വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ടി20 ടീം ഓഫ് ഓഫ് ദി ഇയര്‍- ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യക്കാരുടെ പൊടിപോലുമില്ല!

പാകിസ്താന്റെ മൂന്നു പേര്‍ ടീമിലിടം പിടിച്ചു

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. പാകിസ്താന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസമാണ് ടി20 ഇലവന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഒരാള്‍ക്കു പോലും ഇലവനില്‍ ഇടം നേടാനായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഐസിസിയുടെ സൂപ്പര്‍ ഇലവനില്‍ കൂടുതല്‍ താരങ്ങളുള്ളത് പാകിസ്താനില്‍ നിന്നും സൗത്താഫ്രിക്കയില്‍ നിന്നുമാണ്. മൂന്നു വീതം കളിക്കാര്‍ ഇരുടീമുകളില്‍ നിന്നും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയുടെ രണ്ടു പേര്‍ ഇലവന്റെ ഭാഗമായപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളിലെ ഓരോ കളിക്കാര്‍ വീതവും തിരഞ്ഞെടുക്കപ്പെട്ടു.

1

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലറും പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാര്‍. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയാണ് റിസ്വാന്‍. 29 മല്‍സരങ്ങളില്‍ നിന്നും 1326 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 73.66 ശരാശരിയില്‍, 134.89 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ ബാറ്ററുമായിരുന്നു റിസ്വാന്‍.

2

ബട്‌ലറിനും വളരെ മികച്ച വര്‍ഷമായിരുന്നു 2021. 14 മല്‍സരങ്ങളില്‍ നിന്നും 65.44 ശരാശരിയില്‍ ഒരു സെഞ്ച്വറിയടക്കം അദ്ദേഹം 589 റണ്‍സെടുത്തിരുന്നു. ടി20 ലോകകപ്പില്‍ 269 റണ്‍സോടെ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററാവാനും ബട്‌ലര്‍ക്കു കഴിഞ്ഞു.

3

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ പാകിസ്താന്റെ ബാബര്‍ ആസം, സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ് എന്നിവരാണുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്നു ബാബര്‍. കഴിഞ്ഞ വര്‍ഷം 29 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും ഒമ്പതു ഫിഫ്റ്റികളുമടക്കം 939 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍സിയിലും ബാബര്‍ തിളങ്ങിയിരുന്നു.

4

സൗത്താഫ്രിക്കയുടെ പുതിയ ബാറ്റിങ് സെന്‍സേഷനാണ് മര്‍ക്രാം. 18 മല്‍സരങ്ങളില്‍ നിന്നും ആറു ഫിഫ്റ്റികളോടെ 570 റണ്‍സ് കഴിഞ്ഞ വര്‍ഷം അദ്ദേഹം നേടി. പാര്‍ട് ടൈം സ്പിന്നര്‍ കൂടിയായ മര്‍ക്രാമിനു അഞ്ചു വിക്കറ്റുകളും ലഭിച്ചു.
ഓസീസ് താരം മിച്ചെല്‍ മാര്‍ഷ് കഴിഞ്ഞ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കന്നിക്കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. 21 മല്‍സരങ്ങളില്‍ നിന്നും 627 റണ്‍സെടുത്ത മാര്‍ഷ് എട്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

5

സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, സൗത്താഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്‌സ് ഷംസി എന്നിവരാണ് ആറ് മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍. സൗത്താഫ്രിക്കയ്ക്കു വേണ്ടി ഫിനിഷറായി തിളങ്ങിയ മില്ലര്‍ 17 മല്‍സരങ്ങളില്‍ നിന്നും നേടിയത് 377 റണ്‍സായിരുന്നു. രണ്ടു ഫിഫ്റ്റികളോടെയായിരുന്നു ഇത്. 149.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് മില്ലര്‍ക്കുണ്ടായിരുന്നു.

6

ഹസരംഗയെ സംബന്ധിച്ച് ബ്രേക്ക്ത്രൂ വര്‍ഷമായിരുന്നു 2021. ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായി അദ്ദേഹം മാറുന്നത് കഴിഞ്ഞ വര്‍ഷം കണ്ടു. 20 മല്‍സരങ്ങളില്‍ നിന്നും 36 വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്. ടി20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമായിരുന്നു. ഒരു ഹാട്രിക്കടക്കം 16 വിക്കറ്റുകളാണ് ഹസരംഗ വീഴ്ത്തിയത്.

7

ടി20യിലെ നമ്പര്‍ വണ്‍ ബൗളറായ ഷംസി സൗത്താഫ്രിക്കയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം തന്നെ നടത്തി. 22 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ഷംസി വീഴ്ത്തിയത് 36 വിക്കറ്റുകളാണ്. 5.72 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.

ലോക ഇലവനില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ബംഗ്ലാദശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍, പാകിലസ്താന്റെ ഷഹീന്‍ അഫ്രീഡി എന്നിവരാണ്.

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍, വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (പാകിസ്താന്‍, ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം (സൗത്താഫ്രിക്ക), മിച്ചെല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), ഡേവിഡ് മില്ലര്‍ (സൗത്താഫ്രിക്ക), തബ്രെയ്‌സ് ഷംസി (സൗത്താഫ്രിക്ക), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), വനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍).

Story first published: Wednesday, January 19, 2022, 16:54 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X