വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ പിന്‍ഗാമി കോലി തന്നെ, അപ്പോള്‍ ധോണിയോ? ഇരുവരും തമ്മില്‍ അമ്പരപ്പിക്കുന്ന സാമ്യതകള്‍!!

ചില കാര്യങ്ങളില്‍ ധോണിയും സച്ചിനും തമ്മില്‍ സാമ്യതകളുണ്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയും. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത്രയും പ്രിയങ്കരരായ വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ ഇന്ത്യക്കുള്ളൂ. വിവാദങ്ങളിലൊന്നും അകപ്പെടാതെ രാജ്യത്തിനായി കൈയ്‌മെയ് മറന്നു പോരാടിയിട്ടുള്ള താരങ്ങളാണ് ഇരുവരും.

കോലിക്കുതിപ്പില്‍ സച്ചിനും കൊമ്പുകുത്തി!! വിശ്വനാഥിനെ പിന്നിലാക്കി പുജാര... പന്തിന് നാണക്കേട് കോലിക്കുതിപ്പില്‍ സച്ചിനും കൊമ്പുകുത്തി!! വിശ്വനാഥിനെ പിന്നിലാക്കി പുജാര... പന്തിന് നാണക്കേട്

നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയെ സച്ചിന്റെ പിന്‍ഗാമിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ചില സാമ്യതകളാണ് ഇതിനു കാരണം. എന്നാല്‍ കോലിയുമായി മാത്രമല്ല ധോണിയുമായും സച്ചിന് ചില സാമ്യതകളുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ഏപ്രില്‍ 15ഉം ഫെബ്രുവി 24ഉം ഫേവറിറ്റുകള്‍

ഏപ്രില്‍ 15ഉം ഫെബ്രുവി 24ഉം ഫേവറിറ്റുകള്‍

സച്ചിനും ധോണിക്കും ഒരുപോലെ പ്രിയപ്പെട്ട രണ്ടു ദിവസങ്ങളാണ് ഏപ്രില്‍ 15ഉം ഫെബ്രുവരി 24ഉം. 2011 ഏപ്രില്‍ 15നാണ് സച്ചിന്‍ ഐപിഎല്ലില്‍ തന്റെ കന്നെ സെഞ്ച്വറി കണ്ടെത്തിയത്. കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേയായിരുന്നു ഇത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ദിവസമാണ് ഐപിഎല്ലില്‍ ധോണിയും തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയത്.
2010 ഫെബ്രുവരി 24നാണ് സച്ചിന്‍ ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 200 റണ്‍സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ദിവസം ധോണി ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറും (224*) നേടിയിരുന്നു.

കരിയറിലെ നാഴികക്കല്ലുകള്‍

കരിയറിലെ നാഴികക്കല്ലുകള്‍

കരിയറിലെ ചില നാഴികക്കല്ലുകളുടെ കാര്യത്തിലും ധോണിയും സച്ചിനും തമ്മില്‍ സാമ്യതകളുണ്ട്. ഏകദിന കരിയറില്‍ തന്റെ 189ാം ഇന്നിങ്‌സിലായിരുന്നു സച്ചിന്‍ 7000 റണ്‍സ് തികച്ചത്. 2012ല്‍ പാകിസ്താനെതിരേ ധോണിയും ഇത്ര തന്നെ ഇന്നിങ്‌സുകളിലായിരുന്നു 7000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
കൂടാതെ കരിയറിലെ 100ാമത്തെ അര്‍ധസെഞ്ച്വറി സച്ചിനും ധോണിയും നേടിയത് ഓസ്‌ട്രേലിയക്കെതിരേയാണ്. ഇതിലും തീരുന്നില്ല സാമ്യങ്ങള്‍. ക്യാപ്റ്റനെന്ന നിലയില്‍ സച്ചിനും ധോണിയും നേടിയത് ആറു സെഞ്ച്വറികളാണ്. കൂടാതെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റില്‍ തന്നെ ഇരുവരും കന്നി അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു.

ഏകദിന അരങ്ങേറ്റത്തില്‍ ഡെക്ക്

ഏകദിന അരങ്ങേറ്റത്തില്‍ ഡെക്ക്

ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ സച്ചിനും ധോണിയും ഡെക്കായാണ് പുറത്തായത്. 1989ല്‍ ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഈ കളിയില്‍ റണ്ണൊന്നുമെടുക്കാനാവാതെ അദ്ദേഹത്തിന് ക്രീസ് വിടേണ്ടിവരികയും ചെയ്തു.
2004ല്‍ ബംഗ്ലാദേശിനെതിരേയാണ് ധോണി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അക്കൗണ്ട് തുറക്കാനാവാതെ മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ യോഗം.

ഐപിഎല്ലിലെ സാമ്യങ്ങള്‍

ഐപിഎല്ലിലെ സാമ്യങ്ങള്‍

ഐപിഎല്ലില്‍ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെയും ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിന്റെയും ഐക്കണ്‍ താരങ്ങളാണ്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളും ഇരുവര്‍ക്കും ജയിക്കാനായിട്ടുണ്ട്. ഐപിഎല്ലില്‍ സച്ചിന്‍ കന്നി അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ 65 റണ്‍സിനാണ് പുറത്തായത്. ധോണിയും ഇതേ റണ്‍സിന് തന്നെയാണ് കന്നി അര്‍ധസെഞ്ച്വറി തികച്ചപ്പോള്‍ ഔട്ടായിട്ടുള്ളത്.

 ചരിത്രനേട്ടങ്ങള്‍ക്കു സാക്ഷി

ചരിത്രനേട്ടങ്ങള്‍ക്കു സാക്ഷി

കളിക്കളത്തില്‍ സച്ചിന്റെ ചില ചരിത്രനേട്ടങ്ങള്‍ക്കു സാക്ഷിയാവാനുള്ള ഭാഗ്യം ധോണിക്കുണ്ടായിട്ടുണ്ട്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സച്ചിന്‍ പുറത്താവാതെ 200 റണ്‍സെടുത്ത് ലോക റെക്കോര്‍ഡ് സ്ഥാപിക്കുമ്പോള്‍ ബാറ്റിങ് പങ്കാളിയായി ക്രീസിന്റെ മറുവശത്തുണ്ടായിരുന്നത് ധോണിയായിരുന്നു.
ഇതേ വര്‍ഷം ടെസ്റ്റില്‍ രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ സച്ചിന്‍ തികയ്ക്കുമ്പോള്‍ ക്രീസില്‍ കൂട്ടായി ഉണ്ടായിരുന്നത് ധോണിയയായിരുന്നു.

Story first published: Saturday, September 1, 2018, 10:21 [IST]
Other articles published on Sep 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X