വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിനെ തിരഞ്ഞടുക്കുന്നത് ഗാംഗുലി! സെലക്ടര്‍മാര്‍ കാഴ്ചക്കാര്‍- ഗുരുതര ആരോപണം

ചില മുന്‍ സെലക്ടര്‍മാരാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരേ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ സെലക്ടര്‍മാര്‍. ടീം സെലക്ഷന്‍ യോഗത്തില്‍ ഗാംഗുലി സ്ഥരിമായി പങ്കെടുക്കുന്നതായും ടീം സെലക്ഷനില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതായും ചില മുന്‍ സെക്ടര്‍മാരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2019 ഒക്ടോബറിലാണ് മുന്‍ നായകന്‍ കൂടിയായ ഗാംഗുലി ബിസിസഐ പ്രസിഡന്റ് സ്ഥാനത്തേക്കു വന്നത്. അന്നു മുതല്‍ ഇതുവരെ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലെല്ലാം അദ്ദേഹം പങ്കെടുക്കുകയും ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് മുന്‍ സെലക്ടര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

1

നിയമപ്രകാരം ഇന്ത്യന്‍ ടീം സെലക്ഷനില്‍ ഇടപെടാന്‍ ബിസിസിഐ പ്രസിഡന്റിനു അനുമതിയില്ല. എന്നാല്‍ ഈ നിയമം സൗരവ് ഗാംഗുലി വീണ്ടും വീണ്ടും തെറ്റിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മുന്‍ സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ നടന്ന മഴുവന്‍ ടീം സെലക്ഷന്‍ യോഗങ്ങളിലും ഗാംഗുലി പങ്കെടുത്തിട്ടുണ്ടെന്ന് മുമ്പുണ്ടായിരുന്ന മൂന്നു സെക്ടര്‍മാരും വെളിപ്പെടുത്തിയിരിക്കുകയാണ്.
സെലക്ഷന്‍ കമ്മിറ്റിയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നിലനിര്‍ത്തുന്നതിനു വേണ്ടി ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ബിസിസിഐ പ്രസിഡന്റിനു ഒരു പങ്കുമില്ലെന്നാണ് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്.

2

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം പല നിര്‍ണായക തീരുമാനങ്ങളുമെടുത്തിരുന്നു. വിരാട് കോലിയെ നായകസ്ഥാനത്തു നിന്നു നീക്കിയതും ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതുമെല്ലാം ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ്. ഇവയിലെല്ലാം ഗാംഗുലിക്കു നിര്‍ണായക പങ്കുണ്ടെന്ന സൂചന കൂടിയാണ് സെലക്ടര്‍മാരുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുന്നത്.

3

ഇന്ത്യക്കു വേണ്ടി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും കളിച്ച അനുഭവസമ്പത്ത് ഗാംഗുലിക്കുണ്ട്. അതുകൊണ്ടു തന്നെ അനുഭവസമ്പത്ത് കുറഞ്ഞ സെലക്ടര്‍മാര്‍ ടീം സെലക്ഷന്‍ യോഗത്തില്‍ തങ്ങളുടെ അഭിപ്രായം തുറന്നു പറയാന്‍ വിമുഖത കാണിക്കുന്നതായും മുന്‍ സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ 23 ടെസ്റ്റുകളും 65 ഏകദിനങ്ങളുമാണ് കളിച്ചിട്ടുള്ളത്. അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന സെലക്ടര്‍ എംഎസ്‌കെ പ്രസാദാവട്ടെ വെറും ആറു ടെസ്റ്റുകളും 17 ഏകദിനങ്ങളും മാത്രമേ കളിച്ചിട്ടുള്ളൂ.

4

2019 ഒക്ടോബര്‍ 24നു സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സൗരവ് ഗംഗുലി പങ്കെടുത്ത ഫോട്ടോ ബോര്‍ഡ് തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെടുത്ത് ദിവസങ്ങള്‍ക്കകമായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ടീമുകളെ തിരഞ്ഞെടുത്ത ശേഷം സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ എല്ലാവരും പുഞ്ചിരിക്കുന്നുവെന്ന ക്യാപ്ഷനോടെയായിരുന്നു ബിസിസിഐ ഫോട്ടോ പങ്കുവച്ചത്.

