വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് എന്ന 'വന്‍ശക്തി'; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്ര നിമിഷങ്ങളിലൂടെ

ലണ്ടന്‍: കോവിഡിന് ശേഷം നടന്ന ആദ്യ ടെസ്റ്റ് പരമ്പരയെന്നതിനാല്‍ത്തന്നെ ക്രിക്കറ്റ് ലോകം വളരെ ആകാംക്ഷയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയെക്കണ്ടത്. കോവിഡിന്റെ സാഹചര്യത്തില്‍ പുതിയ പരിഷ്‌കാരങ്ങളുമായി ക്രിക്കറ്റ് വീണ്ടും സജീവമായത് ആരാധകരെ സംബന്ധിച്ച് വളരെ ആശ്വാസമായി. മൂന്ന് മത്സര പരമ്പരയില്‍ 2-1ന് സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ആദ്യ ടെസ്റ്റിലെ പരാജയത്തില്‍ നിന്നാണ് ആതിഥേയരുടെ തിരിച്ചുവരവ്. ബെന്‍ സ്റ്റോക്‌സിന്റെ നായക പദവിയും ഓള്‍റൗണ്ട് പ്രകടനവും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ 500 വിക്കറ്റ് ക്ലബ്ബിലേക്കുള്ള കടന്നുവരവിനുമെല്ലാം പരമ്പര സാക്ഷിയായി. ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ പ്രധാന സംഭവങ്ങളിലൂടെ ഒന്ന് കടന്നുപോകാം.


ബെന്‍ സ്‌റ്റോക്‌സ് ടെസ്റ്റ് നായകന്‍

ബെന്‍ സ്‌റ്റോക്‌സ് ടെസ്റ്റ് നായകന്‍

സതാംപ്റ്റണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടിന്റെ അഭാവത്തില്‍ നായകനായെത്തിയത് ബെന്‍ സ്‌റ്റോക്‌സായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ത്തന്നെ ഇംഗ്ലണ്ടിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഇതോടെ ഒന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനോട് നാല് വിക്കറ്റിന് തോറ്റു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ 81ാമത്തെ നായകനായെത്തിയ സ്‌റ്റോക്‌സിന് പക്ഷേ ജയത്തോടെ ആരംഭിക്കാനായില്ല.

സ്റ്റോക്‌സ്

ഇതിന്റെ ക്ഷീണം രണ്ടാം ടെസ്റ്റില്‍ സ്റ്റോക്‌സ് തീര്‍ത്തു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ആദ്യ ഇന്നിങ്‌സില്‍ 176 റണ്‍സടിച്ച സ്റ്റോക്‌സ് രണ്ടാം ഇന്നിങ്‌സില്‍ 57 പന്തില്‍ 78 റണ്‍സും നേടി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. മത്സരത്തിലെ താരവും സ്റ്റോക്‌സായിരുന്നു.

ധോണിയെ അനുകരിച്ച് പന്ത്, ഹെലികോപ്റ്റര്‍ ഷോട്ട് വൈറല്‍- വീഡിയോ

 സ്റ്റുവര്‍ട്ട് ബ്രോഡ് 500 വിക്കറ്റ് ക്ലബ്ബില്‍

സ്റ്റുവര്‍ട്ട് ബ്രോഡ് 500 വിക്കറ്റ് ക്ലബ്ബില്‍

ആദ്യ മത്സരത്തില്‍ ബ്രോഡില്ലാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് അടിതെറ്റി. പിന്നീടുള്ള രണ്ട് മത്സരത്തിലും ബ്രോഡിനെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചരിത്ര നേട്ടം അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്. നേരത്തെ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ടെസ്റ്റില്‍ 500 വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ ബൗളറും രണ്ടാമത്തെ പേസറുമാണ് ബ്രോഡ്. മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റാണ് ബ്രോഡ് വീഴ്ത്തിയത്.

ടീം ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാര്? ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന

 200 വിക്കറ്റ് തികച്ച് കിമാര്‍ റോച്ച്

200 വിക്കറ്റ് തികച്ച് കിമാര്‍ റോച്ച്

ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കി വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കിമാര്‍ റോച്ച്. കോര്‍ട്‌ലി ആംബ്രോസിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ വെസ്റ്റ് ഇന്‍ഡീസ് പേസറാണ് റോച്ച്. മികച്ച പേസറായി തിളങ്ങിയിരുന്ന അദ്ദേഹത്തിന് പരിക്ക് അടിക്കടി വില്ലനാകുന്നുണ്ട്. മൂന്നാം ടെസ്റ്റിലൂടെയാണ് റോച്ച് ഈ നേട്ടം സ്വന്തമാക്കിയത്.

പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് മൂന്ന് വര്‍ഷത്തില്‍ നിന്ന് 18മാസമായി വെട്ടിക്കുറച്ചു

കോവിഡിനെതിരായ വിജയം

കോവിഡിനെതിരായ വിജയം

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇത്രയും വിജയകരമായി ടെസ്റ്റ് പരമ്പര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ കാര്യം. അടുത്തമാസം ഇംഗ്ലണ്ട്-പാകിസ്താന്‍ പരമ്പര ആരംഭിക്കും. കാണികളെ പ്രവേശിപ്പികാതെ താരങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് വിജയകരമായി നടപ്പിലാക്കിയത്. ഒത്തുകൂടിയുള്ള ആഘോഷങ്ങളില്ലാതെ ഉമനീര്‍ ചേര്‍ക്കാത്ത സ്വിങുകള്‍ പിറവിയെടുത്ത ഈ മത്സരം തീര്‍ച്ചയായും ചരിത്രത്തിന്റെ ഭാഗമാണ്.

Story first published: Wednesday, July 29, 2020, 15:21 [IST]
Other articles published on Jul 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X