വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇന്ത്യ എത്ര റണ്‍സെടുത്താലും ഭയമില്ല! കാരണം വ്യക്തമാക്കി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

171 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്

ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ എത്ര വലിയ ടോട്ടല്‍ നേടിയാലും ഇംഗ്ലണ്ടിനു അതേക്കുറിച്ച് ആശങ്കയില്ലെന്നു മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായിരുന്ന പോള്‍ കോളിങ്‌വുഡ് വ്യക്തമാക്കി. മല്‍സരത്തില്‍ മികച്ച ലീഡുമായി ഇന്ത്യ പിടിമുറുക്കവെയാണ് ഇന്ത്യയുടെ സ്‌കോറിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നു അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്.

99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു ഇന്ത്യ വഴങ്ങിയത്. തുടര്‍ന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന ഭദ്രമായ നിലയിലായിരുന്നു. രണ്ടു ദിവസവും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ഇന്ത്യ. 171 റണ്‍സിനു ലീഡ് ചെയ്യുകയാണ്. രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ ഫിഫ്റ്റിയുമാണ് ടെസ്റ്റില്‍ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

 ടോട്ടലിനെ ഭയക്കുന്നില്ല

ടോട്ടലിനെ ഭയക്കുന്നില്ല

ഓവലിലെ സാഹചര്യങ്ങള്‍ ബാറ്റിങിനു അനുകൂലമായാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യ നല്‍കുന്ന വിജയലക്ഷ്യത്തെക്കുറിച്ച് ഭയപ്പെടുന്നില്ല. നാലാം ദിനം ഇംഗ്ലണ്ടിനു നല്ല ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ പെട്ടെന്നു കളിയുടെ ഗതി തന്നെ മാറുന്നത് ഈ പരമ്പരയിലുടനീളം നമ്മള്‍ കണ്ടതാണ്. നാലാം ദിനം ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു കുറേക്കൂടി മൂവ്‌മെന്റ് ലഭിക്കുകയാണെങ്കില്‍ സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ ഞങ്ങള്‍ കഴിയും. ഇതിലൂടെ ഇന്ത്യന്‍ മധ്യനിരയിലും വാലറ്റത്തിലും സമ്മര്‍ദ്ദം ചെലുത്താനും സാധിക്കുമെന്നും കോളിങ്‌വുഡ് വിലയിരുത്തി.

 അച്ചടക്കത്തോടെ ബൗള്‍ ചെയ്തു

അച്ചടക്കത്തോടെ ബൗള്‍ ചെയ്തു

പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ തന്നെയാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബൗള്‍ ചെയ്തതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്നാദിനം മുഴുവന്‍ ഞങ്ങളുടെ ബൗളിങ് വളരെ മികച്ചതായിരുന്നു. പക്ഷെ ഡ്യൂക്ക് ബോളില്‍ നിന്നും വേണ്ടത്ര സ്വിങ് ലഭിക്കാതിരുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. വായുവില്‍ ബോള്‍ മൂവ് ചെയ്യുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പത്തിലാക്കുമെന്ന് നമുക്കെല്ലാമറിയുന്ന കാര്യമാണന്നും കോളിങ്‌വുഡ് പറഞ്ഞു. മൂന്നാംദിനം ബോള്‍ സ്വിങ് ചെയ്യിക്കാന്‍ കഴിയാവുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. തിളക്കമുള്ള ഭാഗം മാറ്റുന്നതടക്കം പരീക്ഷിച്ചിട്ടും ബോള്‍ കൂടുതല്‍ സ്വിങ് ചെയ്തില്ലെന്നു അദ്ദേഹം പറഞ്ഞു.

 ഇന്ത്യയുടെ ബാറ്റിങ്

ഇന്ത്യയുടെ ബാറ്റിങ്

ഇംഗ്ലീഷ് ബൗളര്‍മാര്‍ തികഞ്ഞ അച്ചടക്കത്തോടെ ബൗള്‍ ചെയ്തിട്ടും അതിനെ സമര്‍ഥമായി നേരിട്ട്് റണ്ണെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ക്രെഡിറ്റ് അര്‍ഹിക്കുന്നതായി കോളിങ്‌വുഡ് വ്യക്തമാക്കി.
മൂന്നാം ദിനത്തിലെ ബാറ്റിങ് പ്രകടനത്തിന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു. ബ്രേക്ക്ത്രൂ ലഭിക്കാന്‍ ഞങ്ങള്‍ക്കു കാത്തിരിക്കേണ്ടി വന്നു, ഭാഗ്യവശാല്‍ രണ്ടാം ന്യൂബോളില്‍ ഞങ്ങള്‍ക്കു ബ്രേക്ക്ത്രൂ ലഭിച്ചതായും കോളിങ്‌വുഡ് കൂട്ടിച്ചേര്‍ത്തു.

 ഇന്ത്യക്കു മേല്‍ക്കൈ

ഇന്ത്യക്കു മേല്‍ക്കൈ

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടിയിരിക്കുകയാണ്. ഒന്നാമിന്നിങ്‌സില്‍ ഒരു ഘട്ടത്തില്‍ ലീഡ് ലഭിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നെങ്കിലും 99 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വരികയായിരുന്നു. തുടര്‍ന്നു വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.
ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിനു അടിത്തറയിട്ടത്. അദ്ദേഹം 127 റണ്‍സെടുത്തു. 256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെടുന്നു. വിദേശത്തു രോഹിത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയായിരുന്നു ഇത്. നേരത്തേ അദ്ദേഹം ഏഴു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയിരുന്നെങ്കിലും എല്ലാം നാട്ടിലായിരുന്നു.
രോഹിത്തിനെക്കൂടാതെ ചേതേശ്വര്‍ പുജാരയും (61) ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു. 127 ബോളില്‍ ഒമ്പതു ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 153 റണ്‍സായിരുന്നു ഇരുവരും ചേര്‍ന്നെടുത്തത്. ഒരു വിക്കറ്റിനു 83 റണ്‍സെന്ന നിലയില്‍ ഒരുമിച്ച ഈ ജോടി ടീം സ്‌കോര്‍ 236ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. രോഹിത്തിനെയും പുജാരയെയും ഒരേ ഓവറിലാണ് ഇന്ത്യക്കു നഷ്ടമായത്. ഓലി റോബിന്‍സണിനായിരുന്നു വിക്കറ്റ്.

Story first published: Sunday, September 5, 2021, 16:47 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X