Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വെടിക്കെട്ട് താരം വേണം!! ഒപ്പം സ്പിന്നറും; എസ്ആര്‍എച്ചിനെതിരേ 2 മാറ്റം; ചെന്നൈക്ക് ഈ 11

ചെന്നൈ: ഐപിഎല്ലില്‍ തിങ്കാളാഴ്ച ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പുറത്താവലിന്റെ വക്കിലുള്ള അഞ്ചു തവണ ചാംപ്യന്‍മാര്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഈ മാച്ചില്‍ ലക്ഷ്യമിടുന്നില്ല. നെറ്റ് റണ്‍റേറ്റ് കൂടി മെച്ചപ്പെടുത്താന്‍ വലിയൊരു മാര്‍ജിനിലുള്ള ജയം ചെന്നൈക്കു ആവശ്യമാണ്.

അവസാന മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടേറ്റ ഏകപക്ഷീയ തോല്‍വി ചെന്നൈ ക്യാംപിനെ ഉലച്ചിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ എല്‍എസ്ജിയോടു ഇങ്ങനെയൊരു ഷോക്ക് അവര്‍ തീരെ പ്രതീക്ഷിച്ചതല്ല. ഈ കളിയിലെ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും എസ്ആര്‍എച്ചിനെതിരേ സിഎസ്‌കെയുടെ തയ്യാറെടുപ്പ്.

SARFARAZ KHAN

എല്‍എസ്ജിക്കെതിരേ ടീം സെലക്ഷനില്‍ സിഎസ്‌കെയ്ക്കു ചില പാളിച്ചകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ അടുത്ത കളിയില്‍ ടീം ലൈനപ്പിലും ചില മാറ്റങ്ങള്‍ അനിവാര്യമാണ്. എസ്ആര്‍എച്ചിനെ വീഴ്ത്താന്‍ സിഎസ്‌കെയുടെ ശക്തമായ ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ചെന്നൈ ടീം കോമ്പിനേഷന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തീര്‍ച്ചയായും വരുത്തിയേ തീരൂ. ഇതില്‍ ആദ്യത്തേത് ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമാ യ പ്രശാന്ത് വീറിനെ ഒഴിവാക്കകുയെന്നതാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ മാത്രമാണ് അദ്ദേഹത്തെ സിഎസ്‌കെ കളിപ്പിക്കുന്നത്.

ബൗളിങില്‍ വിശ്വാസമില്ലാത്തതിനാല്‍ ഒരോവര്‍ പോലും പ്രശാന്തിനു നല്‍കാന്‍ ചെന്നൈ തയ്യാറാവുന്നില്ല. ബൗളിങില്‍ പരീക്ഷിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയാവും നല്ലത്. പകരം വെടിക്കെട്ട്് ബാറ്ററായ സര്‍ഫറാസ് ഖാനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരണം.

കാരണം ബാറ്ററെന്ന നിലയില്‍ പ്രശാന്തിനേക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ് സര്‍ഫറാസ്. അതിനാല്‍ ബാറ്ററെന്ന നിലയില്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുകയും ചെയ്യും. ഏഴാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ താരത്തെ ഉപയോഗിക്കാം. ആദ്യ ബോള്‍ മുതല്‍ വമ്പനടികള്‍ക്കു ശേഷിയുള്ള സര്‍ഫറാസ് മികച്ചൊരു ഫീല്‍ഡറും കൂടിയാണ്.

സിഎസ്‌കെ ടീം കോമ്പിനേഷനില്‍ വരുത്തേണ്ട രണ്ടാമത്തെ മാറ്റം ഇംപാക്ട് പ്ലെയറായി വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ സ്പിന്നറായ അക്കീല്‍ ഹൊസെയ്‌നെ കളിപ്പിക്കുകയാണ്. അദ്ദേഹത്തെ പുറത്തിരുത്തിയതാണ് എല്‍എസ്ജിയുമയായുള്ള അവസാനത്തെ മാച്ചില്‍ സിഎസ്‌കെ വരുത്തിയ ഏറ്റവും വലിയ മണ്ടത്തരം. ഈ അബദ്ധം ഇനിയുള്ള മാച്ചുകളില്‍ സിഎസ്‌കെ തീര്‍ച്ചയായും ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കുകയും വേണം.

എസ്ആര്‍എച്ചിനെതിരേ സിഎസ്‌കെയ്ക്കു ആദ്യം ബാറ്റിങാണെങ്കില്‍ ശിവം ദുബെയ പ്ലെയിങ് ഇലവനില്‍ തന്നെ കളിക്കണം. തുടര്‍ന്ന് എതിര്‍ ടീമിന്റെ റണ്‍ചേസിലാണ് ഇംപാക്ട് സബായി അക്കീലിനെ കൊണ്ടുവരേണ്ടത്. അതേസമയം, സിഎസ്‌കെയ്ക്കു രണ്ടാമതാണ് ബാറ്റിങെങ്കില്‍ ഇലവനില്‍ അക്കീലും ഇംപാക്ട് സബായി ദുബെയും കളിക്കുകയും വേണം.

AKEAL HOSEIN RUTURAJ

ഈ രണ്ടു മാറ്റങ്ങള്‍ മാത്രമേ ഓറഞ്ച് ആര്‍മിയുമായുള്ള തിങ്കളാഴ്ചത്തെ നിര്‍ണായക മാച്ചില്‍ സിഎസ്‌കെ വരുത്തേണ്ടതുള്ളൂ. ക്യാപ്റ്റന്‍ റുതുതാജ് ഗെയ്ക്വാദും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും തന്നെ ഓപ്പണിങില്‍ തുടരും. വണ്‍ഡൗണായി ഉര്‍വില്‍ പട്ടേലും തുടര്‍ന്ന് കാര്‍ത്തിക് ശര്‍മയും ഇറങ്ങും.

ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍ എന്നിവരായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതിനു ശേഷം ബൗളര്‍മാരുടെ ഊഴമായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി നൂര്‍ അഹമ്മദ് കളിക്കുമ്പോള്‍ പേസ് നിരയില്‍ അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവരെ കാണാം.

ചെന്നൈയുടെ ബെസ്റ്റ് ലൈനപ്പ്

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി.

ഇംപാക്ട് പ്ലെയര്‍- അക്കീല്‍ ഹൊസെയ്ന്‍.

Story first published: Sunday, May 17, 2026, 13:26 [IST]
Other articles published on May 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+