വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനും ലോക്ക് വീഴും? സൂചന നല്‍കി ഗാംഗുലി, മാറ്റി വയ്ക്കുക അസാധ്യം... ഇതാണ് കാരണം

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ 15ന് ഐപിഎല്‍ ആരംഭിക്കാനാവില്ലെന്ന് ഉറപ്പായി

മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ഭയപ്പെട്ടതു തന്നെ ഒടുവില്‍ സംഭവിക്കാന്‍ പോവുന്നു. രാജ്യം 21 ദിവസത്തെ ലോക്ക്ഡൗണിലേക്കു നീങ്ങിയതോടെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിനും ലോക്ക് വീഴുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാര്‍ച്ച് 29നായിരുന്നു നേരത്തേ ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണവൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇതു ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കുകയായിരുന്നു.

ടോക്യോ ഒളിമ്പിക്‌സ് മാറ്റി, അടുത്തവര്‍ഷം നടക്കുംടോക്യോ ഒളിമ്പിക്‌സ് മാറ്റി, അടുത്തവര്‍ഷം നടക്കും

ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍ധോണി ക്യാപ്റ്റനെങ്കില്‍ ഹീറോ, കോലിയെങ്കില്‍ സീറോ! ലിസ്റ്റില്‍ യുവിയടക്കം സൂപ്പര്‍ താരങ്ങള്‍

കൊറോണവൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്ലും അനിശ്ചിതത്വത്തിലായിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഉത്തരമില്ലെന്നു ഗാംഗുലി

ഐപിഎല്‍ ഇത്തവണ നടക്കുമോയെന്ന ചോദ്യത്തിനു തനിക്കു മറുപടിയില്ലെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും തന്നെ പറയാന്‍ സാധിക്കില്ല. ടൂര്‍ണമെന്റ് നമ്മള്‍ നീട്ടി വച്ച അതേ അവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഐപിഎല്‍ ഇത്തവണയുണ്ടാവുമോയെന്നു പറയാന്‍ സാധിക്കില്ലെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

പ്ലാന്‍ ചെയ്യാനാവില്ല

ഐപിഎല്ലില്‍ ഈ വര്‍ഷം തന്നെ മറ്റേതെങ്കിലും മാസങ്ങളിലേക്കു മാറ്റി വയ്ക്കുകയെന്നത് പ്രായോഗികമല്ല. കാരണം ഭാവി പരമ്പരകളും ടൂര്‍ണമെന്റുകളുമെല്ലാം നേരത്തേ തീരുമാനിക്കപ്പെട്ടതാണ്. അവ അതു പോലെ തന്നെ നടക്കും. അവയില്‍ മാറ്റം വരുത്താന്‍ കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിക്കറ്റ് മാത്രമല്ല നിരവധി ടൂര്‍ണമെന്റുകളും പരമ്പരകളുമെല്ലാം ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.

ഇന്‍ഷുറന്‍സ് പരിരക്ഷ

നിലവിലെ സാഹചര്യത്തില്‍ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ഉടമകള്‍ക്കു ഇന്‍ഷുറന്‍സ് തുക ലഭിക്കുമോയെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ ലോക്ക് ഡൗണാണ്. അതുകൊണ്ടു തന്നെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന കാര്യം സംശയമാണ്. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതു ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുമോയെന്ന് തനിക്കുറപ്പില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
നമുക്ക് കാത്തിരിക്കാം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോള്‍ എല്ലാത്തിനും ഉറച്ച ഒരു ഉത്തരം നല്‍കുകയെന്നത് ബുദ്ധിമുട്ടാണെന്നും ദാദ പറഞ്ഞു.

സ്വാഗതം ചെയ്തു

രാജ്യം മുഴുവന്‍ 21 ദിവസത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഗാംഗുലി സ്വാഗതം ചെയ്തു. നിലവിലെ അവസ്ഥയില്‍ ഏറ്റവും ഉചിതമായ തീരുമാനം ഇതു തന്നെയാണ്. ചില കാര്യങ്ങള്‍ ആരുടെയും നിയന്ത്രണത്തിലുള്ളതല്ല. സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും എന്തു നിര്‍ദേശങ്ങള്‍ വച്ചാലും അവ നാം പിന്തുടരേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും അതു തന്നെയാണ് നടക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 25, 2020, 10:04 [IST]
Other articles published on Mar 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X