വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരെ എന്തിനു കൈവിട്ടു? ഫ്രാഞ്ചൈസികള്‍ ഇതിനു 'വില കൊടുക്കേണ്ടിവരും, വലിയ വില'!!

ടീമിലെ ചില സുപ്രധാന താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിരുന്നില്ല

മുംബൈ: ഐപിഎല്ലിന്റെ പത്തു സീസണുകള്‍ക്കു ശേഷം അടിമുടി ഉടച്ചുവാര്‍ത്താണ് ഫ്രാഞ്ചൈസികള്‍ പുതിയ സീസണില്‍ ടീമിനെ അണിനിരത്തുന്നത്. വളരെ ചുരുക്കം താരങ്ങളെ മാത്രം നിലനിര്‍ത്തിയ ടീമുകള്‍ മറ്റുള്ളവരെല്ലാം ഒഴിവാക്കിയാണ് ടീമിനു പുതിയ ലുക്ക് നല്‍കിയത്. നേത്തേ തങ്ങള്‍ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള ചില കളിക്കാരെ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി നിലനിര്‍ത്താന്‍ അവസരം ലഭിച്ചിട്ടും ഫ്രാഞ്ചൈസികള്‍ അത് ഉപയോഗിച്ചില്ല.

എന്നാല്‍ ഇത്തരത്തില്‍ കൈവിട്ടുകളഞ്ഞ ചില താരങ്ങളുടെ അഭാവം പുതിയ സീസണില്‍ ഈ ഫ്രാഞ്ചൈസികള്‍ക്കു കനത്ത തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഇവരെ നിലനിര്‍ത്താത്തതിന് ഫ്രാഞ്ചൈസികള്‍ക്ക് ഒരുപക്ഷെ വലിയ വില തന്നെ കൊണ്ടുക്കേണ്ടിവരും. ഇത്തരത്തില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താന്‍ ശ്രമിക്കാതിരുന്ന അഞ്ചു താരങ്ങള്‍ ആരൊക്കെയന്നു നോക്കാം.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

രണ്ടു തവണ തങ്ങളെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റനും ടീമിന്റെ ബാറ്റിങ് നെടുംതൂണുമായ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ സീസണില്‍ നിലനിര്‍ത്താതിരുന്നത് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ലേലത്തിനു മുമ്പു മാത്രമല്ല ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് അവസരമുണ്ടായിട്ടും കൊല്‍ക്കത്ത ഗംഭീറിനെ വേണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. 2011 മുതല്‍ 17 വരെ കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ടായിരുന്ന ഗംഭീര്‍ 2613 റണ്‍സ് ടീമിനു വേണ്ടി നേടിയിട്ടുണ്ട്. രണ്ടു സീസണുകളില്‍ 500ല്‍ കൂടുതലും റണ്‍സും താരം വാരിക്കൂട്ടി. 24 അര്‍ധസെഞ്ച്വറികളും കൊല്‍ക്കത്തയ്ക്കു വേണ്ടി ഗംഭീര്‍ നേടിയിട്ടുണ്ട്.
പക്ഷെ ഇത്രയൊക്കെ ഉണ്ടായിട്ടും ഗംഭീറിനെ പുതിയ സീസണില്‍ വേണ്ടെന്നു കൊല്‍ക്കത്ത തീരുമാനിക്കുകയായിരുന്നു. മികച്ചൊരു ബാറ്റ്‌സ്മാനെ മാത്രമല്ല ക്യാപ്റ്റനെ കൂടിയാണ് ഗംഭീറിനെ കൈവിട്ടതിലൂടെ കൊല്‍ക്കത്തയ്ക്കു നഷ്ടമായത്. പുതിയ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനത്തു ഗംഭീറിനെ കാണാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോസ്റ്റര്‍ ബോയ് ആയിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുതിയ സീസണില്‍ തന്റെ പ്രശസ്തമായ മഞ്ഞ ജഴ്‌സിയില്‍ കാണാനാവില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ് ഇനി അശ്വിന്‍. ടീമിന്റെ ക്യാപ്റ്റനെന്ന അധികച്ചുമതല കൂടി ഈ തമിഴ്‌നാട് താരത്തിനുണ്ട്. 2009 മുതല്‍ 2015 വരെ ചെന്നൈയുടെ ഹൃദയത്തുടിപ്പായിരുന്നു അശ്വിന്‍. സ്വന്തം നാട്ടുകാരന്‍ കൂടിയായതിനാല്‍ അശ്വിനോട് ആരാധകര്‍ക്ക് അല്‍പ്പം ഇഷ്ടക്കൂടുതലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ചെന്നൈ ഇത്തവണ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ തീര്‍ച്ചയായും അശ്വിന്റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു.
ക്യാപ്റ്റന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെ നിലനിര്‍ത്തി ചെന്നൈ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി അശ്വിനെ നിലനിര്‍ത്തുമെന്നാണ് കരുതിയിരുന്നത്. അശ്വിനെ നിലനിര്‍ത്തുന്നതിനാണ് മുന്‍ഗണനയെന്ന് ധോണിയും നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ലേലത്തില്‍ താരത്തെ നിലനിര്‍ത്താന്‍ ചെന്നൈ തയ്യാറായില്ല. ഇതോടെ 7.6 കോടി രൂപയ്ക്ക് അശ്വിനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. 110 മല്‍സരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ ഐപിഎല്ലില്‍ അശ്വിന്റെ പേരിലുണ്ട്.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

