ഹെലികോപ്റ്റര്‍ ഷോട്ടുകളുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ധോണി ഒരുങ്ങുന്നു

Posted By: rajesh mc

ചെന്നൈ: രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2018 സീസണിലേക്ക് പ്രവേശനം നേടുന്നത്. ഏപ്രില്‍ 7ന് ഉദ്ഘാടന മത്സരത്തില്‍ തന്നെ കളത്തിലിറങ്ങുന്ന ചെന്നൈ രണ്ട് വര്‍ഷത്തെ ഇടവേള മൂലമുണ്ടായ വിടവ് നികത്താനുള്ള ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇതിന്റെ ഭാഗമായി കടുത്ത പരിശീലനത്തിലാണ്. ഇന്ത്യന്‍ ടീമില്‍ നിന്നും വിശ്രമം ലഭിച്ച താരം ട്വന്റി20യുടെ ഓളത്തിലേക്ക് തിരിച്ചെത്താനുള്ള കഠിനപ്രയത്‌നത്തിലാണ്.

34 കോടിയുടെ സ്വപ്‌നഭവനം ഉപേക്ഷിച്ച് കോഹ്ലി വാടക വീട്ടിലേക്ക്; കാരണം ഇതാണ്

പുതിയ സീസണിലെ ലേലം വിളിയിലും ധോണിയെ വിട്ടൊരു കളിയില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രഖ്യാപിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുമ്പോള്‍ ടീമിനെ നയിക്കാന്‍ എംഎസ് ധോണിയല്ലാതെ മറ്റൊരു താരത്തെക്കുറിച്ച് മാനേജ്‌മെന്റ് ചിന്തിച്ച് പോലുമില്ല. ഇദ്ദേഹത്തിന് പുറമെ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്.

dhoni

എല്ലാ ഐപിഎല്‍ മത്സരങ്ങളിലും പ്ലേഓഫ് കടന്ന ചെന്നൈ ഐപിഎല്ലിലും, ചാമ്പ്യന്‍സ് ലീഗിലും രണ്ട് തവണ കപ്പ് നേടുകയും ചെയ്തു. 2010, 2011 സീസണുകളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് ധോണി തന്നെയായിരുന്നു. 2010 ചാമ്പ്യന്‍സ് ലീഗിലും ഈ പ്രകടനം ആവര്‍ത്തിച്ചു. 2007 ലോക ടി20യിലും, 2011 ലോകകപ്പ് വിജയത്തിലും ഇന്ത്യന്‍ ടീമില്‍ ധോണിയുടെ മികവ് പ്രകടമായിരുന്നു.

2008ല്‍ ഐപിഎല്‍ ആദ്യ എഡിഷന്‍ മുതല്‍ ധോണി ചെന്നൈ ടീമിന്റെ ഭാഗമാണ്. 10 വര്‍ഷത്തിനിടെ 3,561 റണ്ണുകളും, 159 മത്സരങ്ങളുമാണ് ക്യാപ്റ്റന്‍ കൂളിന്റെ ഐപിഎല്‍ കാര്‍ഡിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും, ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 24, 2018, 8:51 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