വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ അന്നു നിശ്ചലമായി... തുടരെ മൂന്നു ദിവസം ഉറക്കം വന്നില്ല! ലോകകപ്പ് ജയത്തെക്കുറിച്ച് ഉത്തപ്പ

2007ലെ പ്രഥമ ടി20 ലോകകപ്പിലാണ് ഇന്ത്യ വിജയികളായത്

മുംബൈ: എംഎസ് ധോണിയെന്ന ക്യാപ്റ്റനെ ലോകം ആദ്യമായി നോട്ടമിട്ടത് 2007ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതോടെയാണ്. പല സീനിയര്‍ താരങ്ങളും വിട്ടുനിന്ന ലോകകപ്പില്‍ ധോണിക്കു കീഴിലൊരു പരീക്ഷണ ടീമിനെ ബിസിസിഐ ഇറക്കിയപ്പോള്‍ ആര്‍ക്കും വലിയ പ്രതീക്ഷകളൊന്നുമില്ലായിരുന്നു. എന്നാല്‍ ധോണിയും സംഘവും എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും ലോകകപ്പുമായി മടങ്ങിയത്. ത്രില്ലിങ് ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

കോലി മികച്ച ക്യാപ്റ്റനല്ല!! എങ്ങനെ ധോണിയെപ്പോലെ കേമനാവാം? വഴി ഉപദേശിച്ച് കൈഫ്കോലി മികച്ച ക്യാപ്റ്റനല്ല!! എങ്ങനെ ധോണിയെപ്പോലെ കേമനാവാം? വഴി ഉപദേശിച്ച് കൈഫ്

ഡബിള്‍ നേടിയപ്പോള്‍ യുവിയും ധവാനും ഹാപ്പിയായിരുന്നില്ല! അവര്‍ ആഗ്രഹിച്ചത് റെക്കോര്‍ഡ്- രോഹിത്ഡബിള്‍ നേടിയപ്പോള്‍ യുവിയും ധവാനും ഹാപ്പിയായിരുന്നില്ല! അവര്‍ ആഗ്രഹിച്ചത് റെക്കോര്‍ഡ്- രോഹിത്

അവസാന പന്തില്‍ ജയിക്കാന്‍ സിക്‌സര്‍ വേണമെന്നിരിക്കെ ജൊഗീന്ദര്‍ ശര്‍മയുടെ പന്തില്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിനെ മലയാളി താരം ശ്രീശാന്ത് പിടികൂടിയതോടെ ഇന്ത്യ നാടകീയ ജയം സ്വന്തമാക്കുകയായിരുന്നു. അന്നത്തെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ടീമില്‍ അംഗമായിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ.

മൂന്നു ദിവസം ഉറക്കം വന്നില്ല

ഇന്ത്യ ലോകകപ്പ് നേടിയ ശേഷം തുടര്‍ച്ചയായി മൂന്നു ദിവസത്തേക്കു തനിക്കു ഉറക്കം വന്നില്ലെന്നു ഉത്തപ്പ വെളിപ്പെടുത്തി. ലോകകപ്പ് നേടിയപ്പോള്‍ ഞങ്ങലെല്ലാം വല്ലാത്ത ആഹ്ലാദനിര്‍വൃതിയിലായിരുന്നു. കാരണം പാകിസ്താനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയെന്നത് ആഹ്ലാദം ഇരട്ടിയാക്കിയതായും രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട വീഡിയോയില്‍ ഉത്തപ്പ പറയുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഉത്തപ്പ രാജസ്ഥാനു വേണ്ടിയാണ് കളിക്കുക. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഇന്ത്യയിലെത്തിയതോടെ ആകെ മാറി

ലോകകപ്പുമായി ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ചിത്രം ആകെ മാറിയതായി ഉത്തപ്പ വ്യക്തമാക്കി. വലിയ സ്വീകരണമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ചത്. ആര്‍ക്കു വേണ്ടിയും നിര്‍ത്തിവയ്ക്കാത്ത, എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. എന്നാല്‍ ആ ദിവസം മുംബൈ അക്ഷരാര്‍ഥത്തില്‍ നിശ്ചലമായി.
മുംബൈ ഒരുമിച്ച് ഞങ്ങള്‍ സഞ്ചരിച്ച ടീം ബസിനു പിന്നാലെ വന്നതു പോലെയാണ് അന്നു അനുഭവപ്പെട്ടത്. വിചിത്രമെന്നു പറയട്ടെ വല്ലാത്തൊരു കാലാവസ്ഥയായിരുന്നു അന്നത്തേത്. ഇന്ത്യയിലെ കാലാവസ്ഥയിലെ എല്ലാ മാറ്റവും ആ ഒരൊറ്റ ദിവസം തന്നെ അനുഭവിക്കേണ്ടി വന്നതായും ഉത്തപ്പ പറഞ്ഞു.

ലോകകപ്പ് വിജയം

ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനും ടീമിന് അതു നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനും കഴിയുകയെന്നത് മഹത്തായ അനുഭവമാണ്. ഇതേക്കുറിച്ച് വലിയ അഭിമാനവും അന്നു തോന്നി. ഞാന്‍ എന്റെ റോള്‍ ഭംഗിയാക്കിയതു പോലെ ടീമിലെ മറ്റുള്ളവരും തങ്ങളുടെ റോള്‍ നിറവേറ്റിയതായി ഉത്തപ്പ വിശദമാക്കി.
ഉത്തപ്പയെ സംബന്ധിച്ച് വ്യക്തിപരമായി അത്ര അഭിമാനിക്കാവുന്ന ലോകകപ്പായിരുന്നില്ല അത്. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെതിരേ ഫിഫ്റ്റിയുമായി തുടങ്ങിയ താരത്തിന് പിന്നീടുള്ള മല്‍സരങ്ങൡ തിളങ്ങാനായില്ല. 18.83 ശരാശരിയില്‍ ടൂര്‍ണമെന്റില്‍ ഉത്തപ്പ നേടിയത് 113 റണ്‍സായിരുന്നു. പാകിസ്താനെതിരായ ഫൈനലിലും താരം ഫ്‌ളോപ്പായി മാറി. എട്ടു റണ്‍സെടുത്ത ഉത്തപ്പയെ സുഹൈല്‍ തന്‍വീര്‍ പുറത്താക്കുകയായിരുന്നു.

Story first published: Wednesday, May 20, 2020, 14:34 [IST]
Other articles published on May 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X