വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗവാസ്‌കറാണ് ശരി, ധോണി ലോകകപ്പ് കളിക്കില്ല! കാരണം ചൂണ്ടിക്കാട്ടി ബ്രാഡ് ഹോഗ്

ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് അരങ്ങേറുന്നത്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി ഇന്ത്യക്കു വേണ്ടി കളിക്കുമെന്നു താന്‍ കരുതുന്നില്ലെന്നു ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഗ്. ട്വിറ്ററിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.

dhoni

ധോണി ലോകകപ്പി കളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നായിരുന്നു ഹോഗിനോടുള്ള ആരാധകന്റെ ചോദ്യം. ഐപിഎല്ലിലെ പ്രകടനം ഇപ്പോഴും പെന്‍ഡിങിലാണ്. എന്നിരുന്നാലും ദുഖത്തോടെ പറയട്ടെ ഇല്ലെന്നായിരുന്നു ഹോഗിന്റെ മറുപടി. അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഇപ്പോള്‍ കുറച്ചുകാലമായി ധോണി കളിക്കുന്നില്ല. ഐപിഎല്‍ ഇനി നടക്കുകയാണെങ്കില്‍ തന്നെ അദ്ദേഹം കൂടുതല്‍ മല്‍സരങ്ങളും കളിക്കുക ചെന്നൈയിലായിരിക്കും. ഇവിടുത്തെ പിച്ച് സ്പിന്‍ ബൗളിങിനു അനുകൂലമാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പേസ് ബൗളിങ് പിച്ചാണ് ധോണിയെ കാത്തിരിക്കുന്നതെന്നും ഹോഗ് ട്വീറ്റ് ചെയ്തു.

hogg

നേരത്തേ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും സമാനമായ അഭിപ്രായമാണ് ധോണിയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ധോണിയെ കാണണമെന്നു താന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അതു നടക്കാന്‍ സാധ്യത തീരെയില്ല. ധോണി ടീം വിട്ട ശേഷം ഇന്ത്യ ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ടീമിന് അദ്ദേഹത്തെ ഇപ്പോള്‍ വേണണമെന്നില്ല. വലിയ പ്രഖാപ്യനങ്ങള്‍ നടത്തുന്നത് ഇഷ്ടമല്ലാത്ത ധോണമി വളരെ സൈലന്റായി തന്നെ കളി നിര്‍ത്തുന്നതായി പ്രഖ്യാപിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.

ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ലഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍IPL 2020: ഇപ്പോഴില്ലെങ്കില്‍ ജൂലൈ-സപ്തംബറില്‍? പക്ഷെ നടന്നേക്കില്ല! ഇവയാണ് കാരണങ്ങള്‍

അതേസമയം, ടി20 ലോകകപ്പില്‍ ധോണി ഇന്ത്യക്കൊപ്പം വേണമെന്നാണ് അടുത്തിടെ വിരമിച്ച മുന്‍ ഓപ്പണര്‍ വസീം ജാഫറും മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്രയും പറഞ്ഞത്. ധോണി ടീമിന് മുതല്‍ക്കൂട്ടാണ്. വിക്കറ്റ് കീപ്പറായി ധോണി തന്നെ കളിക്കണം. എങ്കില്‍ അത് കെഎല്‍ രാഹുലിനെ സമ്മര്‍ദ്ദത്തില്ലാതെ കളിക്കാന്‍ സഹായിക്കുമെന്നും ജാഫര്‍ അഭിപ്രായപ്പെട്ടിരുന്നു. ധോണിയുടെ അനുഭവസമ്പത്തിനു പകരം വയ്ക്കാവുന്ന മറ്റൊന്ന് ഇല്ലെന്നായിരുന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്. ധോണിക്കു മടങ്ങിവരാന്‍ ഐപിഎല്‍ വേണമെന്നില്ല. ദേശീയ ടീമിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നു അദ്ദേഹം തുറന്നു പറഞ്ഞാല്‍ അതു സെലക്ടര്‍മാര്‍ സ്വാഗതം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും ചോപ്ര പറഞ്ഞിരുന്നു.

Story first published: Saturday, March 21, 2020, 17:26 [IST]
Other articles published on Mar 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X