വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ അവതാളത്തില്‍, ഇനി ടി20 ലോകകപ്പും! നടക്കുമോ? പ്രതികരിച്ച് സിഎ

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിനു വേദിയാവുന്നത്

മെല്‍ബണ്‍: കായികലോകത്തെ കൊറോണ വൈറസ് വിഴുങ്ങവെ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും മാറ്റിവയ്ക്കുമോയെന്നതാണ് ഇതിനു കാരണം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്നത്.
ഐപിഎല്ലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പല പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും കൊറോണ ഭീതിയെ തുടര്‍ന്നു മാറ്റി വച്ചിട്ടുണ്ട്.

Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedule

പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരംപെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

ഒളിംപിക്‌സ്, യൂറോ കപ്പ് എന്നിവയും നീട്ടി വച്ചേക്കുമെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് ടി20 ലോകകപ്പിനെയും കൊറോണ ബാധിക്കുമോയെന്ന സംശയങ്ങളുയരുന്നത്. ടി20 ലോകകപ്പ് നടത്തിപ്പിനെ്ക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി കെവിന്‍ റോബേര്‍ട്ട്‌സ്.

അധികം വൈകാതെ തുടങ്ങിയേക്കും

കുറച്ച് ആഴ്ചകള്‍ക്കം, അല്ലെങ്കില്‍ മാസങ്ങള്‍ക്കകം നിര്‍ത്തി വച്ചിരിക്കുന്ന എല്ലാ കായിക മല്‍സരങ്ങളും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നു റോബേര്‍ട്ട്‌സ് വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ നമ്മള്‍ക്കാവില്ല. എങ്കിലും അധികം വൈകാതെ എല്ലാം സാധാരണ ഗതിയിലേക്കു മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍- നവംബര്‍ മാസം

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഐസിസിയുടെ ടി20 ലോകകപ്പിനു ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 18 മുതല്‍ 23 വരെയാണ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കുക. അതിനു ശേഷം ഒക്ടോബര്‍ 24 മുതലായിരിക്കും ലോകകപ്പ് ആരംഭിക്കുക. 12 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ നവംബര്‍ 15നാണ്.

ഫൈനല്‍ എംസിജിയില്‍

പ്രശസ്തമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് (എംസിജി) ലോകകപ്പിന്റെ കലാശപ്പോരിനു വേദിയാവുക. ഫൈനലലിനു ഈ സ്‌റ്റേഡിയം നിറഞ്ഞു കവിയുമെന്നു തന്നെയാണ് തങ്ങളുടെ കണക്കുകൂട്ടലുകളെന്നു റോബേര്‍ട്ട്‌സ് പറഞ്ഞു. വനിതകളുടെ ടി20 ലോകകപ്പ് ഫൈനലും ഇതേ സ്റ്റേഡിയത്തില്‍ തന്നെയായിരുന്നു അരങ്ങേറിയത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരിന് സ്‌റ്റേഡിയം ഹൗസ്ഫുള്ളായിരുന്നു.

നിരവധി പരമ്പരകള്‍

കൊറോണ ഭീഷണിയെ തുടര്‍ന്ന് നിരവധി ക്രിക്കറ്റ് പരമ്പരകളാണ് മാറ്റിവച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയും ഓസീസിന്റെ ന്യൂസിലാന്‍ഡ് പര്യടനവും നീട്ടിയിരുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയും മാറ്റിവച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനവും മാറ്റിവച്ച പരമ്പരകളില്‍പ്പെടുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗും നിര്‍ത്തിവച്ചിട്ടുണ്ട്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിയിരുന്നു.

Story first published: Tuesday, March 17, 2020, 15:23 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X