വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഹീറോയെപ്പോലെ വന്നു, ഇപ്പോള്‍ 'കൊമേഡിയന്‍'!! എന്തൊരു ദുരന്തം, സീസണിലെ വന്‍ ഫ്‌ളോപ്പുകള്‍

വന്‍ പ്രതീക്ഷകളുമായെത്തിയ ചില താരങ്ങള്‍ ദയനീയമായാണ് പരാജയപ്പെട്ടത്

മുംബൈ: ഐപിഎല്ലിന്റെ 11ാം സീസണ്‍ പാതി ദൂരം പിന്നിട്ടുകഴിഞ്ഞു. ഫ്രാഞ്ചൈസികള്‍ക്ക് ഇനിയുള്ളത് ജീവന്‍മരണ പോരാട്ടങ്ങളാണ്. ഇത്തവണത്തെ ലേലത്തില്‍ വന്‍ തുകയ്ക്ക് ഹീറോയെപ്പോലെ ടീമുകളിലെത്തി ഇപ്പോള്‍ എല്ലാവരും പരിഹസിക്കുന്ന കൊമേഡിയന്‍മാരായി മാറിയ ചില താരങ്ങളെയും ക്രിക്കറ്റ് ആരാധകര്‍ കണ്ടു കഴിഞ്ഞു.

ഇത്തരത്തില്‍ വന്‍ പ്രതീക്ഷ നല്‍കി ഫ്‌ളോപ്പായി മാറിയ കളിക്കാര്‍ എട്ടു ഫ്രാഞ്ചൈസികളിലുമുണ്ട്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഓരോ ടീമിലെയും ദുരന്തനായകരായി മാറിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍)

ബെന്‍ സ്‌റ്റോക്‌സ് (രാജസ്ഥാന്‍)

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഈ സീസണിലും ഈ പദവി നിലനിര്‍ത്തിയാണ് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. റൈസിങ് പൂനെ ജയന്റ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ സ്റ്റോക്‌സിന്റെ നിഴല്‍ മാത്രമാണ് ഈ സീസണില്‍ കണ്ടത്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്റ്റോക്‌സ് ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആറു മല്‍സരങ്ങളില്‍ നിന്നും 147 റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്. ബൗളിങില്‍ ഒരു വിക്കറ്റ് മാത്രമേ താരം വീഴ്ത്തിയിട്ടുമുള്ളൂ. 11 റണ്‍സ് ശരാശരിയിലാണ് സ്റ്റോക്‌സ് റണ്‍സ് വിട്ടുകൊടുത്തത്തത്.

 ക്രിസ് മോറിസ് (ഡല്‍ഹി)

ക്രിസ് മോറിസ് (ഡല്‍ഹി)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ക്രിസ് മോറിസും ഐപിഎല്ലില്‍ ഫ്‌ളോപ്പായി മാറി. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു താരം ഈ സീസണില്‍ കളിച്ചത്. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മോറിസ് ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരാംഗവുമാണ്.
്ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാന്‍ ശേഷിയുള്ള മോറിസ് പക്ഷെ ഈ സീസണിണില്‍ നനഞ്ഞ പടക്കമായി മാറി. നാലു കളികളില്‍ നിന്നും 46 റണ്‍സും നാലു വിക്കറ്റുകളും മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പരിക്കുമൂലം സീസണ്‍ പൂര്‍ത്തിയാക്കാനാവാതെ മോറിസ് ഇതിനകം നാട്ടിലേക്കു മടങ്ങുകയും ചെയ്തിട്ടുണ്ട്.

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ശക്തമായ ബാറ്റിങ് ലൈനപ്പുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആരെന്നു ചോദിച്ചാല്‍ ഉത്തരം ആരോണ്‍ ഫിഞ്ചെന്നാവും. നിലവില്‍ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരിലൊരാളായ അദ്ദേഹം താളം കണ്ടെത്താനാവാതെ പതറുകയാണ്. ഓപ്പണിങില്‍ മാത്രമല്ല ഏതു റോളിലും തനിക്കു തിളങ്ങാനാവുമെന്ന് കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ലയണ്‍സിനൊപ്പം ഫിഞ്ച് തെളിയിട്ടിച്ചിരുന്നു.
ഓസീസിനായി നിരവധി മല്‍സരങ്ങളില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ള ഫിഞ്ചിന് പക്ഷെ പഞ്ചാബ് ടീമില്‍ മധ്യനിരയിലാണ് സ്ഥാനം. ആറു കളികളില്‍ നിന്നും വെറും 24 റണ്‍സാണ് താരത്തിനു നേടാനായിട്ടുള്ളക്. ഇനിയും ഇതേ പ്രകടനം തുടര്‍ന്നാല്‍ ഫിഞ്ചിനെ സൈഡ് ബെഞ്ചിലേക്കു മാറ്റാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.

