വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യം സ്റ്റംപുകളില്‍ ആഞ്ഞുചവിട്ടി, പിന്നെ വലിച്ചൂരി നിലത്തെറിഞ്ഞു! ഷാക്വിബിന് എന്തുപറ്റി?

ധാക്ക പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയായിരുന്നു സംഭവം

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ വീണ്ടുമൊരു വിവാദക്കുരുക്കില്‍. അടുത്തിടെയാണ് വാതുവയ്പ്പുകാര്‍ തന്നെ സമീപിച്ച കാര്യം രസഹ്യമാക്കി വച്ചതിന്റെ പേരരില്‍ ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഏര്‍പ്പെടുത്തിയ ഷാക്വിബിന്റെ വിലക്ക് അവസാനിച്ചത്. ഇപ്പോള്‍ വീണ്ടുമൊരു വിലക്ക് താരത്തിനു നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ധാക്ക പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെയുള്ള ഷാക്വിബിന്റെ മോശം പെരുമാറ്റമാണ് ഇതിനു കാരണം.

1

ഡിപിഎല്ലില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബും അബഹാനി ലിമിറ്റഡും തമ്മിലുള്ള 40ാമത്തെ മല്‍സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. അംപയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി ഷാക്വിബ് നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്. മല്‍സരത്തില്‍ അബഹാനി ലിമിറ്റഡിന്റെ താരമായിരുന്നു ഷാക്വിബ്. ആദ്യം ബാറ്റ് ചെയ്ത മുഹമ്മദന്‍ നിശ്ചിത 20 ഓവറില്‍ 145 റണ്‍സാണ് നേടിയത്. റണ്‍ചേസിനിടെ അഞ്ചാമത്തെ ഓവറിലായിരുന്നു ഷാക്വിബ് ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ ദേശീയ ടീമിലെ സഹതാരമായ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീം ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 10 റണ്‍സെടുത്തു.

ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് പെട്ടെന്നുണ്ടായതല്ല, കൃത്യമായ പ്ലാനിങ്- എല്ലാത്തിലും ദ്രാവിഡ് 'ടച്ച്'ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് പെട്ടെന്നുണ്ടായതല്ല, കൃത്യമായ പ്ലാനിങ്- എല്ലാത്തിലും ദ്രാവിഡ് 'ടച്ച്'

IND vs SL: ഇവര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി? സ്ഥാനമര്‍ഹിക്കാതെ 'ലോട്ടറി'യടിച്ചത് മൂന്നു പേര്‍ക്ക്!IND vs SL: ഇവര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി? സ്ഥാനമര്‍ഹിക്കാതെ 'ലോട്ടറി'യടിച്ചത് മൂന്നു പേര്‍ക്ക്!

2

മറ്റൊരു ഓവറില്‍ മുഷ്ഫിഖുറിനെതിരേ ഷാക്വിബ് എല്‍ബിഡബ്ല്യുവിനു വേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. ബാറ്റ്‌സ്മാന്‍ കൃത്യമായി വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതായി വാദിച്ച ഷാക്വിബ് അംപയറോടു തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്നാണ് നിയന്ത്രണം വിട്ട അദ്ദേഹം അംപയര്‍ക്ക് അരികിലുണ്ടായിരുന്ന സ്റ്റംപുകള്‍ക്കു നേരെ ശക്തിയായി ചവിട്ടിയത്. ഇതുകൊണ്ടും ഷാക്വിബ് നിര്‍ത്തിയില്ല. അംപയറുമായി താരം വാദം തുടര്‍ന്നതോടെ മറ്റു മുഹമ്മദന്‍ താരങ്ങളും ഒപ്പം ചേര്‍ന്നത് രംഗം കൂടുതല്‍ വഷളാക്കി. ഷാക്വിബിന്റെ രോഷപ്രകടനത്തില്‍ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന നജ്മുല്‍ ഹൊസൈന്‍ ഷാന്റോ അമ്പരപ്പ് പ്രകടിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം.

3

ഇതിനു ശേഷമാണോയെന്നു വ്യക്തമല്ല ഷാക്വിബ് ഒരിക്കല്‍ക്കൂടി അംപയറോടു രോഷം പ്രകടിപ്പിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ ബൗള്‍ ചെയ്യുന്നത് പക്ഷെ അദ്ദേഹമില്ല. ഫീല്‍ഡ് ചെയ്യവെ അംപയര്‍ക്കു നേരെ ഓടിയടുത്ത ഷാക്വിബ് നോണ്‍സ്‌ട്രൈക്കിങ് എന്‍ഡിലെ മൂന്നു സ്റ്റംപുകളും വലിച്ചൂരി നിലത്തെറിയുകയായിരുന്നു. തുടര്‍ന്നു അംപയറുമായി താരം കയര്‍ത്തു സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ മോശം പെരുമാറ്റത്തിന് ഷാക്വിബിനു നേരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുക്കുമെന്നാണ് സൂചനകള്‍. വിലക്കോ, പിഴയോ അദ്ദേഹത്തിനു ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, സംഭവത്തിന്റെ പേരില്‍ ഷാക്വിബ് മാപ്പു ചോദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം. നിയന്ത്രണം വിട്ട് മല്‍സരം നശിപ്പിച്ചതിനും ഞാന്‍ എല്ലാവരോടും, പ്രത്യേകിച്ചും വീട്ടില്‍ വച്ച് മല്‍സരം കണ്ടവരോടു മാപ്പുചോദിക്കുകയാണ്. എന്നെപ്പോലെ പരിചയസമ്പത്തുള്ള ഒരു താരം ഒരിക്കലും ഈ തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പക്ഷെ ചില നിര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കും. ടീമുകള്‍, മാനേജ്‌മെന്റ്, ടൂര്‍ണമെന്റ് ഒഫീഷ്യലുകള്‍, സംഘാടക സമിതി എന്നിവരോടെല്ലാം മാനുഷികമായ ഈ തെറ്റിന്റെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. നന്ദി, എല്ലാവരോടും സ്‌നേഹം എന്നായിരുന്നു ഷാക്വിബ് ട്വിറ്ററില്‍ കുറിച്ചത്.

Story first published: Friday, June 11, 2021, 17:40 [IST]
Other articles published on Jun 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X