റൊമേഷ് കലുവിതരണ. ഇന്ത്യയില്‍ നടക്കുന്ന റോഡ് സുരക്ഷ ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ശ്രീലങ്ക ലെജന്റ്‌സിനു വേണ്ടി കളിക്കാനെത്തിയതായിരുന്നു അദ്ദേഹം. കോലിയുടെ കഠിനാധ്വാനവും ആത്മാമര്‍ഥതയുമെല്ലാം തന്നെ ഏറെ ആകര്‍ഷിച്ചതായി കലുവിതരണ പറഞ്ഞു.

ഇഷ്ടപ്പെടുന്ന നിരവധി കളിക്കാരുണ്ട്. എന്നാല്‍ അവരില്‍ കൂടുതല്‍ പ്രിയം ഇന്ത്യന്‍ നായകനായ കോലിയോടാണ്. കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും കോലി റണ്‍സ് നേടുന്നു. കഠിനാധ്വാനമാണ് ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അദ്ദേഹത്തെ സഹായിക്കുന്നത്. ഏതു ഫോര്‍മാറ്റിലായാലും കോലിയുടെ ബാറ്റിങ് കാണാന്‍ ഏറെ ഇഷ്ടമാണ്. കാരണം ഏതു വ്യത്യസ്തമായ സാഹചര്യങ്ങളിലും അദ്ദേഹം റണ്‍സ് നേടാന്‍ സാധിക്കുന്നതായും കലുവിതരണ ചൂണ്ടിക്കാട്ടി.

IPL 2020: വീണ്ടും മിന്നിക്കുമോ മുംബൈ? ടീമിനെ അറിയാം... തുറുപ്പുചീട്ടുകളെയും

പ്രതിഭയുള്ള ഒരു ബാറ്റ്‌സ്മാന് മാത്രമേ കോലിയെപ്പോലെ ഇത്രയും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുകയുള്ളൂ. ടി20 ക്രിക്കറ്റില്‍പ്പോലും വമ്പനടിക്കാര്‍ തന്നെ വേണമെന്നില്ല. ഓരോ പന്തിലും ഒന്നിലേറെ റണ്‍സെടുക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ മതി. ഗ്യാപ്പുകള്‍ കണ്ടെത്തി ബുദ്ധിപൂര്‍വ്വം അവിടേക്ക് ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കുള്ള താരമാണ് ടി20യില്‍ ടീമിന് കൂടുതല്‍ മുതല്‍ക്കൂട്ടാവുകയെന്നും കോലിയുടെ പേരെടുത്തു പറയാതെ കലുവിതരണ പറഞ്ഞു.

1990 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ ലങ്കയ്ക്കു വേണ്ടി 49 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കലുവിതരണ കളിച്ചിട്ടുണ്ട്. 2008 മേയ് 17ന് മലേഷ്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1996ല്‍ ലോക കിരീടം നേടി കറുത്ത കുതിരകളായി മാറിയ ശ്രീലങ്കന്‍ ടീമില്‍ അംഗം കൂടിയായിരുന്നു ആക്രണോത്സുക ബാറ്റിങിന്റെ വക്താവായ കലുവിതരണ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 10, 2020, 15:51 [IST]
Other articles published on Mar 10, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X