'ഫാബ് ഫോറി'ല്‍ തട്ടി വീണ നക്ഷത്രങ്ങള്‍... പ്രതിഭയുണ്ടായിട്ടും കാഴ്ചക്കാര്‍, നഷ്ടം ഇന്ത്യക്കു തന്നെ

Written By:

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ കാലമായിരുന്നു ഫാബ് ഫോര്‍ കളിച്ചിരുന്ന കാലഘട്ടം. ഇതിഹാസ താരങ്ങള്‍ ഒരുമിച്ച് ഇന്ത്യന്‍ ജഴ്‌സിയില്‍ അണിനിരന്നപ്പോള്‍ പല റെക്കോര്‍ഡുകളുമാണ് കടുപുഴകിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ഇന്ത്യയുടെ ഫാബുലസ് ഫോര്‍ (ഫാബ് ഫോര്‍) എന്നു വിശേഷിപ്പിക്കപ്പട്ടിരുന്നത്.

ഇവര്‍ കളിച്ചിരുന്ന കാലത്ത് പ്രതിഭാശാലികളായ മികച്ച കളിക്കാര്‍ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍ ഫാബ് ഫോര്‍ ടീമിനെ വെല്ലുവിളിക്കാന്‍ ഇവര്‍ക്കായില്ല. ഫാബ് ഫോര്‍ ടീമിലുണ്ടായിരുന്നതു കൊണ്ടു മാത്രം അവസരം നിഷേധിക്കപ്പെട്ട അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

വസീം ജാഫര്‍

വസീം ജാഫര്‍

പ്രാദേശിക ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചിരുന്ന ഓപ്പണര്‍ വസീം ജാഫര്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ വളരെ കുറച്ചു മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 2000ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജാഫന്‍ പിന്നീടുള്ള എട്ടു വര്‍ഷം ആകെ കളിച്ചത് 31 ടെസ്റ്റുകള്‍ മാത്രമാണ്. പല ടെസ്റ്റുകളിലും മികച്ച ഇന്നിങ്‌സുകളില്‍ ജാഫറിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഫാബ് ഫോര്‍ തരംഗത്തില്‍ ഇവ ശ്രദ്ധിക്കപ്പെട്ടില്ല.

ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍

ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍

ആന്റിഗ്വയിലെ 212 റണ്‍സ്, ന്യൂലാന്‍ഡ്‌സിലെ 116 റണ്‍സ് എന്നിവ ജാഫറിന്റെ കരിയറിലെ ശ്രദ്ധേയമായ ഇന്നിങ്‌സുകളാണ്. 2008നു ശേഷം ഇന്ത്യയുടെ ജഴ്‌സി അണിയാന്‍ താരത്തിനു ഭാഗ്യം ലഭിച്ചില്ല. പക്ഷെ പ്രാദേശിക ക്രിക്കറ്റില്‍ ജാഫറിന്റെ റണ്‍വേട്ട തുടര്‍ന്നു.
രഞ്ജി ട്രോഫിയില്‍ നിലവില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് ജാഫറിന്റെ പേരിലാണ്. 17,000ത്തില്‍ അധികം റണ്‍സാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം അടിച്ചെടുത്തത്.

അമോല്‍ മസുംദാര്‍

അമോല്‍ മസുംദാര്‍

രഞ്ജി ട്രോഫിയില്‍ ഏറ്റവുധികം റണ്‍സ് നേടിയ താരമായ അമോല്‍ മസുംദാര്‍ക്ക് ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നത് നിരാശപ്പെടുത്തുന്നതാണ്. ഏഴു തവണ രഞ്ജി ട്രോഫി ചാംപ്യന്‍മാരായ ടീമില്‍ അംഗം കൂടിയായിരുന്നു അമോല്‍.
മുംബൈക്കു വേണ്ടി 1993-94ലെ രഞ്ജി ട്രോഫിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഞ്ജയ് മഞ്ജരേക്കര്‍, വിനോദ് കാംബ്ലി എന്നിവരില്ലാതെയാണ് ഹരിയാനയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ മുംബൈ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ 260 റണ്‍സ് അടിച്ചെടുത്ത് അമോല്‍ ഏവരെയും അദ്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

171 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍

171 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങള്‍

171 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അമോല്‍ 48.13 ശരാശരിയില്‍ 11,167 റണ്‍സും നേടിയിട്ടുണ്ട്. 30 സെഞ്ച്വറികളും 60 അര്‍ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രാദേശിക ക്രിക്കറ്റിലെ രാജാവായി വാണിട്ടും ഇന്ത്യ ടീമിലേക്കുള്ള വാതില്‍ ഒരിക്കല്‍പ്പോലും അമോലിനു മുന്നില്‍ തുറക്കപ്പട്ടില്ല.

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫ്

മുഹമ്മദ് കൈഫിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയുടെ ഫൈനലില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്നിങ്‌സാണ് പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക. തന്റെ അടുത്ത സുഹൃത്ത് കൂടിയായ യുവരാജ് സിങിനൊപ്പം തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ലോര്‍ഡ്‌സില്‍ ഇന്ത്യ ചരിത്രവിജയം കുറിച്ചപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായതും കൈഫ് തന്നെയായിരുന്നു.

