വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുടി വെട്ടാന്‍ പറഞ്ഞു, ധോണിയുടെ മാസ് മറുപടി- പെരുമാറ്റം അദ്ഭുതപ്പെടുത്തിയെന്ന് ചോപ്ര

2004ലെ സംഭവമാണ് ചോപ്ര ഓര്‍മിച്ചെടുത്തത്

1

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മകള്‍ പങ്കവയ്ക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര. കരിയറിന്റെ തുടക്കകാലത്ത് ധോണിക്കൊപ്പം ഡ്രസിങ് റൂമിങ് പങ്കിടാന്‍ ചോപ്രയ്ക്കു അവസരം ലഭിച്ചിരുന്നു. ധോണി എത്രമാതം സിംപിളും വിനയവുമുള്ള വ്യക്തിയാണെന്നു അന്നു താന്‍ തിരിച്ചറിഞ്ഞതായി ചോപ്ര വ്യക്തമാക്കി.

ധോണി ഇന്നു 39ാം പിറന്നാള്‍ ആഘോഷിക്കവെയാണ് അദ്ദേഹത്തിനൊപ്പമുള്ള ആദ്യത്തെ ഓര്‍മകള്‍ ചോപ്ര പങ്കുവച്ചത്. 2004ല്‍ ധോണിക്കൊപ്പം ഡ്രസിങ് റൂമില്‍ ഒരുമിച്ച് ഉണ്ടായപ്പോഴുള്ള അനുഭവങ്ങളാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

ധോണി തീര്‍ത്തും വ്യത്യസ്തന്‍

ധോണി തീര്‍ത്തും വ്യത്യസ്തന്‍

ക്രിക്കറ്റ് കരിയറില്‍ ഒരുപാട് താരങ്ങളെ താന്‍ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് ധോണിയെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ചില താരങ്ങളെ വളരെ അടുത്തു നിന്നും, മറ്റു ചിലരെ ദൂരത്ത് നിന്നും നോക്കിക്കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചിലര്‍ ക്രിക്കറ്റിനെ പാഷനാക്കിയവര്‍ ആയിരുന്നെങ്കില്‍ ചിലര്‍ക്കു ഫാഷനിലായിരുന്നു കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ ധോണി വളരെ സ്‌പെഷ്യലായിരുന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

സ്റ്റൈലിഷ് ധോണി

സ്റ്റൈലിഷ് ധോണി

ടീമിലെത്തിയിരുന്ന കാലത്ത് വളരെ സറ്റൈലിഷ് ലുക്കായിരുന്നു ധോണിയുടേത്. നീട്ടി വളര്‍ത്തിയ സ്വര്‍ണ നിറത്തോടെയുള്ള തലുമുടി, മുഖത്ത് വെളുത്ത സണ്‍സ്ക്രീന്‍, കണ്ണിനു മുകളില്‍ ബ്രാന്‍ഡഡ് കണ്ണട. ഒറ്റനോട്ടത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടാല്‍ ഇതു ബോളിവുഡ് സിനിമയുടെ സെറ്റല്ല ക്രിക്കറ്റ് ഗ്രൗണ്ടാണെന്നും നിങ്ങള്‍ ധോണിയോട് പറയും. എന്നാല്‍ പുറമെകാണുന്നത് പോലെയായിരുന്നില്ല ധോണി. ആരുമായും പെട്ടെന്ന് ഇണങ്ങുന്ന, സൗമ്യനായ വ്യക്തിയാണ് ധോണിയെന്നു പിന്നീട് തനിക്കു ബോധ്യമായതായി ചോപ്ര വ്യക്തമാക്കി.

