Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കൊല്‍ക്കത്ത ഇനി പ്ലേ ഓഫിലെത്തുമോ..? സാധ്യതകള്‍ അളക്കാന്‍ കാല്‍ക്കുലേറ്റര്‍ തന്നെ ശരണം!!

ഐപിഎല്ലില്‍ ഇന്നത്തെ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ കളിയില്‍ ആര്‍സിബിയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം, കെകെആറിന്റെ ഐപിഎല്‍ 2026 പ്ലേഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചു. അതിനാല്‍ ഇന്നത്തെ എന്നല്ല, ഇനിയുള്ള മത്സരങ്ങളിലൊന്നും മികച്ച വിജയത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്ത പ്രതീക്ഷിക്കുന്നില്ല.

ബുധനാഴ്ച കെകെആറിന് മറക്കാനാവാത്ത ഒരു മത്സരമായിരുന്നു. റായ്പൂരില്‍ ആതിഥേയരായ ആര്‍സിബിയോട് 7 വിക്കറ്റിന് പരാജയപ്പെട്ടത് കൊല്‍ക്കത്തയ്ക്ക് മുന്നോട്ടുള്ള വഴികള്‍ അസാധ്യമാക്കി. ആദ്യം ബാറ്റ് ചെയ്ത് 192 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയിട്ടും, വിരാട് കോലിയുടെ ബാറ്റിംഗ് കൊടുങ്കാറ്റിനെ നേരിടാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞില്ല, ഫലമോ അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം അവരുടെ ആദ്യ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

IPL 2026

കെകെആറിന്റെ ഈ തോല്‍വിയുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, ഇത് അവരുടെ ഐപിഎല്‍ 2026 പ്ലേഓഫ് സാധ്യതകളില്‍ ചില ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കെകെആറിന്റെ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ഒരു പ്രധാന ഘടകം വരുണ്‍ ചക്രവര്‍ത്തിയുടെ അഭാവമായിരുന്നു. കൃത്യമായി വിക്കറ്റ് വീഴ്ത്തുന്നതിനോടൊപ്പം മികച്ച എക്കോണമിയില്‍ ബൗള്‍ ചെയ്തും വരുണ്‍ ടീമിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

മാത്രമല്ല, സുനില്‍ നരൈനുമായി ശക്തമായ ബൗളിംഗ് കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, അജിങ്ക്യ രഹാനെ നയിക്കുന്ന ടീം ഇപ്പോഴും പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. അവര്‍ക്ക് ഇനി യോഗ്യത നേടാനുള്ള സാധ്യത 0.2% ആണ്. അതായത് കെകെആറിന് ഇനിയും പ്ലേ ഓഫിന് സാധ്യതയുണ്ടോ എന്ന് ചോദിച്ചാല്‍ 'ബിഗ് നോ' തന്നെയാണ് ഉത്തരം.

എങ്കിലും ഗണിതശാസ്ത്രപരമായി അവര്‍ ഇപ്പോഴും പുറത്തായിട്ടില്ല, മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും, സാധ്യത വളരെ കുറവാണ്. അവര്‍ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലം വലിയ മാര്‍ജിനില്‍ വിജയിക്കണം എന്ന് മാത്രമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ പരാജയപ്പെടുകയും വേണം.

കെകെആര്‍ 3 മത്സരങ്ങള്‍ ജയിച്ചാല്‍ 15 പോയിന്റ് നേടാം. എന്നാലും പ്ലേ ഓഫിലേക്ക് മുന്നേറാന്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉണ്ടായിരിക്കണം. ഇനി പണ്ട് മത്സരങ്ങളെ ജയിക്കുന്നുള്ളൂവെങ്കില്‍ അവര്‍ക്ക് 13 പോയന്റ് മാത്രമെ ലഭിക്കൂ. എന്നിട്ടും പ്ലേ ഓഫ് കടക്കണമെങ്കില്‍ വലിയ കടമ്പകള്‍ കടക്കണം. ആര്‍സിബി പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിക്കു, ഡിസി, രാജസ്ഥാനെ തോല്‍പ്പിക്കുക എന്നിവയാണ് അവ.

തീര്‍ന്നില്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കണം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കണം, ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിക്കണം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിക്കണം, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കണം എന്നീ കടമ്പകളും കടക്കണം.

എല്ലാത്തിനുമൊടുവില്‍ പഞ്ചാബ് കിംഗ്‌സിനേക്കാള്‍ മികച്ച റണ്‍റേറ്റ് കൊല്‍ക്കത്തയ്ക്ക് ഉണ്ടായിരിക്കണം.

Story first published: Saturday, May 16, 2026, 15:57 [IST]
Other articles published on May 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+