 മനീഷ് പാണ്ഡെ (ഹൈദരാബാദ്)

മനീഷ് പാണ്ഡെ (ഹൈദരാബാദ്)

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ യുവ താരങ്ങളില്‍ ഒരാളാണ് മനീഷ് പാണ്ഡെ. മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പാണ്ഡെയ്ക്ക് പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഈ സീസണില്‍ ഫോമിലേക്കുയരാന്‍ കഴിഞ്ഞിട്ടില്ല.
ലേലത്തില്‍ വന്‍ തുക നല്‍കി ഹൈദരാബാദ് തങ്ങളുടെ ടീമിലെത്തിച്ച പാണ്ഡെയ്ക്ക് പക്ഷെ മൂല്യത്തിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ബാറ്റിങില്‍ നിരാശപ്പെടുത്തിയ താരം ഫീല്‍ഡിങിലും അമ്പെ പരാജയമായി മാറി. മൂന്നു ക്യാച്ചുകളാണ് സീസണില്‍ പാണ്ഡെ കൈവിട്ടത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 142 റണ്‍സ് മാത്രമേ താരം ഈ സീസണില്‍ നേടിയിട്ടുള്ളൂ,

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറെ ഭയപ്പെട്ടിരുന്ന ഓസീസ് പേസര്‍ മിച്ചെല്‍ ജോണ്‍സനും ഈ സീസണിലെ ഐപിഎല്ലില്‍ പരാജയമാണ്. ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ തങ്ങളുടെ ടീമിലെത്തിച്ചിരുന്നു. പക്ഷെ തന്റെ പ്രതാപകാലത്തിന്റെ അടുത്തെങ്ങുമെത്താന്‍ ജോണ്‍സന് കഴിഞ്ഞിട്ടില്ല.
മുമ്പ് സ്ഥിരമായി 140 കിമി-150 കിമി വേഗതയില്‍ ബൗള്‍ ചെയ്തിട്ടുള്ള പേസറുടെ ഇപ്പോഴത്തെ വേഗം 130 കിമി മാത്രമാണ്. സീസണില്‍ ഇതുവരെ മൂന്നു മല്‍സരങ്ങളില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ജോണ്‍സന്‍ രണ്ടു വിക്കറ്റാണ് നേടിയത്.

സര്‍ഫ്രാസ് ഖാന്‍ (ബാംഗ്ലൂര്‍)

സര്‍ഫ്രാസ് ഖാന്‍ (ബാംഗ്ലൂര്‍)

ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളായിരുന്നു സര്‍ഫ്രാസ് ഖാന്‍. എന്നാല്‍ സര്‍ഫ്രാസിനെ ടീമില്‍ നിര്‍ത്താനുള്ള ആര്‍സിബിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു. 2016ലെ ഐപിഎല്ലിലെ ചില ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരിക്കല്‍പ്പോലും സര്‍ഫ്രാസിന് തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടില്ല.
സീസണില്‍ മൂന്നു കളികളിലാണ് സര്‍ഫ്രാസിന് ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. വെറും 11 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായിരുന്ന കിരോണ്‍ പൊള്ളാര്‍ഡിന് ഈ സീസണില്‍ എന്തു സംഭവിച്ചുവെന്ന ആശങ്കയിലാണ് ആരാധകര്‍. നേരത്തേ ബാറ്റിങിലും ബൗളിങിലും ടീമിനെ നിരവധി മല്‍സരങ്ങളില്‍ ജയിപ്പിച്ചിട്ടുള്ള പൊള്ളാര്‍ഡിനെ പക്ഷെ ഈ സീസണില്‍ ബാറ്റ്‌സ്മാനായി മാത്രമേ മുംബൈ പരീക്ഷിച്ചിട്ടുള്ളൂ.
ആറു മല്‍സരങ്ങളില്‍ നിന്നും 63 റണ്‍സാണ് പൊള്ളാര്‍ഡ് ഇതുവരെ നേടിയിട്ടുള്ളത്. ഇതോടെ പൊള്ളാര്‍ഡിനെ ഇനിയുള്ള മല്‍സരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് മുംബൈ.

രവീന്ദ്ര ജഡേജ (ചെന്നൈ)

രവീന്ദ്ര ജഡേജ (ചെന്നൈ)

2012ല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയതു മുതല്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ താരമാണ് രവീന്ദ്ര ജഡേജ. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ ഈ സീസണില്‍ തിരിച്ചെത്തിയ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളും ജഡേജയായിരുന്നു.
എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകിടം മറിക്കുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ടീമില്‍ നിരവധി സ്പിന്നര്‍മാരുള്ളതിനാല്‍ ബൗളറെന്ന നിലയില്‍ ജഡേജയെ ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി അധികം ഉപയോഗിച്ചിട്ടില്ല.
ബാറ്റിങില്‍ പല പൊസിഷനുകളിലും ബാറ്റ് ചെയ്യാന്‍ ജഡേജയ്ക്ക് അവസരം ലഭിച്ചെങ്കിലും അവ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 47 റണ്‍സ് മാത്രമാണ് താരം ഇതുവരെ നേടിയത്.

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ... ജയം തുടരാന്‍ ഡല്‍ഹി, പൂനെയില്‍ പൊടിപാറുംഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ ചെന്നൈ... ജയം തുടരാന്‍ ഡല്‍ഹി, പൂനെയില്‍ പൊടിപാറും

Story first published: Monday, April 30, 2018, 11:42 [IST]
Other articles published on Apr 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X