2004ലെ സംഭവം

2004ലെ സംഭവം

2004ല്‍ ഇന്ത്യന്‍ എ ടീം സിംബാബ്‌വെ, കെനിയ എന്നീവിടങ്ങളില്‍ല്‍ പര്യടനം നടത്തിയപ്പോഴാണ് ധോണിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ അവസരം ലഭിക്കുന്നത്. ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. എന്ത് ഭക്ഷണമാണ് കഴിക്കാന്‍ വേണ്ടതെന്നു താന്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്താണോ ഓര്‍ഡര്‍ ചെയ്യുന്നത് അതു മതിയെന്നായിരിക്കും മറുപടി.
എപ്പോഴാണ് ഉറങ്ങുകയെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ എപ്പോഴോണോ ലൈറ്റ് ഓഫ് ചെയ്യുന്നത് അപ്പോഴായിരിക്കുമെന്നും ധോണി പറഞ്ഞിരുന്നു. അന്നു ധോണിയുടെ വിനയവും പെരുമാറ്റവും കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ടെന്നും ചോപ്ര പറയുന്നു

പ്രതീക്ഷിച്ചത് മറ്റൈാന്ന്

പ്രതീക്ഷിച്ചത് മറ്റൈാന്ന്

ഇത്രയും സ്‌റ്റൈലിഷായി നടക്കുന്ന ധോണിയില്‍ നിന്നും ഇങ്ങനെയൊരു പെരുമാറ്റം താന്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്വല്‍പ്പം ജാഡയൊക്കെ താരത്തിനുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നത്. അതുകൊണ്ടു തന്നെ ഭക്ഷണം എന്തു വേണമെന്ന് ചോദിച്ചപ്പോള്‍ പ്രതീക്ഷിച്ച മറുപടി നിങ്ങള്‍ അത് വിട്ടേക്കൂ, താന്‍ ഓര്‍ഡര്‍ ചെയ്യാമെന്നായിരുന്നു. മാത്രമല്ല താന്‍ ലേറ്റായിട്ടാണ് ഉറങ്ങുകയെന്നും നിങ്ങള്‍ക്കു വേണമെങ്കില്‍ ബെഡ് ഷീറ്റ് മുഖത്തേക്കിട്ട് ഉറങ്ങിക്കോളൂവെന്നും ധോണി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു.

അതുകൊണ്ടു തന്നെയാണ് മറുപടിയില്‍ ശരിക്കും അദ്ഭുതം തോന്നിയത്. മഹത്വം ആരംഭിക്കുന്നത് ലാളിത്യത്തില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. ജീവിതം സിംപിളെങ്കിലും ഉയര്‍ന്ന ചിന്തയുള്ള താരമാണ് ധോണിയെന്നും ചോപ്ര വിശദമാക്കി.

ആത്മവിശ്വാസക്കുറവ് കൊണ്ടല്ല

ആത്മവിശ്വാസക്കുറവ് കൊണ്ടല്ല

സിംപിളായി പെരുമാറുന്നത് ആത്മവിശ്വാസക്കുറവ് കൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിക്കും. പക്ഷെ അങ്ങനെയല്ല. നമ്മള്‍ പറയുന്നത് എംഎസ് ധോണിയെക്കുറിച്ചാണ്. പുറമെയുള്ള കാഴ്ചയില്‍ നിങ്ങളെ കബളിപ്പിക്കുന്നയാളാണ് അദ്ദേഹം.

മുടി നീട്ടി വളര്‍ത്തിയാല്‍ ആളുകള്‍ നിങ്ങളെ അത്ര ഗൗരവത്തോടെ എടുക്കില്ലെന്നും മുടി വെട്ടിയൊതുക്കണമെന്നും അന്ന് ധോണിയോട് നല്ല രീതിയില്‍ താന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുടിയൊന്നും താന്‍ വെട്ടില്ലെന്നും തന്നെ കണ്ടിട്ട് മറ്റുള്ള ആളുകളും മുടി നീട്ടി വളര്‍ത്താനാണ് സാധ്യതയെന്നുമായിരുന്നു ധോണിയുടെ മറുപടിയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. മുടിയെക്കുറിച്ച് ധോണിയുടെ ഈ വാക്കുകള്‍ പിന്നീട് സത്യമാവുകയും ചെയ്തു. ഒരിക്കല്‍ സമ്മാനദാനച്ചടങ്ങിനിടെ പാകിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് പോലും ധോണിയോടു മുടി വെട്ടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Story first published: Tuesday, July 7, 2020, 18:45 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X