Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാര്? ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന

ഇന്ത്യന്‍ ക്രിക്കറ്റിന് ഇതിഹാസ നായകന്‍ എംഎസ് ധോണി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെയാണ് ധോണിയുടെ യഥാര്‍ഥ പകരക്കാരന്‍ ആരെന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്നൊരു ഉത്തരം ലഭിക്കാത്തത്. നിലവില്‍ ധോണിയില്‍ നിന്നും വിരാട് കോലി ക്യാപ്റ്റന്‍സിയേറ്റു കഴിഞ്ഞെങ്കിലും ധോണിയൊളമെത്താന്‍ അദ്ദേഹത്തിനാവുമോയെന്നു കാലം തെളിയിക്കും. എന്നാല്‍ ടീം ഇന്ത്യയില്‍ അടുത്ത ധോണി ഇപ്പോഴുണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.

ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു റെയ്‌ന. എന്നാല്‍ കോലി നായകസ്ഥാനത്തേക്കു വന്നതോടെ അദ്ദേഹത്തിന് അവസരം നഷ്ടമാവുകയായിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത് സ്വപ്‌നം കാണുകയാണ് റെയ്‌ന.

രോഹിത്താണ് അടുത്ത ധോണി

രോഹിത്താണ് അടുത്ത ധോണി

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹുത് ശര്‍മയാണ് അടുത്ത ധോണിയെന്നു റെയ്‌ന അഭിപ്രായപ്പെട്ടു. ധോണിയുമായി വളരെയധികം സാമ്യം രോഹിത്തില്‍ തനിക്കു കാണാന്‍ കഴിഞ്ഞതായി അദ്ദേഹം പറയുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ അദ്ഭുതപ്പെടുത്തുന്ന കഴിവുള്ള താരമാണ് രോഹിത്. അടുത്ത ധോണിയാവാനുള്ള ശേഷി അദ്ദേഹത്തിനുണ്ടെന്നും 2018ലെ നിദാഹാസ് ട്രോഫിയില്‍ കീഴില്‍ കളിച്ചിട്ടുള്ള റെയ്‌ന കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിനെ പ്രശംസിച്ചു

രോഹിത്തിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് റെയ്‌നയ്ക്കുള്ളത്. രോഹിത്തിനു കീഴില്‍ കളിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അടുത്ത് നിന്നു വീക്ഷിക്കാന്‍ കഴിഞ്ഞു. വളരെ ശാന്തപ്രകൃതമാണ് രോഹിത്തിന്റേത്. മറ്റുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. ടീമിലെ മറ്റു താരങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കാന്‍ രോഹിത്തിനു കഴിയുന്നു. ഇവയ്‌ക്കെല്ലാമുപരി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നു. ഒരു ക്യാപ്റ്റന്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതിനൊപ്പം ഡ്രസിങ് റൂമിലെ അന്തരീക്ഷത്തെ ബഹുമാനിക്കുക കൂടി ചെയ്യുമ്പോള്‍ ഒരു മികച്ച ക്യാപ്റ്റനു വേണ്ട എല്ലാ യോഗ്യതയുമുണ്ടെന്നു നമുക്ക് പറയാന്‍ സാധിക്കുമെന്നും റെയ്‌ന വിശദമാക്കി.

എല്ലാവരും ക്യാപ്റ്റന്‍

എല്ലാവരും ക്യാപ്റ്റന്‍

ടീമിലെ എല്ലാവരും ക്യാപ്റ്റനാണെന്നു ചിന്തിക്കുന്നയാള്‍ കൂടിയാണ് രോഹിത്. ബംഗ്ലാദേശില്‍ ഇന്ത്യ ചാംപ്യന്‍മാരായ ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിരുന്നു. ശര്‍ദ്ദുല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെപ്പോലുള്ള യുവതാരങ്ങള്‍ക്കു അദ്ദേഹം നല്‍കിയിരുന്ന ആത്മവിശ്വാസം അന്നു നേരിട്ടു കണ്ടിരുന്നു.
ക്യാപ്റ്റനെന്ന നിലയില്‍ തന്റെ മിടുക്ക് രോഹിത് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു തവണ കിരീടത്തിലേക്കു നയിച്ച അദ്ദേഹം ഏറ്റവുമധികം കിരീടമുയര്‍ത്തിയ ക്യാപ്റ്റന്‍ കൂടിയാണ്. ഇതു മാത്രമല്ല ദേശീയ ടീമില്‍ കോലിക്കു പകരം നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും രോഹിത് തിളങ്ങിയിരുന്നു. 2018ലെ നിദാഹാസ് ട്രോഫിയും ഏഷ്യാ കപ്പും ഇന്ത്യക്കു സമ്മാനിച്ചത് അദ്ദേഹമായിരുന്നു. രോഹിത് നയിച്ച 10 ഏകദിനങ്ങളില്‍ എട്ടിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. കൂടാതെ 20 ടി20കളില്‍ 16ലും ടീമിനെ ജയിപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.

താരങ്ങള്‍ ആസ്വദിക്കുന്നു

താരങ്ങള്‍ ആസ്വദിക്കുന്നു

രോഹിത്തിന്റെ സാമീപ്യം ടീമിലെ മറ്റു താരങ്ങള്‍ ആസ്വദിക്കുന്നു. രോഹിത്തിന് ചുറ്റുമുള്ള പ്രഭാവലയം താരങ്ങളെ കൂടുതല്‍ പോസിറ്റീവാക്കി നിര്‍ത്തുകയും ചെയ്യുന്നു. അത്രയും മിടുക്കനാണ് അദ്ദേഹമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.
ധോണി കഴിഞ്ഞാല്‍ ഏറ്റും മികച്ച ക്യാപ്റ്റന്‍ രോഹിത് തന്നെയാണ്. എംഎസിനേക്കാള്‍ കൂടുതല്‍ ഐപിഎല്‍ ട്രോഫികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു പേരും സമാനരായ ക്യാപ്റ്റന്‍മാരാണ്. ടീമിലെ മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് രണ്ടു പേരും. നിങ്ങളുടെ ക്യാപ്റ്റന്‍ നിങ്ങളുടെ വാക്കുകള്‍ കൂടി കേള്‍ക്കുമ്പോള്‍ അത് ഒരുപാട് പ്രശ്‌നങ്ങള്‍ പരിഹരിക്കും. താരങ്ങളുടെ മാനസികമായ പ്രശ്‌നങ്ങളും ഇതോടെ ഇല്ലാതാവുമെന്നും റെയ്‌ന വിലയിരുത്തി.

Story first published: Wednesday, July 29, 2020, 11:32 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+