വെട്ടിക്കുറച്ചാലും ഓക്കെ, നടന്നാല്‍ മതി... ഐപിഎല്‍ പ്രതീക്ഷ കൈവിടാതെ വെടിക്കെട്ട് താരം

ലണ്ടന്‍: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ പ്രതീക്ഷ കൈവിടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഇംഗ്ലണ്ട് താരവുമായ ജോസ് ബട്‌ലര്‍. 2008ല്‍ ആരംഭിച്ച ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഇത്തവണ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ബിസിസിഐ. മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു പിടിച്ചതോടെ ബിസിസിഐ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ രാജ്യത്ത് ഓരോ ദിവസും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കെ ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

ഐപിഎല്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ അതു ദേശീയ, അന്തര്‍ ദേശീയ താരങ്ങളെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെയും നിരാശരാക്കും. ഐഐപിഎല്ലുമായി ബന്ധപ്പെട്ട് തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു ബട്‌ലര്‍ വ്യക്തമാക്കി. ടൂര്‍ണമെന്റ് നീട്ടി വയ്ക്കാന്‍ മാത്രമേ സാധ്യതയുള്ളൂവെന്നും ഈ വര്‍ഷം മറ്റേതെങ്കിലുമൊരു സമയത്തേക്കു മാറ്റി വയ്ക്കാന്‍ സാധ്യതയില്ലെന്നുമാണ് താനുള്‍പ്പെടെയുള്ള താരങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്മിത്തും ഓസീസിന്റെ ലോകകപ്പ് നേട്ടവും... എല്ലാം മാറ്റിമറിച്ചത് തന്റെ നിര്‍ദേശം- ബെയ്‌ലി

ഈ തലമുറയിലെ മികച്ച ഫീല്‍ഡര്‍... ഒന്നല്ല, രണ്ട് പേര്‍! ഒരാള്‍ ഇന്ത്യന്‍ താരമെന്ന് ജോണ്‍സ്

നിലവില്‍ ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നും വരുന്നില്ല. ടൂര്‍ണമെന്റ് ഏപ്രില്‍ 15 വരെ നീട്ടി വച്ച കാര്യം നമ്മള്‍ അറിഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഈ മാറ്റിവയ്ക്കല്‍ തുടരാന്‍ തന്നെയാണ് സാധ്യത. ടൂര്‍ണമെന്റ് ഈ വര്‍ഷം നടക്കുമോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂര്‍ണമെന്റുകളിലൊന്നാണ് ഐപിഎല്‍. അതുകൊണ്ടു തന്നെ ചെറിയ രീതിയിലെങ്കിലും അതു സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൈര്‍ഘ്യം വെട്ടിക്കുറച്ച് ഐപിഎല്‍ നടത്തുമെന്ന പ്രതീക്ഷ ഇപ്പോഴും തനിക്കുണ്ടെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ബട്‌ലര്‍. ഇതിനിടെയാണ് കൊറോണ വൈറസ് ഇന്ത്യയടക്കം ലോകത്തെയാകെ നിശ്ചലമാക്കിയത്. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനമാണ് മുന്‍ സീസണുകളില്‍ ബട്‌ലര്‍ കാഴ്ചവച്ചിട്ടുള്ളത്. 45 മല്‍സരങ്ങളില്‍ നിന്നും ഒമ്പത് ഫിഫ്റ്റികളടക്കം 1386 റണ്‍സ് താരം നേടിയിട്ടുണ്ട്. രാജസ്ഥാനിലെത്തും മുമ്പ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ബട്‌ലര്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 26, 2020, 17:36 [IST]
Other articles published on Mar 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X