വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓര്‍മയുണ്ടോ ഈ മുഖം? ഉത്തപ്പ ഇവിടെയുണ്ട്, പ്രതീക്ഷ കൈവിടാതെ... ലക്ഷ്യം ടി20 ലോകകപ്പ്!

2015ലാണ് താരം അവസാനമായി കളിച്ചത്

മുംബൈ: കരിയറിന്റെ തുടക്കകാലത്തു വലിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും എന്നാല്‍ അത് നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായ താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ. വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയാന്‍ ശേഷിയുള്ള താരമെന്ന് പലരും ചൂണ്ടിക്കാട്ടിയ ഉത്തപ്പ പിന്നീട് വിസ്മൃതിയിലാവുകയായിരുന്നു. എങ്കിലും ഐപിഎല്ലിലൂടെ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. 2015ലാണ് ഉത്തപ്പയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയി ടീമിനു വേണ്ടെങ്കിലും ഉത്തപ്പ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് താരം.

uthappa

പഴയ ആവേശവും ആക്രമണോത്സുകതയുമൊന്നും തനിക്കു ഇപ്പോഴും നഷ്ടമായിട്ടില്ലെന്നു ഉത്തപ്പ വ്യക്തമാക്കി. മല്‍സരബുദ്ധിയോടെ തന്നെയാണ് ഇപ്പോഴും താനുള്ളത്. പഴയ അതേ തീ തന്നില്‍ ഇപ്പോഴും അണയാതെയുണ്ട്. മികച്ച പ്രകടനം നടത്താനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലോകകപ്പില്‍ കൂടി ഇന്ത്യക്കു വേണ്ടി കളിക്കാനാവുമെന്ന വിശ്വാസം ഇപ്പോഴമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നത്, പ്രത്യേകിച്ചും ടി20 ക്രിക്കറ്റില്‍. ദൈവത്തിന്റെ അനുഗ്രവും ഭാഗ്യവും കൂടി ഉണ്ടായാല്‍ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ തന്നെ കാണാനാവുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ കളിക്കുമ്പോഴാണ് ഭാഗ്യത്തിനു പലരും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നത്. എന്നാല്‍ ഇന്ത്യക്കു പുറത്തു കളിക്കുമ്പോള്‍ ഇതു അത്ര പ്രകടമല്ല. നിങ്ങളൊരിക്കയും സ്വയം എഴുതിത്തള്ളരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു നിങ്ങള്‍ സ്വയം ചെയ്യുന്ന അനീതി കൂടിയായിരിക്കും. നിങ്ങള്‍ക്കു കഴിവുണ്ടെന്നും ഇപ്പോഴും നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും ഉറച്ചു വിശ്വസിക്കുമ്പോള്‍ ഒരിക്കലും സ്വയം എഴുതിത്തള്ളാന്‍ പാടില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.

ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്ടീം ഇന്ത്യയെ സ്ലെഡ്ജ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ക്കു ഭയം! കാരണം ഒന്നു മാത്രം- ക്ലാര്‍ക്ക്

ക്യാപ്റ്റന്‍ കൂളും കലിപ്പിലാകും; ധോണി രോഷാകുലനായ മൂന്ന് സംഭവങ്ങള്‍ ഇതാക്യാപ്റ്റന്‍ കൂളും കലിപ്പിലാകും; ധോണി രോഷാകുലനായ മൂന്ന് സംഭവങ്ങള്‍ ഇതാ

കാര്യങ്ങള്‍ തന്റെ വഴിക്കു വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമാവാന്‍ കഴിയുമെന്നും ആ നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ തനിക്കു കഴിയുമെന്നുമുള്ള വിശ്വാസമുണ്ട്. ഈ സ്വപ്‌നവുമായാണ് ഇപ്പോഴും കളിക്കുന്നത്. ഈ സ്വപ്‌നം അണയാതെ ഉള്ളില്‍ തുടരുന്നിടത്തോളം കാലം താന്‍ കളിച്ചു കൊണ്ടിരിക്കുമെന്നും 34 കാരനായ ഉത്തപ്പ വ്യക്തമാക്കി.

ut

2007ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായപ്പോള്‍ ഉത്തപ്പയും സംഘത്തിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വിജയത്തില്‍ താരം നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ ദീര്‍ഘകാലമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്ന ഉത്തപ്പ വരാനിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് കളിക്കുക. കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കുകയായിരുന്നു. ഐപിഎല്ലില്‍ 177 മല്‍സരങ്ങളില്‍ നിന്നും 24 ഫിഫ്റ്റികളോടെ 130.50 സ്‌ട്രൈക്ക് റേറ്റില്‍ 4411 റണ്‍സ് ഉത്തപ്പ നേടിയിട്ടുണ്ട്.

Story first published: Tuesday, April 7, 2020, 17:20 [IST]
Other articles published on Apr 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X