വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേ ഒരു യൂനിവേഴ്‌സല്‍ ബോസ്, ടി20യിലെ ഇതിഹാസം ക്രിസ് ഗെയ്ല്‍ തന്നെ, അഞ്ച് കാരണങ്ങളിതാ

കിങ്‌സ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഒറ്റയാനാണ് ക്രിസ് ഗെയ്ല്‍. പ്രായം തളര്‍ത്താത്ത പോരാളി. 41ാം വയസിലും തന്റെ മിന്നും പ്രകടനം അദ്ദേഹം തുടരുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ക്രിസ് ഗെയ്ല്‍ തന്റെ ആയുധങ്ങളുടെ മൂര്‍ച്ച ഒന്നുകൂടി കൂട്ടുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ 38 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സുമായി ഗെയ്ല്‍ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ്.

‘ICC don’t want me to use the Universe Boss’ – Chris Gayle on his new bat stickers

ഉയര്‍ന്ന് ഫിറ്റ്‌നസോടെ ആഞ്ഞടിച്ച് കളിക്കുന്ന ഗെയ്ല്‍ 14,000 ടി20 റണ്‍സ് നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. യൂനിവേഴ്‌സല്‍ ബോസെന്ന പേരിട്ട് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഗെയ്ല്‍ ടി20യില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് തെളിയിക്കുകയാണ്. ടി20യിലെ ഇതിഹാസമെന്ന് തന്നെ ഗെയ്‌ലിനെ വാഴ്ത്താം.അതിനുള്ള അഞ്ച് കാരണങ്ങളിതാ.

കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ച താരം ഗെയ്‌ലാണ്. ആഭ്യന്തര,അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 500നോടടുത്ത് ടി20 മത്സരങ്ങള്‍ ഗെയ്ല്‍ കളിച്ചിട്ടുണ്ട്. ഈ പരിചയസമ്പത്ത് നിസാരമല്ല. 15000ത്തിലധികം റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ ഫോര്‍മാറ്റില്‍ ഇത്രയും പരിചയസമ്പത്ത്,അതും സ്ഥിരതയോടെ പ്രകടനം നടത്തി എന്നത് നിസാരമായ കാര്യമല്ല. ആഞ്ഞടിച്ച് കളിക്കേണ്ട ടി20 ഫോര്‍മാറ്റില്‍ ഉയര്‍ന്ന കായിക ക്ഷമത അത്യാവശ്യമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കുവേണ്ടി കളിച്ച ഗെയ്ല്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്.

chrisgayle

സിക്‌സറടിക്കാനുള്ള ഗെയ്‌ലിന്റെ മികവിനെ പ്രശംസിക്കാതെ തരമില്ല.1145 സിക്‌സുകള്‍ ഈ ഫോര്‍മാറ്റില്‍ ഗെയ്ല്‍ പറത്തിയിട്ടുണ്ട്. എന്നിട്ടും കളി തുടരാന്‍ സാധിക്കുന്നുവെന്നത് ഗെയ്‌ലിന്റെ മികവിനെയാണ് എടുത്തുകാട്ടുന്നത്. 1234 ഫോറും ഗെയ്ല്‍ നേടിയിട്ടുണ്ട്. സ്‌ട്രൈക്കറേറ്റിന്റെ കാര്യത്തിലും ഗെയ്‌ലിന് എതിരാളികളില്ലെന്ന് പറയാം.

നിര്‍ണ്ണായക മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്ന ആളല്ല ഗെയ്‌ലെന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. ടി20 ലോകകപ്പിലടക്കം പ്രധാനപ്പെട്ട മത്സരങ്ങളിലെല്ലാം തിളങ്ങാന്‍ ഗെയ്‌ലിന് സാധിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും വിശ്വസ്തനാണ് ക്രിസ് ഗെയ്ല്‍. അഞ്ചാമതായി സ്‌ട്രൈക്കറേറ്റ് കുറയാത്ത ബാറ്റിങ് ശൈലി. വെടിക്കെട്ട് ബാറ്റിങ് തുടങ്ങിയാല്‍ അത് തുടരുന്ന ബാറ്റിങ് ശൈലിയാണ് ഗെയ്‌ലിന്റേത്. സ്‌ട്രൈക്കറേറ്റ് താഴാതെ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അത് അദ്ദേഹത്തിന് സാധിക്കുന്നുമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനായി 68 ടി20 മാത്രം കളിച്ചിട്ടുള്ള ഗെയ്ല്‍ 1796 റണ്‍സാണ് നേടിയത്. രണ്ട് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 140 ഐപിഎല്ലില്‍ നിന്നായി 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 4950 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

Story first published: Tuesday, July 13, 2021, 16:01 [IST]
Other articles published on Jul 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X