Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CSK vs SRH: ചെപ്പോക്കില്‍ ജയമാര്‍ക്ക്, 60% ശതമാനം സാധ്യത ഈ ടീമിന്!! സഞ്ജുവിന്റെ റണ്ണെത്ര? എഐ പറയും

ചെന്നൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വിധിദിനമാണ് തിങ്കളാഴ്ച. ടൂര്‍ണമെന്റില്‍ അവര്‍ പ്ലേഓഫിലെത്തുമോ, ഇല്ലയോ എന്നത് ഈ മല്‍സരത്തോടെ അറിയാം. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യതയുള്ളൂ.

തോറ്റാല്‍ ഒരു മല്‍സരം ബാക്കിനില്‍ക്കവെ റുതുരാജ് ഗെയ്ക്വാദും സംഘവും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ ആറാമതാണ് ഇപ്പോള്‍ സിഎസ്‌കെയിള്ളത്. 12 മല്‍സരങ്ങളില്‍ ആറു വീതം ജയവും തോല്‍വിയുമടക്കം 12 പോയിന്റാണ് അവരുടെ സമ്പാദ്യം.

CSK

മറുഭാഗത്ത് എസ്ആര്‍എച്ചിനും പ്ലേഓഫ് സാധ്യത സജീവമാക്കാന്‍ ജയിക്കേണ്ടതുണ്ട്. 12 മാച്ചില്‍ 14 പോയിന്റുമായി മൂന്നാമതാണ് അവര്‍.അതുകൊണ്ടു തന്നെ തീപാറുന്ന ഒരു പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. സീസണില്‍ രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. നേരത്തേ ഹൈദരാബാദില്‍ നടന്ന ആദ്യപാദത്തില്‍ എസ്ആര്‍എച്ച് 10 റണ്‍സിന്റെ ത്രില്ലിങ് ജയം സ്വന്തമാക്കിയിരുന്നു.

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

IND vs IRE: അഭി- വൈഭവ് ഓപ്പണിങ്!!, നായകന്‍ സഞ്ജു 3ല്‍, അരങ്ങേറാന്‍ രജതും പ്രിന്‍സും; ഇതാ കിടു 11

തിങ്കളാഴ്ച ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നും സിഎസ്‌കെയുടെ മലയാളി സൂപ്പര്‍ താരം എത്ര റണ്ണെടുക്കുമെന്നും പ്രവിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ച് അറിയാം.

ആരു ജയിക്കും, കാരണങ്ങള്‍

ചെപ്പോക്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വിജയം ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരിക്കുമെന്നാണ് എഐ പ്രവചനം. വലിയൊരു സ്‌കോര്‍ പിറക്കുന്ന മല്‍സരമായിരിക്കില്ല ഇത്. 160-200 റണ്‍സ് വരെയാവും ആദ്യം ബാറ്റ് ചെയ്യുന്ന ടീം സ്‌കോര്‍ ചെയ്യുക.

ചേസിങായാലും ടോട്ടല്‍ പ്രതിരോധിക്കുകയായാലും സ്പിന്നായിരിക്കും വിധി നിര്‍ണയിക്കുന്നത്. 55-60 ശതമാനം വരെയാണ് ഈ കളിയില്‍ സിഎസ്‌കെയുടെ വിജയസാധ്യത. ടി20യെന്നത് അപ്രവചനീയമാണെങ്കിലും സിഎസ്‌കെയ്ക്കാണ് വിജയസാധ്യതയെന്നു എഐ പറയുന്നു.

ഈ മല്‍സരത്തില്‍ സിഎസ്‌കെയെ ഫേവറിറ്റുകളാക്കുന്ന ആദ്യത്തെ കാര്യം ഹോം ആനുകൂല്യമാണ്. ചരിത്രപരമായി നോക്കിയാല്‍ എസ്ആര്‍എച്ചിനെതിരേ ചെന്നൈയില്‍ മികച്ച റെക്കോര്‍ഡാണ് സിഎസ്‌കെയ്ക്കുള്ളത്.

ഈ ഗ്രൗണ്ടില്‍ ഓറഞ്ച് ആര്‍മിക്കെതിരേ സിഎസ്‌കെ 5-1ന് മുന്നിലാണ്. സ്പിന്‍, സ്ലോ ബൗളിങിനെ തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. ഇതു എസ്ആര്‍എച്ചിന്റെ അഗ്രസീവ് ബാറ്റിങിനേക്കാള്‍ യോജിക്കുന്നതും സിഎസ്‌കെയ്ക്കാണ്.

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

ടി20 കരിയര്‍ തീര്‍ന്നു!! ടീം ഇന്ത്യയില്‍ ഇവര്‍ക്ക് ഇനി ചാന്‍സില്ല? ഗില്ലടക്കം ലിസ്റ്റില്‍

രണ്ടാമത്തെ കാരണം ഈ സീണില്‍ ഹോഗ്രൗണ്ടില്‍ കളിക്കുന്ന അവസാനത്തെ മാച്ചായതിനാല്‍ അതു സിഎസ്‌കെയെ തീര്‍ച്ചയായും പ്രചോദ്ിപ്പിക്കുമെന്നതാണ്. ജയത്തോടെ തന്നെ സീസണ്‍ അവസാനിപ്പിക്കാന്‍ സിഎസ്‌കെ ആഗ്രഹിക്കും.

ഒരുപക്ഷെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഈ മാച്ചില്‍ തിരിച്ചെത്തുന്നതിനൊപ്പം വിരമിക്കലും പ്രഖ്യാപിച്ചേക്കും. ഈ തരത്തില്‍ വൈകാരികമായ ചില കാര്യങ്ങള്‍ സിഎസ്‌കെയെ ജയത്തിനുവേണ്ടി ഏറ്റവും മികച്ച കളി പുറത്തെടുക്കാനും സഹായിച്ചേക്കും.

സഞ്ജുവിന്റെ സ്‌കോര്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി ഓപ്പണറും സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനു അവസാനത്തെ രണ്ടു മാച്ചും അത്ര മികച്ചതായിരുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഒരാഴ്ചയ്ക്കിടെ രണ്ടു തവണ സിഎസ്‌കെ കൊമ്പുകോര്‍ത്തപ്പോള്‍ രണ്ടിലും സിഎസ്‌കെ നിരാശപ്പെടുത്തി. 28, 20 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

SANJU SAMSON

എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുളള നാളത്തെ മാച്ചില്‍ സഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് എഐ പ്രവചനം. 50-60 റണ്‍സെങ്കിലും ഈ മല്‍സരത്തില്‍ അദ്ദേഹം നേടും. അതില്‍ കൂടുതലും താരം സ്‌കോര്‍ ചെയ്യാനുള്ള സാധ്യതയുണ്ട്.

ഈ സീസണില്‍ സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍ കൂടിയാണ് സഞ്ജു. റണ്‍വേട്ടക്കാരില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്തും അദ്ദേഹമുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നും 50 ശരാശരിയില്‍ 164.24 23 സ്‌ട്രൈക്ക് റേറ്റില്‍ 450 റണ്‍സാണ് മലയാളി താരത്തിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ്് സ്്‌കോറും ഇതിലുള്‍പ്പെടും.

Story first published: Sunday, May 17, 2026, 12:12 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+