വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മഞ്ജരേക്കര്‍ക്ക് ഒരു 'കുഴപ്പമുണ്ട്', പലര്‍ക്കും ഇത് ഇഷ്ടമല്ല, ബിസിസിഐ തിരിച്ചെടുക്കണം

കമന്ററി പാനലില്‍ നിന്നു മഞ്ജരേക്കറെ ബിസിസിഐ നീക്കിയിരുന്നു

മുംബൈ: ബിസിസിഐയുടെ കമന്ററി പാനലില്‍ നിന്നൊഴിവാക്കപ്പെട്ട മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ക്കു പിന്തുണയുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്. ദീര്‍ഘകാലമായി കമന്ററി രംഗത്തെ സൂപ്പര്‍ താരമായി വിലസിയ മഞ്ജരേക്കറെ പാനലില്‍ നിന്നു ബിസിസിഐ ഒഴിവാക്കിയത് പലര്‍ക്കും ഷോക്കായിരുന്നു. നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലും കമന്ററി പാനലില്‍ അദ്ദേഹം ഉണ്ടാവില്ലെന്നാണ് സൂചന. ഇതിനിടെയാണ് മഞ്ജരേക്കറിനെ ഒഴിവാക്കിയ തീരുമാനം ബിസിസിഐ പുനപ്പരിശോധിക്കണമെന്നു പണ്ഡിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

manj1

ആര്‍ക്കും ദോഷമായി ഒന്നും തന്നെ ചെയ്യുന്ന വ്യക്തിയല്ല മഞ്ജരേക്കറും സ്വന്തം മനസ്സിലുള്ളത് മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും ഇന്ത്യക്കായി അഞ്ചു ടെസ്റ്റുകളും 36 ഏകദിനങ്ങളും കളിച്ചിട്ടുള്ള പണ്ഡിറ്റ് പറഞ്ഞു. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തെ അറിയാം. ആരെയും മനപ്പൂര്‍വ്വം ഉപദ്രവിക്കാന്‍ മഞ്ജരേക്കറിനാവില്ല. കാര്യങ്ങള്‍ മുഖത്തു നോക്കി പറയുകയെന്നത് അദ്ദേഹത്തിന്റെ ശൈലിയാണ്. ഇതു കാരണം താന്‍ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. മുഖത്തു നോക്കി സത്യം പറയുന്നവരെ ആര്‍ക്കും ഇഷ്ടമല്ലെന്നതു തന്നെയാണ് മഞ്ജരേക്കര്‍ക്കു ഇപ്പോള്‍ വിനയായിരിക്കുന്നതെന്നും പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

ഒരു കമന്റേറ്ററെന്ന നിലയില്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്കു ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ മഞ്ജരേക്കര്‍ക്കു പറയേണ്ടി വരും. തന്റെ ജോലി നിലനിര്‍ത്താന്‍ വേണ്ടി മാത്രം മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന തരത്തില്‍ അദ്ദേഹം സംസാരിക്കാറുമില്ല. സഞ്ജയ് ആര്‍ക്കുമെതിരല്ല. അദ്ദേഹത്തെ പാനലില്‍ നിന്നു പുറത്താക്കിയതില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് ബോര്‍ഡിനോടു തനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. താന്‍ ഇതു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഓരോ കമന്റേറ്റര്‍മാരും കളിയെക്കുറിച്ച് വിശകലനം നടത്താറുണ്ട്. അത് യുവതാരങ്ങള്‍ക്കു മാത്രമല്ല താനുള്‍പ്പെടെയുള്ള കോച്ചുമാര്‍ക്കും ഗുണം ചെയ്യുമെന്ന് പണ്ഡിറ്റ് വിശദമാക്കി. 2018, 19 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ രഞ്ജി ട്രോഫിയില്‍ ജേതാക്കളായ വിദര്‍ഭ ടീമിന്റെ പരിശീകന്‍ കൂടിയായിരുന്നു അദ്ദേഹം.

manj 2

ചില സന്ദര്‍ഭങ്ങളില്‍ മഞ്ജരേക്കറുടെ സംസാരം കടുപ്പമായി തോന്നും. എന്നാല്‍ ഇത് അല്‍പ്പം കുറയ്ക്കാന്‍ ബിസിസിഐയ്ക്കു തന്നെ അദ്ദേഹത്തോട് ആവശ്യപ്പെടാവുന്നതാണ്. അതിനു പകരം പാനലില്‍ നിന്നും എടുത്തെറിയുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. സത്യസന്ധമായി നിലപാടുകള്‍ പറയുന്നവരെ കേള്‍ക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്. ഒരു ബാറ്റ്‌സമാന്‍ കളിയുടെ നിര്‍ണായക ഘട്ടത്തില്‍ മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞാല്‍ മഞ്ജരേക്കര്‍ കമന്ററിയില്‍ അത് തുറന്നു പറയുക തന്നെ ചെയ്യും. അതില്‍ എന്താണ് തെറ്റെന്നും പണ്ഡിറ്റ് ചോദിക്കുന്നു.

IPL: ദാദ, യുവി.... ഫ്‌ളോപ്പായ വമ്പന്‍മാര്‍, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍IPL: ദാദ, യുവി.... ഫ്‌ളോപ്പായ വമ്പന്‍മാര്‍, ലിസ്റ്റിലുള്ളത് സൂപ്പര്‍ താരങ്ങള്‍

പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍പന്തിന് മടങ്ങിവരാം, സൂപ്പര്‍ താരവുമാവാം... ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം, ഉപദേശിച്ച് ഹാഡിന്‍

തന്നെ കമന്ററി പാനലില്‍ നിന്നു പുറത്താക്കിയകതിനെ കുറിച്ച് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു മഞ്ജരേക്കറുടെ പ്രതികരണം. കമന്ററിയെ പ്രത്യേക അധികാരമായി തന്നെയാണ് താന്‍ എല്ലായ്‌പ്പോഴും കണ്ടിട്ടുള്ളത്. മറിച്ച് അതൊരിക്കലും ഒരു അവകാശമാണെന്ന് പറഞ്ഞിട്ടില്ല. താന്‍ തുടരണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഉടമകള്‍ തന്നെയാണ്. അവരുടെ തീരുമാനത്തെ താന്‍ ബഹുമാനിക്കുമെന്നായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.

മഞ്‌ജേക്കറുടെ ഇതുവരെയുള്ള സേവനത്തില്‍ ബിസിസിഐ അത്ര സംതൃപ്തരല്ലെന്നും ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പാനലില്‍ നിന്നും നീക്കിയതെന്നുമാണ് സൂചന. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇപ്പോള്‍ നീട്ടി വയ്ക്കപ്പെട്ട ഏകദിന പരമ്പര മുതലാണ് മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കിയത്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുമ്പോള്‍ മഞ്ജരേക്കര്‍ കമന്ററി സംഘത്തില്‍ ഇല്ലായിരുന്നു. സുനില്‍ ഗവാസ്‌കര്‍, എല്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക് തുടങ്ങിയ കമന്ററി പാനലിലെ എല്ലാവരുമെത്തിയെങ്കിലും മഞ്ജരേക്കറുടെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story first published: Thursday, March 19, 2020, 16:56 [IST]
Other articles published on Mar 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X