ട്വന്റി20യില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാന്‍ കൂടിയായ ബട്‌ലര്‍ അവസാന ഓവറുകളില്‍ തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. പക്ഷെ പുതിയ സീസണില്‍ ബട്‌ലറെ ടീമില്‍ നിലനിര്‍ത്താന്‍ മുംബൈ തയ്യാറായില്ല. 4.4 കോടി രൂപയ്ക്ക് വിലക്കിനു ശേഷം തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സ് താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിക്കുകയായിരുന്നു. മുംബൈയുടെ നഷ്ടം രാജസ്ഥാന് പുതിയ സീസണില്‍ നേട്ടമാവാനിടയുണ്ട്.
കഴിഞ്ഞ സീസണില്‍ മുംബൈക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവച്ചത്. പല മല്‍സരങ്ങളിലും താരത്തിന്റെ അതിവേഗ ഇന്നിങ്‌സുകള്‍ മുംബൈക്കു കരുത്തേകിയിരുന്നു. മികച്ച ബാറ്റ്‌സ്മാനെ മാത്രമല്ല വിക്കറ്റ് കീപ്പറെ കൂടിയാണ് ബട്‌ലറെ കൈവിട്ടതിലൂടെ മുംബൈ നഷ്ടപ്പെടുത്തിയത്.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെപ്പോലെ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈ വിട്ട മറ്റൊരു പ്രമുഖ ബാറ്റ്‌സ്മാനാണ് മനീഷ് പാണ്ഡെ. ടീമിലെത്തിയതു മുതല്‍രകൊല്‍ക്കത്ത ബാറ്റിങ് നിരയിലെ അവിഊഭാജഘടകമായിരുന്നു താരം. പലപ്പോഴും ടീം പതറിയപ്പോള്‍ മികച്ച ഇന്നിങ്‌സുകളിലൂടെ പാണ്ഡെ രക്ഷകനായിട്ടുണ്ട.് ഒരേ സമയം ആക്രമിച്ചും സിംഗിളുകളെടുത്തും ടീമിനെ മുന്നോട്ടുകൊണ്ടുപോവാന്‍ പ്രത്യേക മികവുള്ള ബാറ്റ്‌സ്്മാന്‍ കൂടിയാണ് അദ്ദേഹം.
എന്നാല്‍ ഇത്തവണ കൊല്‍ക്കത്ത ഗംഭീറിനൊപ്പം തന്നെ പാണ്ഡെയെയും വേണ്ടെന്നു വയ്ക്കുകയായിരുന്നു. ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ നിലനിര്‍ത്താന്‍ അവസരമുണ്ടായിട്ടും കൊല്‍ക്കത്ത അത് ഉപയോഗിച്ചില്ല. 11 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പാണ്ഡെയെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്. നിലവില്‍ കൊല്‍ക്കത്തയുടെ മധ്യനിര ബാറ്റിങില്‍ അനുഭവസമ്പത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ഇല്ല. ഈ റോളില്‍ ഉപയോഗിക്കാവുന്ന താരമായിരുന്നു പാണ്ഡെ. അതുകൊണ്ടു തന്നെ പാണ്ഡെയെ വിട്ടുകളഞ്ഞത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഐപിഎല്ലില്‍ മുംബൈയുടെ മാച്ച് വിന്നറായിരുന്നു അമ്പാട്ടി റായുഡു. മുംബൈ ബാറ്റിങ് നിരയിലെ നട്ടെല്ലായിരുന്ന റായുഡു എട്ടു സീസണുകളാണ് ടീമിനു വേണ്ടി കളിച്ചിട്ടുള്ളത്. നിരവധി മല്‍സരങ്ങളില്‍ റായുഡുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ മുംബൈയുടെ വിജയത്തിന് അടിത്തറയിട്ടിട്ടുണ്ട്. പക്ഷെ പുതിയ സീസണിലെ ഐപിഎല്ലില്‍ റായുഡുവിനെ മുംബൈയുടെ കടുംനീല നിറത്തിലുള്ള ജഴ്‌സിയിയില്‍ കാണാനാവില്ല.
മുംബൈക്കു വേണ്ടി വ്യത്യസ്ത് ബാറ്റിങ് പൊസിഷനുകളില്‍ ഇറങ്ങി റായുഡു തന്റെ കഴിവിന്റെ പരമാവധി ടീമിനു നല്‍കിയിട്ടുണ്ട്. മൂന്നാം നമ്പര്‍ പൊസിഷനിലും ഫിനിഷറുടെ റോളിലുമെല്ലാം മിന്നിയ താരമാണ് അദ്ദേഹം.
എന്നാല്‍ പുതിയ സീസണില്‍ റായുഡുവിനെ വേണ്ടതില്ലെന്ന് മുംബൈ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍കിങ്‌സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. പരിചയസമ്പന്നനായ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ അസാന്നിധ്യം മുംബൈ ബാറ്റിങ് ടോപ്പ് ഓര്‍ഡറില്‍ ഉണ്ടെന്നിരിക്കെയാണ് റായുഡുവിനെ അവര്‍ കൈവിട്ടു കളഞ്ഞത്.

ഇനി തര്‍ക്കം വേണ്ട, ഏകദിനം തിരുവനന്തപുരത്ത് തന്നെ... കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നുഇനി തര്‍ക്കം വേണ്ട, ഏകദിനം തിരുവനന്തപുരത്ത് തന്നെ... കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നു

ചഹല്‍ ചില്ലറക്കാരനല്ല, ഇനി ലോക രണ്ടാംനമ്പര്‍... റാങ്കിങില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിചഹല്‍ ചില്ലറക്കാരനല്ല, ഇനി ലോക രണ്ടാംനമ്പര്‍... റാങ്കിങില്‍ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

Story first published: Thursday, March 22, 2018, 12:55 [IST]
Other articles published on Mar 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X