അക്‌സര്‍ പട്ടേലിന് ഇന്ത്യന്‍ ടീം മടുത്തോ?; ഓള്‍റൗണ്ടര്‍ ഇനി ഇംഗ്ലണ്ടിലേക്ക്

Posted By: rajesh mc

ദില്ലി: വിരാട് കോഹ്‌ലി ഇംഗ്ലീഷ് കൗണ്ടി ക്ലബില്‍ കളിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ നറുക്കുവീണത് മറ്റൊരു ഇന്ത്യന്‍ താരത്തിന്. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് ദുര്‍ഹാം കൗണ്ടി ക്രിക്കറ്റ് ക്ലബില്‍ എത്തുന്നത്. 2018 സീസണിലെ സ്‌പേസ്‌സേവേഴ്‌സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പിലാണ് പട്ടേല്‍ ദുര്‍ഹാം കളത്തിലിറങ്ങുക. വാര്‍ത്ത ക്ലബ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സ്ഥിരീകരിച്ചു.

ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പുറത്ത്

ഐപിഎല്ലില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലിറങ്ങുന്ന പട്ടേല്‍ ആഗസ്റ്റ് മധ്യത്തില്‍ ചെസ്റ്റര്‍-ലെ-സ്ട്രീറ്റിലെത്തും. ആഗസ്റ്റ് 19-ന് ഗ്ലാമോര്‍ഗനെതിരെയാണ് താരത്തിന്റെ കന്നിയങ്കം. ഇതിന് േേശഷം എമിറേറ്റ്‌സ് റിവര്‍സൈഡില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. നോര്‍ത്താംപ്ടണ്‍ഷയര്‍, സസെക്‌സ്, മിഡില്‍സെക്‌സ് എന്നീ ടീമുകളാണ് ഇവിടെ എതിരാളികള്‍. ഫിഷര്‍ കൗണ്ടി ഗ്രൗണ്ടില്‍ ലെസ്റ്ററും, എഡ്ജ്ബാസ്റ്റണില്‍ വാര്‍വിക്ക്ഷയറുമാണ് എതിരാളികള്‍.

axar-patel

'അക്‌സറിന് ക്ലബിലേക്ക് സ്വാഗതം. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഫൈനല്‍ സിക്‌സ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്റെ ഭാഗമാകും. 23 മത്സരങ്ങളില്‍ നിന്നായി 79 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളാണ് പഞ്ചാബ് കിംഗ്‌സ ഇലവന്‍ താരത്തിന്റെ സമ്പാദ്യം. ബാറ്റിംഗ് ശരാശരി 48.45', ദുര്‍ഹാം സിസിസിസി അറിയിച്ചു.

2012-ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ ഓള്‍ റൗണ്ടര്‍ രംഗപ്രവേശം ചെയ്യുന്നത്. ഗുജറാത്ത് താരം രണ്ടാം മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുകയും ചെയ്തു. ഐസിസി ഏകദിന റാങ്കിംഗില്‍ പട്ടേല്‍ പതിനാലാം സ്ഥാനത്താണ്. ബറോഡയ്‌ക്കെതിരെ ടെസ്റ്റില്‍ സെഞ്ചുറി തികച്ച താരത്തിന് 10 അര്‍ദ്ധ ശതകങ്ങളും തികയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, April 10, 2018, 8:32 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