ഐപിഎല്‍: ജാദവിന് പകരക്കാരനെ ചെന്നൈ കണ്ടെത്തി? ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇന്ത്യയിലേക്ക്...

Written By:

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായയ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ത്രസിപ്പിക്കുന്ന ജയം കൊയ്തപ്പോള്‍ ടീമിന്റെ വിജയറണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനു പരിക്കേറ്റു. ഇതേതുടര്‍ന്നു ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും താരം പിന്‍മാറുകയും ചെയ്തു. ജാദവിന്റെ പിന്‍മാറ്റത്തോടെ ചെന്നൈ പകരക്കാരനു വേണ്ടി തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലിയെയാണ് ജാദജവിന്റെ പകരക്കാരനായി ചെന്നൈ കണ്ടു വച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. മുംബൈക്കെതിരായ ആദ്യ മല്‍സരം കഴിഞ്ഞ തൊട്ടടുത്ത ദിസവം തന്നെ ചെന്നൈയുമായുള്ള കരാര്‍ സംബന്ധിച്ച കടലാസുകൡ വില്ലി ഒപ്പുവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐപിഎല്‍: ചെന്നൈ വീണ്ടും 'വീട്ടുമുറ്റത്ത്'... ആവേശം ഒപ്പം പ്രതിഷേധവും, എതിരാളി കെകെആര്‍

ഐപിഎല്‍: ആശിച്ചത് 'വന്‍മതിലാവാന്‍'... പക്ഷെ സംഭവിച്ചത് മറ്റൊന്ന്, ഇത് ഇന്ത്യന്‍ ടെര്‍മിനേറ്റര്‍

1

നിലവില്‍ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റില്‍ യോര്‍ക്ക്‌ഷെയര്‍ ടീമിനു വേണ്ടി കളിക്കുകയാണ് വില്ലി. ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചെന്നൈ ടീമിനൊപ്പം അവസരം ലഭിച്ചാല്‍ അതു പരമാവധി മുതലെടുക്കുക തന്നെയാണ് വില്ലിയുടെ ലക്ഷ്യം. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ രണ്ടു കോടി രൂപയായിരുന്നു വില്ലിയുടെ അടിസ്ഥാന വില. പക്ഷെ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

2

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് വില്ലി. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ടീമിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ താരത്തിനായിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി ട്വന്റി20യില്‍ 24 വിക്കറ്റുകളാണ് വില്ലിയുടെ സമ്പാദ്യം. കൂടാതെ 34 ഏകദിനങ്ങളില്‍ നിന്നും 36 വിക്കറ്റുകളും താരം പിഴുതിട്ടുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 10:31 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