5

ഗാംഗുലിയെക്കൂടാതെ അന്നത്തെ മുഖ്യ സെലക്ടര്‍ പ്രസാദ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ, മറ്റു സെലക്ടര്‍മാര്‍ എന്നിവരെല്ലാം ഫോട്ടോയിലുണ്ടായിരുന്നു. അടുത്തിടെ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോ ടീം സെലക്ഷന്‍ യോഗത്തില്‍ നിന്നുള്ളതല്ലെന്നായിരുന്നു ഗാംഗുലി പിടിഐയോടു പറഞ്ഞത്. എനിക്ക് ആരോടെങ്കിലും ഉത്തരം പറയേണ്ടതുണ്ടെന്നു കരുതുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ മാനിക്കേണ്ട കാര്യവുമില്ല. ഞാന്‍ ബിസിസിഐ പ്രസിഡന്റാണ്, ഈ ജോലി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യക്കു വേണ്ടി 424 മല്‍സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചില സമയങ്ങളില്‍ ആളുകളെ ഓര്‍മപ്പെടുത്തുന്നത് മോശമായ കാര്യമാണെന്നു തോന്നുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

6

ഗാംഗുലിയെക്കൂടാതെ അന്നത്തെ മുഖ്യ സെലക്ടര്‍ പ്രസാദ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ, മറ്റു സെലക്ടര്‍മാര്‍ എന്നിവരെല്ലാം ഫോട്ടോയിലുണ്ടായിരുന്നു. അടുത്തിടെ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോ ടീം സെലക്ഷന്‍ യോഗത്തില്‍ നിന്നുള്ളതല്ലെന്നായിരുന്നു ഗാംഗുലി പിടിഐയോടു പറഞ്ഞത്. എനിക്ക് ആരോടെങ്കിലും ഉത്തരം പറയേണ്ടതുണ്ടെന്നു കരുതുന്നില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളെ മാനിക്കേണ്ട കാര്യവുമില്ല. ഞാന്‍ ബിസിസിഐ പ്രസിഡന്റാണ്, ഈ ജോലി ചെയ്യുകയും ചെയ്യുന്നു. ഇന്ത്യക്കു വേണ്ടി 424 മല്‍സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ചില സമയങ്ങളില്‍ ആളുകളെ ഓര്‍മപ്പെടുത്തുന്നത് മോശമായ കാര്യമാണെന്നു തോന്നുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു.

7

വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കി പകരം രോഹിത് ശര്‍മയെ നിയമിച്ചത് വലിയ കോളിളക്കമാണുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഗാംഗുലിയുടെ പ്രസ്താവകള്‍ കോലി പരസ്യമായി തള്ളുകയും ചെയ്തിരുന്നു.
നായകസ്ഥാനത്തു നിന്നു മാറ്റുന്ന കാര്യം കോലിയെ നേരത്തേ തന്നെ അറിയിച്ചിരുന്നുവെന്നും ടി20 ക്യാപ്റ്റന്‍സി രാജിവയ്ക്കുന്നതായി അറിയിച്ചപ്പോള്‍ അതു പാടില്ലെന്ന് അഭ്യര്‍ഥിച്ചിരുന്നതായും ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ രണ്ടു വാദങ്ങളും കോലി തള്ളുകയായിരുന്നു. നായകസ്ഥാനമൊഴിയരുതെന്ന് ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നു മാറ്റിയ കാര്യം പ്രഖ്യാപനത്തിനു അല്‍പ്പം മുമ്പ് മാത്രമാണ് തന്നെ വിളിച്ച് അറിയിച്ചതെന്നുമായിരുന്നു കോലി തുറന്നടിച്ചത്.

Story first published: Friday, March 4, 2022, 13:41 [IST]
Other articles published on Mar 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X