Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എന്തൊരു അപൂർവ്വ പ്രതിഭ! വൈഭവിനെ വാനോളം പുകഴ്ത്തി ദാദ, ഏറ്റവും മികച്ചത് അവന്റെ ആ ഷോട്ട്

ഈ സീസണിലെ ഐപിഎല്ലിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗാണ്. കളിയുടെ ​ഗതി തന്നെ മാറ്റാൻ കെൽപ്പുള്ള വൈഭവിന്റെ ബാറ്റിങ് കാണാൻ തന്നെ കൗതുകകരമാണ്. അദ്ദേഹത്തിന്റെ ഹാൻഡ് മൂവ്‍മെന്റിനെക്കുറിച്ചും ബാറ്റ് സ്വിങ്ങിനെക്കുറിച്ചുമെല്ലാം ഒരുപാട് ചർച്ചകൾ ഐപിഎല്ലിന്റെ തുടക്കം മുതലേ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ മുൻ ഇന്ത്യൻ നായകനും മുൻ ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ​ഗാം​ഗുലി വൈഭവിനെ പുകഴ്ത്തി രം​ഗത്തെത്തിയിരിക്കുന്നു. വൈഭവിന്റെ കളി കണ്ട് വിസ്മയിച്ച ഗാംഗുലി താരത്തെ പ്രശംസകൊണ്ട് മൂടി.

ബുമ്രയ്ക്കെതിരെയുള്ള ആ രണ്ട് സിക്സറുകൾ!

വൈഭവ് കളിക്കുന്ന ഓരോ തവണയും താൻ കൂടുതൽ കൂടുതൽ ആകർഷിക്കപ്പെടുകയാണെന്ന് ഗാംഗുലി വെളിപ്പെടുത്തി. "വൈഭവ് സൂര്യവംശി കളിക്കുന്നത് കാണുമ്പോൾ ഓരോ തവണയും എനിക്ക് കൂടുതൽ കൂടുതൽ മതിപ്പ് തോന്നുകയാണ്. സത്യസന്ധമായി പറഞ്ഞാൽ, ഇത്രയും ചെറിയ പ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ ഇത്രയധികം ആധിപത്യം സ്ഥാപിച്ച് നേരിടുന്ന മറ്റൊരു കളിക്കാരനെ ഞാൻ കണ്ടിട്ടില്ല."

vaibhavsooryavanshi-1

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ നേരിട്ട രീതിയെ ഗാംഗുലി പ്രത്യേകം എടുത്തുപറഞ്ഞു: "ജസ്പ്രീത് ബുമ്രയുടെ ഉദാഹരണം തന്നെ എടുക്കാം. അവന്റെ അതിവേഗ പന്തുകൾക്കെതിരെ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറുകളാണ് വൈഭവ് പറത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച പല ബാറ്റ്സ്മാന്മാർ പോലും ബുമ്രയുടെ ആദ്യ പന്തിൽ തന്നെ സിക്സറടിക്കാൻ ശ്രമിക്കുന്നതിന് മുൻപ് രണ്ടുതവണ ചിന്തിക്കും. അങ്ങനെയുള്ളപ്പോഴാണ് ഈ താരം അത് അനായാസം ചെയ്തത്."

വളർത്തിയെടുക്കേണ്ട അപൂർവ്വ പ്രതിഭ

വൈഭവ് ഒരു സാധാരണ കളിക്കാരനല്ലെന്നും അവനിൽ സവിശേഷമായ എന്തോ ഒന്നുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു. "അതുകൊണ്ടുതന്നെ അവനിൽ സവിശേഷമായ എന്തോ ഒരു കഴിവുണ്ട് എന്നത് വ്യക്തമാണ്. അവൻ വളരെ അപൂർവ്വമായ ഒരു പ്രതിഭയാണ് (Rare talent). അവനെ കൃത്യമായ രീതിയിൽ പരിപാലിക്കുകയും വളർത്തിയെടുക്കുകയും വേണം. ഇത്തരം പ്രതിഭകൾ എല്ലാ ദിവസവും ക്രിക്കറ്റിൽ ജനിക്കാറില്ല," ഗാംഗുലി ഓർമ്മിപ്പിച്ചു.

സഞ്ജു സാംസൺ നയിച്ചിരുന്ന രാജസ്ഥാൻ റോയൽസ് നിരയിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിംഗിൽ വൈഭവ് നടത്തുന്ന വെടിക്കെട്ട് പ്രകടനങ്ങൾ കഴിഞ്ഞ വർഷം തന്നെ ചർച്ചയായതാണ്. 1.30 കോടി എന്ന വിലയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തം തട്ടകത്തിൽ എത്തിച്ചത്. 11 മത്സരങ്ങളിൽ നിന്നും 440 റൺസ് ഇതിനോടകം തന്നെ വൈഭവ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ താരം ഒട്ടും പിന്നിലല്ല. ഒമ്പതാം സ്ഥാനത്താണ് പട്ടികയിൽ വൈഭവിന്റെ സ്ഥാനം. വരും മത്സരങ്ങളിൽ ആ സ്ഥാനം തകർത്ത് വൈഭവ് മുന്നിലേക്ക് കുതിക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സുനിൽ ഗവാസ്കർ ചെന്നൈയുടെ കാർത്തിക് ശർമ്മയെ പുകഴ്ത്തിയതുപോലെ, ഗാംഗുലി വൈഭവിനെ വാനോളം വാഴ്ത്തിയത് ഈ യുവതാരത്തിന്റെ കരിയറിലെ വലിയൊരു അംഗീകാരമാണ്.

Story first published: Sunday, May 17, 2026, 9:01 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+