വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- പാക് പരമ്പര... ഇതിനേക്കാള്‍ മാസ്സ് ഇല്ല! ക്രിക്കറ്റിന്റെ മടങ്ങിവരവ് ഇതിലൂടെ വേണം- ഹോഗ്

നേരത്തേ അക്തറും ഇന്ത്യ- പരമ്പരയ്ക്കായി രംഗത്തു വന്നിരുന്നു

hogg

സിഡ്‌നി: കൊവിഡ്-19നെതിരേ നടത്തുന്ന പോരാട്ടത്തില്‍ ധനശേഖരണാര്‍ഥം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കണമെന്ന നിര്‍ദേശം അടുത്തിടെ പാകിസ്താന്റെ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍ മുന്നോട്ടു വച്ചിരുന്നു. ഷാഹിദ് അഫ്രീഡിയുള്‍പ്പെടെയുള്ളവര്‍ ഇതിനെ അനുകൂലിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരൊന്നും ഇതിനെ പിന്തുണച്ചിരുന്നില്ല. അതു പ്രാവര്‍ത്തികമല്ലെന്നായിരുന്നു ഇരുവരും ചൂണ്ടിക്കാട്ടിയത്.

ധോണി അവസരം തട്ടിയെടുത്തോ? എന്തു കൊണ്ട് ഇന്ത്യന്‍ ടീമിന് പുറത്തായി... മനസ്സ് തുറന്ന് പാര്‍ഥീവ്ധോണി അവസരം തട്ടിയെടുത്തോ? എന്തു കൊണ്ട് ഇന്ത്യന്‍ ടീമിന് പുറത്തായി... മനസ്സ് തുറന്ന് പാര്‍ഥീവ്

പൊള്ളാര്‍ഡ് പടിക്ക് പുറത്ത്, മലിങ്കയെയും വെട്ടി... വാര്‍ണറുടെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ തയ്യാര്‍പൊള്ളാര്‍ഡ് പടിക്ക് പുറത്ത്, മലിങ്കയെയും വെട്ടി... വാര്‍ണറുടെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ തയ്യാര്‍

ഇപ്പോഴിതാ ഇന്ത്യ- പാക് പരമ്പരയെ അനുകൂലിച്ച് രംഗത്തു വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. നാലു ടെസ്റ്റുകളുടെ പരമ്പര ഇരുടീമുകളും കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ധനശേഖരണമല്ല, മറിച്ച് കാണികളെ രസിപ്പിക്കുകയാണ് പരമ്പരയുടെ ലക്ഷ്യമെന്നും ഹോഗ്‌സ് വ്‌ളോഗെന്ന യൂട്യൂബ് ചാനലില്‍ ഹോഗ് പറയുന്നു.

ലോക ചാംപ്യന്‍ഷിപ്പ് വേണ്ട

മഹാമാരി ക്രിക്കറ്റിന്റെ പുനര്‍ജന്‍മത്തിനുള്ള വാതിലുകളാണ് തുറന്നിട്ടിരിക്കുന്നതെന്നു ഹോഗ് പറഞ്ഞു. ലോകം മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി ആര്‍ത്തിയോടെയാണ് കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അത്രയും ആവേശകരമായ പോരാട്ടങ്ങള്‍ അവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കുറച്ചു സമയത്തേക്കു നിര്‍ത്തി വയ്ക്കണം. പകരം ഇന്ത്യ- പാകിസ്താന്‍ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയും സംഘടിപ്പിക്കണമെന്ന് ഹോഗ് ആവശ്യപ്പെട്ടു.
2007ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ടെസ്റ്റ് പരമ്പര കളിച്ചത്. അന്നു മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-0നു കൈക്കലാക്കുകയായിരുന്നു.

ഇന്ത്യ- ഓസീസ് പരമ്പരയ്ക്കു പകരം

വര്‍ഷമവസാനത്തോടെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര ഉപേക്ഷിക്കണം. പകരം ഇന്ത്യ പാകിസ്താനമായും ഓസ്‌ട്രേലിയ ഇംഗ്ലണ്ടുമായും ടെസ്റ്റ് പരമ്പര കളിക്കട്ടെ.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടെണ്ണം ഇന്ത്യയിലും രണ്ടെണ്ണം പാകിസ്താനിലും നടത്താം. ഡിസംബറില്‍ ഈ പരമ്പര നടത്തുന്നതാവും ഉചിതമെന്നും ഹോഗ് വിശദമാക്കി.

ഇന്ത്യ- പാക് പരമ്പര

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയേക്കാള്‍ വലിയൊരു പോരാട്ടം നിലവില്‍ ക്രിക്കറ്റില്‍ ഇല്ലെന്നു ഹോഗ് ചൂണ്ടിക്കാട്ടി. വിരാട് കോലിയും ബാബര്‍ ആസമും തമ്മിലും ജസ്പ്രീത് ബുംറയും ഷഹീന്‍ അഫ്രീഡിയും തമ്മിലുള്ള മാറ്റുരയ്ക്കലുമെല്ലാം വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
ഇന്ത്യ- പാക് പരമ്പര വേണമെന്ന് പറയാന്‍ നിരവധി കാരണങ്ങളുണ്ട്. ആദ്യം തന്നെ കോലി-ബാബര്‍ ഏറ്റുമുട്ടലാണ്. ഇവരില്‍ ആരാണ് ബെസ്റ്റ്? അത് നമുക്ക് പരമ്പര നടന്നാല്‍ മാത്രമേ പറയാന്‍ സാധിക്കൂ. പിന്നെയുള്ളത് ബുംറ-അഫ്രീഡി അങ്കമാണ്. ഏറ്റവും മികച്ച പേസര്‍മാര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ കൂടിയാണിത്. സ്പിര്‍മാരായ ആര്‍ അശ്വിനും യാസിര്‍ ഷായും തമ്മിലുള്ള പോരും പരമ്പരയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതായി ഹോഗ് പറഞ്ഞു.

Story first published: Thursday, May 7, 2020, 15:31 [IST]
Other articles published on May 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X