13 ടെസ്റ്റുകള്‍ മാത്രം

13 ടെസ്റ്റുകള്‍ മാത്രം

അഞ്ചു വര്‍ഷം മാത്രം നീണ്ട കരിയറില്‍ വെറും 13 ടെസ്റ്റുകളില്‍ മാത്രം കൈഫിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. 2006 കൈഫിന്റെ കരിയറിലെ മികച്ച വര്‍ഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന്റെ പരിക്കും ഗാംഗുലിയെ പുറത്താക്കിയതും കൈഫിന് ടെസ്റ്റ് ടീമിലേക്ക് വഴി തുറന്നു.
അഞ്ചു ടെസ്റ്റുകളില്‍ 317 റണ്‍സ് നേടാനും താരത്തിനു കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 148 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പ്രമുഖര്‍ തിരിച്ചെത്തിയതോടെ ദേശീയ ടീമില്‍ നിന്നും പുറത്തായ കൈഫിന് പിന്നീട് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

എസ് ബദ്രീനാഥ്

എസ് ബദ്രീനാഥ്

തമിഴ്‌നാടിന്റെ റണ്‍മെഷീനായിരുന്നു എസ് ബദ്രീനാഥ്. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍ കൂടിയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള താരം ഇന്ത്യക്കു വേണ്ടിയും ചില മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
പ്രാദേശിക ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെത്തുടര്‍ന്നാണ് ബദ്രീനാഥ് ദേശീയ ടീമിലും ഇടംപിടിച്ചത്.

അരങ്ങേറ്റം 2008ല്‍

അരങ്ങേറ്റം 2008ല്‍

2008ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ബദ്രീനാഥ് ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയത്. ഇതേ പരമ്പരയില്‍ തന്നെയായിരുന്നു നിലവിലെ ഇന്ത്യന്‍ ക്യാപറ്റന്‍ കൂടിയായ വിരാട് കോലിയുടെയും അരങ്ങേറ്റം.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ലങ്കയ്‌ക്കെതിരേ ഇന്ത്യയെ വിജയത്തിലേക്കു നയിക്കുന്നതില്‍ ബദ്രീനാഥ് നിര്‍ണായക പങ്കുവഹിച്ചു. പക്ഷെ പിന്നീട് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിനായില്ല.
2010ല്‍ പ്രമുഖ താരങ്ങള്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്കും ബദ്രീനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ടെസ്റ്റില്‍ തന്നെ 56 റണ്‍സെടുക്കാന്‍ താരത്തിനു കഴിഞ്ഞു.
പക്ഷെ പിന്നീടുള്ള ഇന്നിങ്‌സുകളില്‍ നിരാശപ്പെടുത്തിയതോടെ ബദ്രീനാഥ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.

റിഷികേശ് കനിത്കര്‍

റിഷികേശ് കനിത്കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര സുപരിചിതമായ പേരല്ല റിഷികേശ് കനിത്കര്‍. 1998ലെ ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെതിരായ ഫൈനലില്‍ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് നേടിയതാണ് കനിത്കറെ ശ്രദ്ധേയനാക്കിയത്. പ്രതിഭയുണ്ടായിട്ടും ടെസ്റ്റില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത നിര്‍ഭാഗ്യനായ താരങ്ങളിലൊരാളാണ് അദ്ദേഹം.

 ലക്ഷ്മണിന്റെ ഫോം

ലക്ഷ്മണിന്റെ ഫോം

1999-2000ത്തിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ കനിത്കറുമുണ്ടായിരുന്നു. എന്നാല്‍ ഒരു ഇന്നിങ്‌സിലെ 45 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ താരം തീര്‍ത്തും നിറംമങ്ങി.
വിവിഎസ് ലക്ഷ്മണിന്റെ തകര്‍പ്പന്‍ ഫോം പിന്നീട് കനിത്കറിനു പിന്നീട് ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തുന്നതിനു തടസ്സമായ മാറി. എങ്കിലും പ്രാദേശിക ക്രിക്കറ്റില്‍ കനിത്കര്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നു. 52.26 ശരാശരിയില്‍ പ്രാദേശിക ക്രിക്കറ്റില്‍ 10,000ത്തില്‍ അധികം റണ്‍സ് നേടാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴില്ലെങ്കില്‍, ഇനിയില്ല!! ഇത് സുവര്‍ണാവസരം, ലങ്കയില്‍ ഇന്ത്യന്‍ ഹീറോയാവാന്‍ അഞ്ച് പേര്‍

പോരാട്ടങ്ങള്‍ക്കു വിട, പോര്‍ഭൂമി വിടാന്‍ യുവരാജാവ്!! വിരമിക്കലിനെക്കുറിച്ച് യുവി വെളിപ്പെടുത്തി

ലോര്‍ഡ്‌സ് ക്ലാസിക്... കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അക്ഷേപിച്ചു

Story first published: Thursday, March 1, 2018, 12:53 [IST]
Other articles published on Mar 1, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