വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് കടുത്ത തിരിച്ചടി! റിഷഭിന് ലോകകപ്പും നഷ്ടമായേക്കും-സഞ്ജുവിന് വഴിതെളിയുന്നു

വാഹനം കത്തി നശിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും ജീവന് ആപത്ത് സംഭവിക്കാതെ റിഷഭ് രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണ്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ വാഹനാപകടം ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ഐപിഎല്ലിനായും ഏകദിന ലോകകപ്പിനായും മുന്നൊരുക്കം നടത്തവെ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്.

വാഹനം കത്തി നശിക്കുന്ന സാഹചര്യം ഉണ്ടായെങ്കിലും ജീവന് ആപത്ത് സംഭവിക്കാതെ റിഷഭ് രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണ്. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് അല്‍പ്പം ഗുരുതരമായുള്ളത്. ഇന്നലെ കൂടുതല്‍ ചികിത്സക്കായി റിഷഭിനെ മുംബൈയിലേക്കെത്തിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് കടുത്ത നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഐപിഎല്ലിന് പിന്നാലെ വരാനിരിക്കുന്ന ഏകദിന ലോകകപ്പും റിഷഭിന് നഷ്ടമായേക്കുമെന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Also Read: റിഷഭിന്റെ പരിക്ക് അവന് ലഭിച്ച അനുഗ്രഹം! കാരണം ഇതാണ്- ചൂണ്ടിക്കാട്ടി അജയ് ജഡേജAlso Read: റിഷഭിന്റെ പരിക്ക് അവന് ലഭിച്ച അനുഗ്രഹം! കാരണം ഇതാണ്- ചൂണ്ടിക്കാട്ടി അജയ് ജഡേജ

ലിഗമെന്റിന്റെ പരിക്ക് പ്രശ്‌നം

ലിഗമെന്റിന്റെ പരിക്ക് പ്രശ്‌നം

റിഷഭിന്റെ പുറത്തേറ്റ പൊള്ളലിന് അടിയന്തര പ്ലാസിക് സര്‍ജറി ചെയ്‌തെങ്കിലും താരത്തിന്റെ കാല്‍ ലിഗമെന്റിനേറ്റ പരിക്കാണ് വില്ലനായി മാറിയത്. ഇത് ഭേദമാവാന്‍ കുറഞ്ഞത് 9 മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ അദ്ദേഹത്തിന് ഏകദിന ലോകകപ്പ് നഷ്ടമാവുമെന്ന കാര്യം ഉറപ്പാണ്.

ബിസിസി ഐയുടെ മെഡിക്കല്‍ സംഘം റിഷഭിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ഇവരെ ഉദ്ധരിച്ചാണ് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്കറ്റ് കീപ്പറായതിനാല്‍ത്തന്നെ ലിഗമെന്റിനേറ്റ പരിക്ക് പൂര്‍ണ്ണമായും മാറാതെ തിരിച്ചുവരിക പ്രയാസം. അതുകൊണ്ട് തന്നെ യുവതാരത്തിന്റെ മടങ്ങിവരവ് വൈകും.

Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

അരുണ്‍ ദുമല്‍ പറയുന്നതിങ്ങനെ

അരുണ്‍ ദുമല്‍ പറയുന്നതിങ്ങനെ

ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ദുമല്‍ പറഞ്ഞത് നിലവില്‍ റിഷഭിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച് കൃത്യമായൊന്നും പറയാനാവില്ലെന്നാണ്. 'അവന് സാധിക്കുന്ന ഏറ്റവും മികച്ച ചികിത്സ നല്‍കാനാണ് ശ്രമിക്കുന്നത്.

ഈ അവസരത്തില്‍ അവന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായി പറയാനാവില്ല. ഡോക്ടര്‍മാര്‍ വരുന്ന ദിവസങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി പറയും. അതിന് മുമ്പ് ഒന്നും പറയാനാവില്ല'-ദുമല്‍ പറഞ്ഞു.

ലണ്ടനിലേക്ക് കൊണ്ടുപോകും

ലണ്ടനിലേക്ക് കൊണ്ടുപോകും

റിഷഭിന്റെ ലിഗമെന്റിന്റെ പ്രശ്‌നത്തിന് പരിഹാരമാവുകയും നടക്കാന്‍ തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിഷഭിനെ ലണ്ടനിലേക്ക് ചികിത്സക്കായി കൊണ്ടുപോവുമെന്നാണ് ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് പറയുന്നത്.

'അവന് നടക്കാന്‍ സാധിക്കുന്ന നിലയിലേക്കെത്തിയ ശേഷം ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് കൊണ്ടുപോകും. എന്നാല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയാനാവില്ല.

അവന്റെ കൈക്കുഴക്കും കാല്‍ക്കുഴക്കും ശസ്ത്രക്രിയ ആവിശ്യമാണ്. എങ്ങനെയായാലും 8-9 മാസമെങ്കിലും വിശ്രമം വേണ്ടിവരും-ബിസിസി ഐ വൃത്തം പറഞ്ഞു.

ഇന്ത്യക്കും ഡല്‍ഹിക്കും തിരിച്ചടി

ഇന്ത്യക്കും ഡല്‍ഹിക്കും തിരിച്ചടി

റിഷഭ് പന്തിന്റെ അഭാവം ഇന്ത്യക്ക് ലോകകപ്പില്‍ വലിയ തിരിച്ചടി തന്നെയാണ്. സമീപകാലത്തെ താരത്തിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എതിര്‍ ടീമുകള്‍ റിഷഭിനെ ഭയക്കുന്നു.

വിക്കറ്റിന് പിന്നിലും നിലവില്‍ ഏറ്റവും ബെസ്റ്റ് റിഷഭാണ്. ഇന്ത്യയുടെ പ്ലേയിങ് 11 സംതുലിതാവസ്ഥ നല്‍കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് റിഷഭ്. താരത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നതില്‍ സംശയമില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്. സൂപ്പര്‍ താരത്തിന്റെ അഭാവം ഡല്‍ഹിക്കും നികത്താനാവാത്ത വിടവാണ്. ഡല്‍ഹി ഡേവിഡ് വാര്‍ണറെ നായകനായി മുന്നോട്ട് പോവുമെങ്കിലും ബാറ്റിങ് നിരയിലെ റിഷഭിന്റെ വിടവ് നികത്തുക പ്രയാസം.

Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

സഞ്ജുവിന് ലോകകപ്പ് വിളിയെത്തിയേക്കും

സഞ്ജുവിന് ലോകകപ്പ് വിളിയെത്തിയേക്കും

റിഷഭ് പന്തിന് പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണിന് ഏകദിന ലോകകപ്പിലേക്ക് വിളിയെത്തിയേക്കും. മുഖ്യ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് സാധ്യത. കെ എല്‍ രാഹുലും വിക്കറ്റ് കീപ്പറായുണ്ട്.

എന്നാല്‍ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് കീപ്പറെന്ന് വിളിക്കാനാവാത്ത സാഹചര്യത്തില്‍ സഞ്ജുവിനും വിളിയെത്താന്‍ സാധ്യത കൂടുതല്‍. വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജു നടത്തുന്ന പ്രകടനം താരത്തിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Friday, January 6, 2023, 13:03 [IST]
Other articles published on Jan 6, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X