For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

34 കോടിയുടെ സ്വപ്‌നഭവനം ഉപേക്ഷിച്ച് കോഹ്ലി വാടക വീട്ടിലേക്ക്; കാരണം ഇതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി താന്‍ ബുക്ക് ചെയ്ത ആഡംബര അപ്പാര്‍ട്ട്‌മെന്റ് ഉപേക്ഷിച്ചു. മുംബൈ വര്‍ലിയിലുള്ള ഓംകാര്‍ 1973 ടവറിലാണ് 34 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് താരം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഈ പദ്ധതിക്ക് പകരം ശാന്തസുന്ദരമായ കടല്‍തീരത്ത് ഒരു പദ്ധതിയില്‍ ലാഭം കണ്ടതാണ് ബുക്കിംഗ് റദ്ദാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പം
2016 ജൂണിലാണ് ഓംകാര്‍ റിയാല്‍റ്റേഴ്‌സ് & ഡെവലപ്പേഴ്‌സിന്റെ 34 കോടി മൂല്യമുള്ള നിര്‍മ്മാണത്തിലിരുന്ന സൂപ്പര്‍ ലക്ഷ്വറി പദ്ധതി വിരാട് ബുക്ക് ചെയ്യുന്നത്. സീ-ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിലെ 35-ാം നിലയിലായിരുന്നു ക്യാപ്റ്റന്റെ 7171 സ്‌ക്വ.ഫീറ്റ് സ്വപ്‌നഭവനം. എന്നാല്‍ തൊട്ടടുത്ത് തന്നെയുള്ള രഹേജ ഗ്രൂപ്പിന്റെ മറ്റൊരു ബഹുനില അപ്പാര്‍ട്ട്‌മെന്റില്‍ പ്രതിമാസം 15 ലക്ഷം രൂപ വാടകയ്ക്ക് ഒരു സീവ്യൂ അപ്പാര്‍ട്ട്‌മെന്റ് ലീസിനെടുത്തതോടെയാണ് ബുക്കിംഗ് റദ്ദാക്കിയതെന്നാണ് സ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.

kohli

2675.07 സ്‌ക്വ.ഫീറ്റ് ഏരിയയുള്ള രഹേജ ലെജന്‍ഡിന്റെ അപ്പാര്‍ട്ട്‌മെന്റ് 40-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഹിന്ദി താരം അനുഷ്‌ക ശര്‍മ്മയെ വിവാഹം കഴിച്ച വിരാട് ഇവിടേക്ക് താമസം മാറുമോയെന്ന് ഉറപ്പായിട്ടില്ല. ഓംകാര്‍ 1973 പദ്ധതിയില്‍ 1100 കോടിയുടെ 70 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. പിരമള്‍ ഫണ്ട് മാനേജ്‌മെന്റിനാണ് ഇതിന്റെ വില്‍പ്പന ചുമതല. വിരാട് കോഹ്‌ലി ബുക്കിംഗ് റദ്ദാക്കിയത് ഓംകാറിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഈ പദ്ധതിയില്‍ 64 കോടി മുടക്കി യുവരാജ് സിംഗ് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Saturday, March 24, 2018, 8:58 [IST]
Other articles published on Mar 24, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+