ഐപിഎല്‍ തുലാസ്സില്‍! കൊറോണ വിഴുങ്ങുമോ? ബിസിസിഐയുടെ തീരുമാനം മാര്‍ച്ച് 14ന്

ദില്ലി: കായിക ലോകത്തെയും കൊറോണ വൈറസ് പിടികൂടിയിരിക്കെ ക്രിക്കറ്റ് പ്രേമികളും ആശങ്കയിലാണ്. ഐപിഎല്ലിനെയും കൊറോണ വിഴുങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും നിരവധി കായിക മല്‍സരങ്ങളാണ് കൊറോണ ഭീതി കാരണം റദ്ദാക്കുകയോ, നീട്ടി വയ്ക്കുകയോ, അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയോ ചെയ്തിട്ടുള്ളത്.

IPL Governing Council to meet on Saturday to discuss threat | Oneindia Malayalam

ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ പുറത്ത്, ഞെട്ടിച്ച് അത്‌ലറ്റിക്കോ, പിഎസ്ജി കടന്നു

മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. മല്‍സരങ്ങള്‍ വേദിയാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഇതിനകം നിലപാട് എടുത്തു കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരും ഐപിഎല്‍ നീട്ടി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 14ന് യോഗം

മാര്‍ച്ച് 14ന് യോഗം

ഐപിഎല്ലിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 14ന് ഭരണ സമിതി യോഗം വിളിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഐപിഎല്‍ നീട്ടി വയ്ക്കുകയോ, അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുകയോ ചെയ്യാനാണ് സാധ്യത.

മുംബൈയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയേഷ് ഷാ, ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവരെല്ലാം സംബന്ധിക്കും.

കാണികളില്ലാതെ മല്‍സരം

കാണികളില്ലാതെ മല്‍സരം

ഐപിഎല്‍ മാറ്റി വയ്ക്കുന്നതിനു പകരം അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനോടാണ് ഫ്രാഞ്ചൈസികള്‍ അനുകൂലിക്കുന്നതെന്നാണ് വിവരം. രാജ്യത്തിനു പുറത്ത് നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഇതിനകം ഇങ്ങനെ നടത്തിക്കഴിഞ്ഞു.

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഇതിനു നല്ലൊരു ഉദാഹരണമാണ്. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ കഴിഞ്ഞ ദിവസം നടന്ന മല്‍സരവും ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരുന്നു.

ടിക്കറ്റ് വില്‍പ്പന നിരോധിച്ചു

ടിക്കറ്റ് വില്‍പ്പന നിരോധിച്ചു

ഐപിഎല്‍ മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. ജയ്പൂര്‍, ദില്ലി, ഹൈദരാബാദ്, ബെംഗളൂരു എന്നീവിടങ്ങളില്‍ ഇതിനകം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവില്‍ കൊറോണ ബാധ സ്ഥിരീകരിച്ച ശേഷമായിരുന്നു ഐപിഎല്ലിനു വേദിയാവില്ലെന്നു കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തെ കത്ത് മുഖേന അറിയിച്ചത്.

ചര്‍ച്ച ചെയ്ത് തീരുമാനിക്കും

ചര്‍ച്ച ചെയ്ത് തീരുമാനിക്കും

സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ഇതുവരെ നിര്‍ദേശങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശം എന്തു തന്നെയായാലും അത് പാലിക്കും. ഐപിഎല്ലിന് ഇനിയും ആഴ്ചകള്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധൃതി പിടിച്ചു തീരുമാനം എടുക്കേണ്ടതില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാര്‍ച്ച് 14ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നേരത്തേ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടു പോവുന്നുണ്ടെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.

മാര്‍ഗനിര്‍ദേശം നല്‍കി

മാര്‍ഗനിര്‍ദേശം നല്‍കി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി കളിക്കാര്‍ക്കു ബിസിസിഐ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധ തടയാനുള്ള നിര്‍ദേശങ്ങളാണ് താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡബ്ല്യുഎച്ച്ഒയും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്നെയാണ് കളിക്കാര്‍ക്കും നല്‍കിയിരിക്കുന്നത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 12, 2020, 10:28 [IST]
Other articles published on Mar 12, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X