വിരമിക്കലും വിമര്‍ശനവും... ധോണിക്ക് പറയാനുള്ളത് ഇത്രമാത്രം, അവരുടെ മിഡില്‍ സ്റ്റംപ് തെറിച്ചു!!

Written By:

റാഞ്ചി: അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റില്‍ നിന്നു മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ മഹേന്ദ്രസിങ് ധോണി വിരമിക്കണമെന്ന് പല മുന്‍ താരങ്ങളും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. യുവതാരങ്ങള്‍ക്കു ഉയര്‍ന്നു കൊടുക്കാന്‍ മുന്‍ ലോകകപ്പ് ജേതാവ് കൂടിയായ ധോണി മാറിക്കൊടുക്കണമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. സാധാരണയായി തനിക്കു നേരെയുള്ള വിമര്‍ശനങ്ങളെ ഹെലികോപ്റ്റര്‍ ഷോട്ട് കണക്കെ അടിച്ചുപറത്തുകയാണ് ധോണി ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ കിടിലന്‍ മറുപടിയുമായി ധോണി രംഗത്തു വന്നിരിക്കുകയാണ്. വിമര്‍ശകര്‍ക്കു കൂടുതലൊന്നും പറയാന്‍ അവസരം നല്‍കാത്ത കുറിക്കു കൊള്ളുന്ന മറുപടിയാണ് ധോണി നല്‍കിയത്.

1

ജീവിതത്തില്‍ ഓരൊരുത്തര്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവാമെന്നാണ് ധോണി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണമെന്നും ധോണി പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിയുന്നത് ഇപ്പോഴും തനിക്കു പ്രചോദനമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാവുകയെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. കഴിവില്ലാത്ത നിരവധി ക്രിക്കറ്റര്‍മാരെ നിങ്ങള്‍ കണ്ടിരിക്കാം. എന്നിട്ടും അവര്‍ ഏറെ ദൂരം മുന്നോട്ട് പോയതായി കാണാം. ഇത് അവര്‍ക്ക് ക്രിക്കറ്റിനോടുള്ള അതിയായ പാഷന്‍ കൊണ്ടാണെന്നും 36 കാരനായ ധോണി പറഞ്ഞു. ഇത്തരം പാഷനുള്ളവരെ കണ്ടുപിടിക്കേണ്ടത് കോച്ചുമാരാണ്. എല്ലാവരും രാജ്യത്തിനായി കളിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

തന്റെ ട്രേഡ് മാര്‍ക്കായ ഹെലികോപ്റ്റര്‍ ഷോട്ടിനെക്കുറിച്ചുള്ള ചോദ്യത്തിനു ധോണിയുടെ മറുപടി ഇതായിരുന്നു. ഇന്ത്യയിലെ റോഡുകളില്‍ ടെന്നീസ് ബോള്‍ കൊണ്ട് കളിച്ചു നടന്നിരുന്ന കാലത്താണ് ഹെലികോപ്റ്റര്‍ ഷോട്ടിനെക്കുറിച്ച് താന്‍ പഠിക്കുന്നത്. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് തട്ടിയാല്‍ പോലും പന്ത് ഏറെ ദൂരം പോവും. എന്നാല്‍ സാധാരണ ക്രിക്കറ്റില്‍ ബാറ്റിന്റെ മധ്യത്തില്‍ തട്ടിയെങ്കില്‍ മാത്രമേ കാര്യമുള്ളൂ. ഇതിനായി നന്നായി അധ്വാനിക്കണം. കുട്ടികള്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കരുതെന്നാണ് താന്‍ പറയുന്നത്. കാരണം, അവര്‍ക്ക് പരിക്കു പറ്റാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, November 13, 2017, 15:33 [IST]
Other articles published on Nov 13, 2017
Please Wait while comments are loading...