എല്ലാം കുളമാക്കി, കോലിയെക്കൊണ്ട് കളി നിര്‍ത്തിക്കും!- ഗാംഗുലിക്കും ഷായ്ക്കുമെതിരേ ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചു മാസങ്ങള്‍ വളരെയധികം സംഭവബഹുലമായിരുന്നു. കളിക്കളത്തിന് അകത്തു മാത്രമല്ല പുറത്തും ഒരുപാട് സംഭവങ്ങള്‍ക്കു ലോകം സാക്ഷിയായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് വിവാദങ്ങളാണ് 2021ല്‍ കണ്ടത്. ഇവയിലെല്ലാം പൊതുവായി കണ്ട രണ്ടു പേരുകള്‍ ബിസിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരുടേതായിരുന്നു.

മുന്‍ ഇതിഹാസ നായകന്‍ കൂടിയായ ഗാംഗുലി ബിസിസിഐയുടെ അമരത്തേക്കു വന്നപ്പോള്‍ പല അദ്ഭുതങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇതുവരെയുള്ള കാര്യങ്ങളെടുത്താന്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നു കാണാം. മാത്രമല്ല ഒരുപാട് വിവാദങ്ങള്‍ളിലും ദാദയ്ക്കു പങ്കാളിയാവേണ്ടി വന്നു. ഏകദിന ക്യാപ്റ്റന്‍സി വിവാദമാണ് ഗാംഗുലി ശരിക്കും കുടുങ്ങിയത്. വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ നിയമിച്ചത് വലിയ വിവാദമായി മാറി. ഇത് അവസാനിപ്പിക്കാന്‍ ഗാംഗുലി രംഗത്തു വന്നിരുന്നു.

ക്യാപ്റ്റന്‍സി മാറ്റത്തെക്കുറിച്ച് കോലിയുമായി സെലക്ഷന്‍ കമ്മിറ്റി നേരത്തേ തന്നെ ചര്‍ച്ച ചെയ്തിരുന്നതായും നേരത്തേ ടി20 നായകസ്ഥാനമൊഴിയുമ്പോള്‍ അതു പാടില്ലെന്നു ബിസിസിഐയിലെ എല്ലാവരും ആവശ്യപ്പെട്ടിരുന്നതായും ദാദ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയിലൂടെ ബിസിസിഐ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോലി വിട്ടുകൊടുത്തില്ല. കോലിയുടെ സ്‌ഫോടനാത്മകമായ വാര്‍ത്താസമ്മേളനം ബിസിസിഐ കൂടുതല്‍ കുരുക്കിലേക്കാണ് തള്ളിയിട്ടത്. മാത്രമല്ല അവര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു.

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട് പ്രഖ്യാപനത്തിനു കുറച്ചു മുമ്പാണ് തന്നെ അറിയിച്ചതെന്നും ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും കോലി തുറന്നടിക്കുകയായിരുന്നു. ഇതോടെ ബിസിസിഐ സമ്മര്‍ദ്ദത്തിലായി. ഈ വിഷയം കോലിയുമായി സംസാരിച്ച് ചര്‍ച്ച ചെയ്യുമെന്നു മാത്രം പ്രതികരിച്ച് ഗാംഗുലി തല്‍ക്കാലത്തേക്കു തടിയൂരുകയായിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ രണ്ടു പേരുടെയും കാലാവധി അവസാനിക്കുമെന്നും പകരക്കാര്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു

ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു

ഉല്‍സവത്തിനു തയ്യാറെടുക്കൂയെന്നായിരുന്നു സൗരവ് ഗാംഗുലിയും ജയ് ഷായും ബിസിസിഐയുടെ അമരത്തു നിന്നും പടിയിറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു ട്രോള്‍.

മതിയായ നാശനഷ്ടമുണ്ടാക്കിക്കഴിഞ്ഞുവെന്ന് മറ്റൊരു യൂസര്‍ പ്രതികരിച്ചു.

ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു

ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞു

ചെയ്യാനുള്ളത് മുഴുവന്‍ രണ്ടു പേരും കൂടി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിനകം ചെയ്തു കഴിഞ്ഞുവെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

അപ്പോഴേക്കും വിരാട് കോലിയെക്കൊണ്ട് രണ്ടു പേരും കൂടി വിരമിപ്പിക്കുമെന്നായിരുന്നു പൊട്ടിക്കരയുന്ന ഇമോജിയോടു കൂടി ഒരു യൂസറുടെ ട്വീറ്റ്.

വിരാടിനെക്കൊണ്ട് കളി നിര്‍ത്തിക്കും

വിരാടിനെക്കൊണ്ട് കളി നിര്‍ത്തിക്കും

വേഗമാവട്ടെ, ഇനിയൊരു ആറു മാസം കൂടി ഈ പൊസിഷനില്‍ തുടരുകയാണെങ്കില്‍ സൗരവ് ഗാംഗുലിയും ജയ് ഷായും ചേര്‍ന്ന് വിരാട് കോലിയെക്കൊണ്ട് കളി നിര്‍ത്തിക്കുമെന്നായിരുന്നു ഒരു പ്രതികരണം.

അപ്പോഴേക്കും വളരെയധികം വൈകിപ്പോവുമെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. എന്താണോ ചെയ്യാനിരുന്നത് അതു ചെയ്തുവെന്ന് മറ്റൊരു യൂസറും പ്രതികരിച്ചു.

 ഇന്നു തന്നെ മാറ്റൂ

ഇന്നു തന്നെ മാറ്റൂ

ഈ വര്‍ഷം ഒക്ടോബര്‍ വരെയൊന്നും സൗരവ് ഗാംഗുലിയെയും ജയ് ഷായും നിര്‍ത്തരുത്, പറ്റുമെങ്കില്‍ ഇന്നു തന്നെ പുറത്താക്കൂയെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.

രണ്ടു പേരും കൂടി എല്ലാം നാശമാക്കിക്കഴിഞ്ഞു. ഒക്ടോബര്‍ ആവുമ്പോഴേക്കും ഇനിയെന്തൊക്കെ നാശങ്ങളാണ് ഇവര്‍ ഉണ്ടാക്കാന്‍ പോവുന്നതെന്നു ചിന്തിക്കാന്‍ കഴിയുന്നില്ല. ഒരുപാട് സമയം മുന്നിലുണ്ടെന്നും മറ്റൊരു യൂസര്‍ ആഞ്ഞടിച്ചു.

 മൂന്നു വര്‍ഷത്തേക്കു നീട്ടും

മൂന്നു വര്‍ഷത്തേക്കു നീട്ടും

സൗരവ് ഗാംഗുലി, ജയ് ഷാ എന്നിവരുടെ കരാര്‍ ഇനിയുമൊരു മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടുമെന്നാണ് മറ്റൊരൂ യൂസര്‍ ട്വീറ്റ് ചെയ്തത്. രണ്ടു പേരും ഇവിടെ തന്നെ ഇനിയും തുടരും എങ്ങോട്ടും പോവാന്‍ പോവുന്നില്ലെന്നായിരുന്നു ഒരു പ്രതികരണം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, January 18, 2022, 18:29 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X