ധോണിയെ അനുകരിച്ച് പന്ത്, ഹെലികോപ്റ്റര്‍ ഷോട്ട് വൈറല്‍- വീഡിയോ
വലിയ പ്രതീക്ഷകളുടെ ഭാരവുമായി ഇന്ത്യന്‍ ക്രിക്കറ്റിലെത്തിയ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. എംഎസ് ധോണിയെന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറുടെ പകക്കാരനാവുകയെന്ന ഏറെക്കുറെ അസാധ്യമായ ദൗത്യമാണ് താരത്തിനു നല്‍കിയത്. എന്നാല്‍ അമിത സമ്മര്‍ദ്ദം താങ്ങാന്‍ പന്തിനായില്ല. തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ താരം ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു.
പരിശീലനത്തിനിടെ പന്ത് ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നു. വീഡിയോ കാണാം
ഇപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലും പന്തിന് സ്ഥാനമുറപ്പില്ല. എങ്കിലും ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ വിമര്‍ശകര്‍ക്കു മറുപടി നല്‍കാന്‍ തയ്യാറെടുപ്പിലാണ് അദ്ദേഹം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് പന്ത് വിക്കറ്റ് കാക്കുക. തന്റെ ആശാന്‍ ധോണിയുടെ ട്രേഡ്മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ച് ഐപിഎല്ലിനു താന്‍ കച്ചമുറുക്കി കഴിഞ്ഞതായി തെളിയിച്ചിരിക്കുകയാണ് പന്ത്.

ഹെലികോപ്റ്റര്‍ ഷോട്ട്
ഔട്ട്‌ഡോര്‍ ട്രെയ്‌നിങിളാണ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പന്ത് അതുപോലെ തന്നെ ആവര്‍ത്തിച്ചത്. 22 കാരനായ താരം വളരെ അനായാസം ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്പിന്നര്‍ക്കെതിരേയാണ് താരം ലോങ് ഓഫിലേക്കു ഹെലികോപ്റ്റര്‍ ഷോട്ട് പായിച്ചത്. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തേ സുരേഷ് റെയ്‌നയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ നാട്ടില്‍ വച്ച് പന്ത് പരിശീലനത്തിലേര്‍പ്പെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹരിയാനയിലെ ഗുഡ്ഗാവിലാണ് താരം ഔട്ട്‌ഡോര്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.

ബുംറയ്‌ക്കെതിരേ സിക്‌സര്‍
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസറും തന്റെ ദേശീയ ടീമംഗവുമായ ജസ്പ്രീത് ബുംറയ്‌ക്കെതിരേ പന്ത് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്തിയിരുന്നു. യുഎഇയില്‍ നടക്കാനിരിക്കുന്ന പുതിയ സീസണിലും താന്‍ ഇതിനു തയ്യാറെടുത്തു കഴിഞ്ഞെന്ന സൂചനയാണ് പരിശീലനത്തിനിടെ നേടിയ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ താരം നല്‍കിയത്.
ഏറെ പ്രതിഭയുള്ള താരമെന്നാണ് പന്തിനെ പ്രമുഖര്‍ വിലയിരുത്തുന്നത്. എന്നാല്‍ ധോണിയുടെ പിന്‍ഗാമിയെന്ന സമ്മര്‍ദ്ദം താരത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതായും വിമര്‍ശനമല്ല പിന്തുണയാണ് പന്തിന് ആവശ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

അവസാനത്തെ പരമ്പര
ഇന്ത്യ ഈ വര്‍ഷമാദ്യം നടത്തിയ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് പന്ത് അവസാനമായി കളിച്ചത്. ജനുവരി 24 മുതല്‍ മാര്‍ച്ച് നാലു വരെയായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡില്‍ ടി29, ഏകദിനം, ടെസ്റ്റ് എന്നിവയില്‍ കളിച്ചത്.
നിശ്ചിത ഓവര്‍ പരമ്പരയില്‍ ഇന്ത്യ ആകെ കളിച്ച എട്ടു മല്‍സരങ്ങളിലും പന്തിനെ പുറത്തിരുത്തിയ ഇന്ത്യ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ പന്തിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചു. ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റരു വാങ്ങിയ ഈ പരമ്പരയില്‍ പന്തും നിരാശപ്പെടുത്തിയിരുന്നു.
രാഹുലില്‍ നിന്നും നിശ്ചിത ഓവര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ പന്തിനു ലഭിച്ച ഏറ്റവും മികച്ച അവസരം കൂടിയാണ് ഐപിഎല്‍. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ നടക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications